ജാതിമതിലിനെതിരെ സമരം നടത്തുന്നവർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ സംഘപരിവാർ ആക്രമണം…

0

_ ഗോഡ്സെക്ക് 
പോസ്റ്റോഫീസില്‍
ജോലികിട്ടി.
മൂപ്പര്
ആഹ്ളാദഭരിതനാണ്.
ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ..

തകരുകയാണ് തമ്പുരാനേ നിന്‍റെ
ഭരണകൂടം തറഞ്ഞെന്‍റെ ജീവിതം
നരേന്ദ്ര ധബോൽക്കർ,
ഗോവിന്ദ പൻസാരെ,
ഡോ. എംഎം കൽബുർഗി
ഇനി എത്ര പേരെ നിങ്ങൾക്ക് വേണം
ഞാൻ റെഡി.

ഫാസിസത്തിന്റെ ഇന്ത്യൻ രൂപമായ സംഘപരിവാറിനെ വിമർശിച്ച എഴുത്തുകൾ പുറത്തുവന്ന അന്ന് മുതൽ നോട്ടമിട്ടതായിരിക്കണം കുരീപ്പുഴയെയും..

കൽബുർഗിയെ പോലെ ഗോവിന്ദ് പന്സാരെയെപ്പോലെ , മല്ലേഷപ്പ കല്‍ബുര്‍ഗിയെപ്പോലെ ഗൗരി ലങ്കേഷിനെ പോലെ ഇതാ ഇവിടെ സമാധാനത്തിന്റെ ഈറ്റില്ലമായ കേരളത്തിലും സംഘ്പരിവാറിനാൽ എഴുത്തുകാരൻ ആക്രമിക്കപ്പെട്ടിരിക്കുന്നു.

ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും മാനവികതയിലുമുള്ള അമിതമായ വിശ്വാസം നിമിത്തം ചില കാര്യങ്ങളൊന്നും ഇവിടെ ഒരിക്കലും സംഭവിക്കുകയില്ലെന്ന് നാം ധരിച്ചുവെച്ചിരുന്നു.

ഫാഷിസം അടഞ്ഞ അധ്യായമെന്നും ക്രൂരന്മാരായ ഫാസിസ്റ്റുകൾ ഇനി മടങ്ങിവരില്ലെന്നും നാം കരുതി. ഈ ധാരണകളില്‍ പലതും തെറ്റാണെന്നാണ് ഇക്കഴിഞ്ഞ കുറച്ചുകാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.. ഫാസിസ്റ്റുകൾ ഇവിടെ നമുക്കിടയിൽ തന്നെയുണ്ട്.. പ്രതിരോധം തീർക്കേണ്ടവരായ നാമെല്ലാം എന്താണ് നിശ്ശബ്ദരായിക്കൊണ്ടിരിക്കുന്നത് ?

ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ സാംസ്‌കാരിക അടിത്തറ മനുഷ്യത്വരഹിതവും വിഡ്ഢിത്വം നിറഞ്ഞതുമായ ബ്രാഹ്മണിക്കല്‍ മതത്തിന്റെ സംസ്‌കാരമാണ്. അതിനെ ചോദ്യംചെയ്യുന്ന ആരും RSS ന്റെ ശത്രുക്കളാകുന്നു.. ഹൈന്ദവ തീവ്രവാദത്തെ ചോദ്യം ചെയ്യുന്നവർക്കു വിധിക്കപ്പെടുന്നത് അരും കൊലയാണ്..

സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള മതനിരപേക്ഷരത ആത്മാവിൽ കൊണ്ട് നടക്കുന്ന എഴുത്തുകാരും ഗവേഷകരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുകയോ സ്വജീവന്‍ രക്ഷിക്കാന്‍ ബൗദ്ധികമായ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുന്ന സാമൂഹികാന്തരീക്ഷം ഇന്ത്യയില്‍ ശക്തമാവുകയാണിന്ന്.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സമ്പ്രദായത്തെ ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. ഇത് അര്‍ഥശങ്കയ്ക്ക് ഇട നല്‍കാത്തവിധം എല്ലാ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും വ്യക്തികൾ ഒന്നടങ്കവും തുറന്നു പറയേണ്ടതുണ്ട്.

അവർ അടുക്കളയിലേക്ക് ഒളിഞ്ഞു നോക്കിയപ്പോൾ മിണ്ടിയില്ല.

ദളിതനെ തല്ലിക്കൊന്നപ്പോൾ ആരും ഒന്നും മിണ്ടിയില്ല.

മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയപ്പോഴും ആരും പ്രതികരിച്ചില്ല

എഴുത്തുകാരെ തെരഞ്ഞു പിടിച്ച് കൊന്നു തള്ളിയപ്പോൾ, എഴുത്തുകാരെയും സാമൂഹ്യ പ്രവർത്തകരെയും , സിനിമാ പ്രവർത്തകരെയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ ശ്രമിച്ചപ്പോൾ ആരും ശ്രദ്ധ കൊടുത്തില്ല
ഇന്ന് കുരീപ്പുഴയേയും തേടി വന്നിരിക്കുന്നു. നാളെ നമ്മളിൽ ഓരോരുത്തരുമാവാം..

കവി കക്ഷിരാഷ്ട്രീയക്കാരനായി” എന്ന കവിതയിൽ ഞാഞ്ഞൂലുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് വയലാർ രാമവർമ്മ പറഞ്ഞത്, ഒരു ദിവസം ഒരു കുമ്മിളിന്‍റെ കീഴിൽ കയറിയിരുന്നിട്ട് കുറേ ഞാഞ്ഞൂലുകൾ പ്രഖ്യാപിച്ചു,
“ഗ്രഹണത്തിന് വിഷം ഇത്തിരി കിട്ടുമ്പോൾ
ഞങ്ങളീ ഭക്ഷണവും ഭൂമിയും ശൂന്യമാക്കും”

അതിന് കവിയുടെ മറുപടി.
‘ഞാഞ്ഞൂലിൻ വിഷമേറ്റ് മരിച്ചിട്ടില്ല
ഇവിടുത്തെ ചിതലിന്‍റെ കുഞ്ഞുപോലും.’

ഇതുതന്നെയാണ് സാംസ്കാരിക കേരളം അല്പബുദ്ധിക്കാരായ, ഗ്രഹണസമയത്ത് വിഷം വയ്ക്കുന്ന സംഘ്പരിവാറുകാരോട് ഉറക്കെ വിളിച്ചു പറയേണ്ടത്.. നിങ്ങള്ക്ക് തൊടാൻ പറ്റുന്നതിലും ദൂരെയാണ് കേരളം.. വിഷവിത്തുകൾ വിതച്ചു ഇവിടെ സ്വർണ്ണം കൊയ്യാം എന്ന ചിന്ത കേരളം ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.

No comments

Explore More

നോർക്കാ റെജിസ്ട്രേഷൻ ഇനി ഓൺലൈനായി ചെയ്യാം

നോർക്കാ റെജിസ്ട്രേഷൻ ഇനി ഓൺലൈനായി ചെയ്യാം :- നോർക്കാ ഡയറക്ടർ ഒ.വി.മുസ്തഫ. പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കിയ ആളാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ,ഒരു വർഷത്തിനുള്ളിൽ പ്രവാസി പുനരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതിക്ക് ഗവൺമെന്റ് ...