ലോക കേരള സഭ പുതിയ ജനാധിപത്യ സംവിധാനം

0

തിരഞ്ഞെടുപ്പ് പോലെയുള്ള വളരെ പ്രധാനമായ കാര്യങ്ങൾ അഭിമുഖീകരിക്കുമ്പോള്‍ മാത്രം സംഘടനകളും നേതാക്കളും
ഓർക്കേണ്ട ഒന്നാണ് പ്രവാസികൾ എന്ന പൊതുകാഴ്ചപ്പാടിനെ നിശ്ശേഷം മാറ്റുവാൻ എൽ ഡി എഫ് സർക്കാർ ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുന്നു എന്ന വിശ്വാസത്തോടെ, നിറഞ്ഞ സന്തോഷത്തോടെ ലോക കേരള സഭയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

എല്ലാമേഖലകളിലും ജനാധിപത്യം വികസിപ്പിക്കാന്‍ ശ്രമിച്ച ജനതയാണ് കേരളീയര്‍. ആദ്യകാലങ്ങളിൽ ആരംഭിച്ച വായനശാലകൾ ക്ലബ്ബ്കൾ തുടങ്ങി വൻ വിജയമായിത്തീർന്ന കുടുംബശ്രീ, ജനകീയ വികസനസമിതികള്‍, കോ ഓപ്പറേറ്റീവ് സംരഭങ്ങൾ തുടങ്ങിയവ എല്ലാം നമുക്ക് മുന്നിൽ ഉത്തമ ഉദാഹരണങ്ങളായുണ്ട്. എന്നാൽ അകം കേരളവും പുറം കേരളവും ഒരുപോലെ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു  ജനാധിപത്യസംവിധാനം രൂപപ്പെടുത്താന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

കേരളം എന്നത് ഒരു ഭൂപ്രദേശം മാത്രമല്ല എന്നും, ആ ഭൂപ്രദേശത്തിലും അതിനു പുറത്തും വസിക്കുന്ന ഒരു വലിയ ജനതയും അതിന്റെ സംസ്‌കാരവും കൂടിയാണെന്നും ഉള്ള വ്യക്തമായ തിരിച്ചറിവിൽനിന്നുമാണ് പ്രദേശാനന്തര കേരള സമൂഹത്തിനുവേണ്ടിയുള്ള, ബൃഹത്തായ ആലോചനാലോകം തുറന്നിടുന്ന ഇത്തരമൊരു സംവിധാനത്തിന് രൂപം കൊടുത്തിരിക്കുന്നത് സംശയമന്യേ പറയാം.

പറയാനുള്ള വിഷമങ്ങളെല്ലാം എഴുതി നിവേദനമാക്കി ആണ്ടിലൊരിക്കൽ വിദേശത്തേക്ക് വരാൻ സാധ്യതയുള്ള ജനപ്രതിനിധിയ്ക്കു വേണ്ടിയുള്ള  പ്രവാസികളുടെ കാത്തിരിപ്പിന് അറുതി ആവാനും,  വിമാനയാത്രാക്കൂലി, പുരനധിവാസം, ക്ഷേമപെന്‍ഷന്‍, എംബസി തുടങ്ങിയ സ്ഥിരം കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്നതിന് പകരം ചർച്ചചെയ്യാൻ ഒട്ടനവധി കാര്യങ്ങളുള്ള പ്രവാസികൾക്ക്  പ്രവാസികളുടേതായ പ്രതിനിധികൾ എന്ന ജനാധിപത്യപരമായ മാറ്റത്തിന് തുടക്കം കുറിക്കാൻ
“ഇത് എല്ലാവരുടെയും സര്‍ക്കാരാണ്” എന്ന ഉറച്ച വാക്കുകൾ പറഞ്ഞുകൊണ്ട് അധികാരത്തിൽ എത്തിയ  ശ്രീ പിണറായി വിജയന് സർക്കാരിന് കഴിഞ്ഞിരിക്കുന്നു..

നമുക്ക് ചെയ്യാൻ കഴിയേണ്ടത് രാഷ്ട്രീയഭേദമന്യേ  സഹായ സഹകരണങ്ങൾ, നിർദേശങ്ങൾ കൊടുക്കുക തുടങ്ങിയവയാണ്..
കേരളസഭയുടെ ശീർഷകം സൂചിപ്പിച്ചപോലെ ഒന്നിക്കാം..
സംവദിക്കാം.. 
മുന്നേറാം…

No comments

Explore More

ലോക കേരള സഭ പുതിയ ജനാധിപത്യ സംവിധാനം

തിരഞ്ഞെടുപ്പ് പോലെയുള്ള വളരെ പ്രധാനമായ കാര്യങ്ങൾ അഭിമുഖീകരിക്കുമ്പോള്‍ മാത്രം സംഘടനകളും നേതാക്കളും ഓർക്കേണ്ട ഒന്നാണ് പ്രവാസികൾ എന്ന പൊതുകാഴ്ചപ്പാടിനെ നിശ്ശേഷം മാറ്റുവാൻ എൽ ഡി എഫ് സർക്കാർ ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുന്നു എന്ന വിശ്വാസത്തോടെ, ...