വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും

0

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും
ചില കരുതലോടുകളോടു കൂടിയാണ്…………..
ചില ഓര്‍മപ്പെടുത്തലോടുകൂടിയാണ്…………….
ചില തിരിച്ചറിവുകളോടു കൂടിയാണ്………….

കനിവുകള്‍ കുറ്റിയറ്റു പോകുന്ന ഒരു കാലത്തെ അതിജീവനമാണ്‌ നമുക്ക് ചിന്തിക്കാനുള്ളത്. കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലല്ല ഒന്നും.. എല്ലാം നമ്മില്‍ നിന്നും തട്ടിയെടുക്കുന്ന കെട്ടകാലത്താണ് നാം ജീവിക്കുന്നത് എന്ന കരുതലാണ് ആദ്യമായി നമുക്ക് വേണ്ടത്. ആ കരുതലിന്‍റെ ബലത്തില്‍ ജയിച്ചു കയറാനുള്ള വിവേകവും, മനസ്സാന്നിധ്യവും നമുക്കുണ്ടാകണം എന്ന ഓര്‍മപ്പെടുത്തല്‍ നിരന്തരം നടത്താന്‍ നമുക്ക് കഴിയണം. നന്മയും, സ്നേഹവും പുഷ്പ്പിക്കുന്ന കാലത്തു മാത്രമേ പരിഭവങ്ങള്‍ നിവര്‍ത്തിക്കപ്പെടുകയുള്ളൂ. അതില്ലാത്ത കാലത്ത് അവ വിലപ്പോകില്ല. അത്തരമൊരു കാലത്ത് പതറാത്ത വീര്യത്തോടെയുള്ള പോരാട്ടമാണ് അനിവാര്യമായിട്ടുള്ളത്.
അത് നേടിയെടിക്കാനുള്ള സംഘബലവും, ശേഷിയും ഉണ്ടാകുന്നിടത്താണ്
നമ്മുടെ തിരിച്ചറിവുകള്‍ പക്വമാകുന്നത്…….
നമ്മുടെ തിരിച്ചറിവുകള്‍ പ്രബുദ്ധമാകുന്നത്……….
നമ്മുടെ തിരിച്ചറിവുകള്‍ തെളിച്ചമാകുന്നത്………….

തെളിമയാര്‍ന്ന ഒരു കാലത്തെ സൃഷ്ടിക്കുന്ന
നിര്‍മാണതൊഴിലാളികളാവാന്‍ നമുക്കു കഴിയണം.
ഓരോ ദിനവും ഓര്‍മപ്പെടുത്തുന്നത് പരമമായ ഈ സത്യമാണ്.

ഏവര്‍ക്കും പുതുവത്സരാശംസകള്‍……

കെ. എല്‍. ഗോപി

No comments

Explore More

നമ്മുടെ പ്രവാസ സാഹിത്യം

നമ്മുടെ പ്രവാസ സാഹിത്യത്തെ കുറുച്ച്‌ ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലൊ. പ്രവാസം എന്ന വാക്കിന്റെ പ്രയോഗത്തെ പറ്റി പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌ . പ്രവാസ സാഹിത്യം എന്നാൽ literature in exile ആണെന്നാണ്‌ പ്രശസ്ത സാഹിത്യ ...