നോർക്കാ റെജിസ്ട്രേഷൻ ഇനി ഓൺലൈനായി ചെയ്യാം

0

നോർക്കാ റെജിസ്ട്രേഷൻ ഇനി ഓൺലൈനായി ചെയ്യാം :- നോർക്കാ ഡയറക്ടർ ഒ.വി.മുസ്തഫ.

പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കിയ ആളാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ,ഒരു വർഷത്തിനുള്ളിൽ പ്രവാസി പുനരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതിക്ക് ഗവൺമെന്റ് രൂപം നൽകും എന്നും ഒ.വി.മുസതഫ പറഞ്ഞു.
നോർക്ക റെജിസട്രേഷൻ എല്ലാ പ്രവാസികളും ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ സഹായ നിധിയിൽ നിന്നും, സാന്ത്വന നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിന് റെജിസ്ട്രേഷൻ നിർബന്ധമാണ്. കെട്ടി കിടന്നിരുന്ന അപേക്ഷകൾ എല്ലാം സമയബന്ധിതമായി പരിശോധിച്ച് കാർഡുകൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു.
പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപ ആക്കിയത് ഗൺമെന്റിന്റെ പ്രവാസികളോടുള്ള സമീപനമാണ് സൂചിപ്പിക്കുന്നത്. മരണപ്പെടുന്ന പ്രവാസികളുടെ ശരീരം നാട്ടിലെത്തിക്കാൻ സാമൂഹിക സംഘടനകളുമായി ബദ്ധപ്പെട്ട് സഹകരിക്കും എന്നും ഒവി.മുസ്തഫ പറഞ്ഞു.

No comments

Explore More

ഒരു നല്ല പുലരി

വാക്കുകള്‍ കെട്ടുപോകാതിരിക്കാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്. ഒരു നല്ല പുലരി .. ഒരു നല്ല നാളെ…….. നല്ല വരും നാളുകള്‍……… ആശംസകള്‍ ആര്‍ദ്രമായി… മധുരമായി എത്തുമ്പോള്‍ നമുക്ക് വലിയ സന്തോഷമാണ് ഉണ്ടാകുക. ഇന്ന് രാത്രിയാണ് കൊച്ചിയില്‍ ...