വിസ്മയമായി അലൈൻ തെരുവു നാടക മത്സരം

0

അലൈൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ അനുസ്മരണ തെരുവു നാടക മത്സരം Oct.20 ന് വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സോഷ്യൽ സെന്ററിൽ അരങ്ങേറി. യു. എ. ഇയിലെ വിവിധ സാംസ്കാരിക സംഘടനകൾ അവതരിപ്പിച്ച 6 നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. 30 മിനുറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സമകാലീന രാഷ്ട്രീയത്തിന്റെ വികലമായ മുഖം വരച്ചു കാട്ടുന്നതായിരുന്നു പ്രമേയങ്ങളിൽ അധികവും. അവതരണ മികവുകൊണ്ടും പ്രമേയം കൊണ്ടും അഭിനയമികവുകൊണ്ടും അബുദാബി ശക്തി തീയേറ്റേഴ്സ് അവതരിപ്പിച്ച “മൂഷിക പർവ്വം” ഏറെ ശ്രദ്ധേയമായി.  ഈ നാടകം തന്നെയാണ് ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുത്തത്.  ഇതേ നാടകത്തിന്റെ സംവിധായകൻ മധു പറവൂരിനെ മികച്ച സംവിധായകനായും ഷാഹിദാനി വാസു മികച്ച രണ്ടാമത്തെ നടിയായും തീർത്ഥ മികച്ച ബാലതാരത്തിനുള്ള ജൂറി പുരസ്കാരത്തിനും അർഹമായി.മികച്ച സംഗീത മിശ്രണത്തിനുള്ള പുരസ്കാരവും ഇതേ നാടകം സ്വന്തമാക്കി.

ഷാർജ ഹാഷ്മി തീയറ്റർ അവതരിപ്പിച്ച “കോഴിയും കൗപീനവും” മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുത്തു.ഇതിന്റെ സംവിധായകൻ ബിജു കൊടില്ല മികച്ച രണ്ടാമത്തെ സംവിധായകനായി. ഇതേ നാടകത്തിലെ  തമ്പോനായി എത്തിയ ഷാജി കുഞ്ഞി മംഗലമാണ് മികച്ച രണ്ടാമത്തെ നടൻ.കനൽ നാടക സമിതി അവതരിപ്പിച്ച “കലാപകാലം” മികച്ച മൂന്നാമത്തെ നാടകമായി തിരഞ്ഞെടുത്തു.
കലാപ കാലത്തിലെ രണ്ടു കഥാപാത്രങ്ങളെ മികവുറ്റതാക്കിയ സതീശനാണ് ഏറ്റവും മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.

ദേശാഭിമാനി ഫോറം യു. എ. ഇക്ക് വേണ്ടി രഞ്ജിത്ത് കല്ല്യാശേരി സംവിധാനം ചെയ്ത ” തെരുവ് മക്കളില്ലാത്ത ഇന്ത്യ” പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. ഇതേ നാടകത്തിലെ അഭിനയത്തിന് സുജിത രാ ഗേഷ് മികച്ച നടിയായും മനീഷ് അജിത്ത് മികച്ച ബാലതാരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചമയത്തിനുള്ള പുരസ്കാരവും ഈ നാടകം കരസ്ഥമാക്കി.

സാംസ്കാരികരംഗത്ത് പ്രശസ്തരായ അഡ്വ.പ്രേം പ്രസാദ്, രാജീവ് മുളകുഴ, ഉമറുൽ ഫാറൂഖ് എന്നിവർ വിധികർത്താക്കളായിരുന്നു.

പ്രദർശന നാടകമായി അലൈൻ മലയാളി സമാജം അവതരിപ്പിച്ച അങ്ക കോഴികൾ (സംവിധാനം. പ്രേം പ്രസാദ്) ദൃശ്യ വിസമയമായി. തെരുവുനാടകങ്ങൾ ആധുനിക കാലത്ത് എങ്ങനെ അവതരിപ്പിച്ച് ഫലിപ്പിക്കാം എന്നതിനുള്ള ഒരു സന്ദേശം കൂടിയായി അങ്ക കോഴികൾ. സാജിത്ത് കൊടിഞ്ഞി, ഉല്ലാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നാടകം എല്ലാവരുടെയും പ്രശംസാ പിടിച്ചു പറ്റി. നാടക സ്നേഹികൾക്ക് ആസ്വാദനത്തിന്റെ പുത്തൻ അനുഭവം പകർന്നു കൊണ്ട് നാടക മൽസരം അവസാനിച്ചു.

മികച്ച സംവിധായകൻ

മികച്ച നടൻ

മികച്ച നടി

മികച്ച ബാലതാരം

No comments

Explore More

തളരാത്ത മനസ്സുള്ള കാവല്‍ ഭടന്‍

നീണ്ട മുപ്പത്തിമൂന്നു വര്‍ഷം തളര്‍ന്ന ശരീരവുമായി ചക്രക്കസേരയില്‍ ഉരുണ്ടുനീങ്ങുമ്പോഴും ഒരു തുള്ളിക്കണ്ണീര്‍ പൊഴിക്കാതെ സൈമണ്‍ ബ്രിട്ടോ ഈ ലോകത്തെ നീതികേടിനെതിരെ പടപൊരുതുകയാണ്. കിതപ്പില്ലാതെ…. തളര്‍ച്ചയില്ലാതെ… 1983 ഒക്‌ടോബര്‍ 14 ഒരു കറുത്ത ദിനമായിരുന്നു. എറണാകുളം ...