ജീവിതവും മരണവും മാതൃകയാക്കി കണിച്ചേരി മാഷ്.

0
കേരളത്തിൽ പുരോഗമന പക്ഷത്ത്  നിൽക്കുന്ന അദ്ധ്യാപക സംഘടനയായ KSTAയുടെ സമുന്നത നേതാവും നിരവധി വർഷം സംസ്ഥാന ജനറൽ സെകട്ടറിയും  ആയിരുന്ന റഷീദ് കണിച്ചേരി മാഷ് അന്തരിച്ചു.
സംസ്ഥാനത്ത് ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ പ്രവർത്തനം ശക്തമാക്കുന്നതിൽ  കണിച്ചേരി മാഷ് വലിയ പങ്ക് വഹിച്ചു. അദ്ധ്യാപകർക്ക് അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി ഉജ്ജ്വലമായ  പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
വ്യക്തി ജീവിതത്തിലും വിവാഹത്തിലും അദ്ധ്യാപക ജോലിയിലും പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ നിലപാടുകളിലുമെല്ലാം  എന്നും വ്യത്യസ്തനായിരുന്നു  പാലക്കാട്ടെ കാരണവരായിരുന്ന റഷീദ് മാഷ്.
ഇളയ തലമുറ മുതൽ കാരണവന്മാർ വരെ “മാഷെ ” എന്ന് അഭിസംബോധന ചെയ്തിരുന്ന റഷീദ് മാഷുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതു സമൂഹത്തിനും തീരാ നഷ്ടം തന്നെയാണ്.
ജീവിതത്തിലെന്ന പോലെ മരണത്തിലും മാഷ് വ്യത്യസ്തനാവുകയാണ്.
തന്‍റെ രണ്ട് കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചം പകരുമ്പോൾ ഭൗതിക ശരീരം പാലക്കാട് മെഡിക്കൽ കോളേജിന് നൽകണണം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം കുടുംബം നിറവേറ്റുകയാണ്.
DYFI അഖിലേന്ത്യാ കമ്മറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ നിതിൻ കണിച്ചേരി മകനും, നിനിത മകളുമാണ്.
പാലക്കാട്‌  എംപി MB രാജേഷ് മരുമകനാണ്.

No comments

Explore More

മനസ്സു കയറി ഇറങ്ങുന്ന ബുള്‍ഡോസര്‍

ശ്രീ രാജൻ കൈലാസ് ശ്രദ്ധേയനായ കവിയാണ്, പല തവണ പുരസ്‌കൃതമായിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതകൾ. ചിലതൊക്കെ തർജമ ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ ഒരു ആസ്വാദനം  ഇരുപത്തിയൊന്പതു ചെറു നാളങ്ങള്‍ ചേര്ന്ന ഒരു തീപന്തത്തിന്റെ ഉജ്വല പ്രകാശമുണ്ട് ...