കമ്പ്യൂട്ടര്‍വത്കരണം അമേരിക്കയില്‍ ഡ്രൈവിംഗ് തൊഴിലാളി യൂണിയന്‍ റോബൊട്ടിക് വാഹനങ്ങള്‍ക്ക് എതിരെ രംഗത്ത്

0

_ _ മിന്നസോട്ടയിലെ ജനകീയ വക്കിലന്മാര്‍,കാലിഫോര്‍ണിയയിലെ കൃഷിപണിക്കാര്‍,ന്യൂയോര്‍ക്കിലെ നഗര ശുചീകരണ തൊഴിലാളികള്‍, സെന്റ് ലൂയിസിലെ ബീയര്‍ ഫാക്ടറികളിലെ മദ്യതൊഴിലാളിയെ,ലാസ്‌വെഗാസിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളികളെ, പെന്‍സില്‍‌വേനിയയിലെ കാഴ്ചബംഗ്ലാവ് ജീവനക്കാരെ, റോഡ് ഐലന്‍ഡിലെ ആരോഗ്യപ്രവര്‍ത്തകരെ,മെയിന്‍ലെ ബേക്കറി തൊഴിലാളികളെ,വിമാന പൈലറ്റുമാരെ, സെക്രട്ടറിമാരെയും പോലീസ് ഉദ്യോഗസ്ഥരെയും, യു.പി.എസ് കൊരിയര്‍ ഡ്രൈവര്‍മാരെ, ട്രക്ക് ഡ്രൈവര്‍മാരെ, ടാക്സി ഡ്രൈവര്‍മാരെ എന്നിങ്ങനെ ഏതാണ്ട് 1.4 മില്യണ്‍ വടക്കേ അമേരിക്കന്‍ (കാനഡ, യു.എസ്.എ,പ്യൂട്ടൊറിക്ക) തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി യൂണിയനാണ് ടീംസ്റ്റര്‍ ലോക്കല്‍

വടക്കേ അമേരിക്കയിലെ ലക്ഷകണക്കിനു വരുന്ന ഡ്രൈവിംഗ് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന അവരുടെ നിത്യജീവിതത്തെ

നേരിട്ട് ബാധിക്കുന്ന ഇനിയും പരീക്ഷണങ്ങള്‍ തീരാത്ത ഏറ്റവും പുത്തന്‍ സാങ്കേതിക വിദ്യയായ ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്. കമ്പ്യൂട്ടറിന്റെയും ആധുനിക ജി.പി.എസ് സംവിധാനങ്ങളുടെയും സഹായത്തോടുകൂടെ റോഡിലൂടെ നീങ്ങുവാന്‍ കഴിയുന്ന പുത്തന്‍ വാഹനങ്ങള്‍ വികസിപ്പിക്കുവാനുള്ള തിരക്കിലാണു അമേരിക്കയിലെ വാഹന നിര്‍മ്മാതാക്കളും, ഗൂഗിള്‍ പോലെയുള്ള കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വ്യവസായവും. പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടുകൂടെ ട്രക്ക് ഡ്രൈവര്‍മാര്‍, ടാക്സി ഡ്രൈവര്‍,കൊരിയര്‍, തപാല്‍ ഡ്രൈവര്‍മാരൊക്കെ തൊഴില്‍ രഹിതരാകുന്ന അവസ്ഥയാണു ഉണ്ടാകുന്നത്. ആമസോണ്‍ പോലെയുള്ള ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനെപ്പറ്റിയും പഠിച്ചുകൊണ്ടിരിക്കയാണു.

ഡ്രൈവര്‍രഹിത വാഹങ്ങള്‍ അധികം താമസിക്കാതെ അമേരിക്കന്‍ നിരത്തുകളില്‍ എത്തന്നതിനോടനുബന്ധമായി അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളും ഫെഡറല്‍ സര്‍ക്കാരും ഇതിനാവശ്യമായ നിയമനിര്‍മ്മാണത്തിലാണു. സ്റ്റേറ്റിന്റെ അധികാരം ഡ്രൈവര്‍രഹിത വാഹനങ്ങള്‍ക്കുമുകളി ഉറപ്പാക്കുക എന്നതാണു പുതിയ നിയമനിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുക,ഗതാഗതകുരുക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം, ടെക്നൊളജി ന്യൂട്രാലിറ്റി, സൈബര്‍ സെക്യൂരിറ്റി എന്നിങ്ങനെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉണ്ടാക്കാവുന്ന പ്രതിസന്ധികളുമായിബന്ധപ്പെട്ട നിയമനിര്‍മ്മാണം നടക്കുമ്പോഴാണു തൊഴിലാളിയൂണിയന്‍ തങ്ങള്‍ക്ക് പറയുവാനുള്ളതുകൂടെ കേള്‍ക്കണം, റോഡ് സുരക്ഷക്ക് ഒപ്പം ഡ്രൈവര്‍മാരുടെ തൊഴിലും സംരക്ഷി്ക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസ്സ് അംഗങ്ങളെ ലോബി ചെയ്ത് യൂണിയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രൈവര്‍ രഹിത ട്രക്കുകള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവന്നു. പതിനായിരം പൌണ്ടില്‍ കുറവ് ഭാരം വഹിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമേ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ ഇനിമേല്‍ കഴിയൂ. രാഷ്ട്രീയത്തിനു മാത്രമേ വാഹന ഡ്രൈവര്‍ എന്ന തൊഴിലിനെ ഇനി സംരക്ഷിക്കുവാന്‍ കഴിയൂ എന്നാണു യൂണിയന്റെ അഭിപ്രായം. വരുന്ന പതിനഞ്ചു വര്‍ഷത്തേക്ക് ഈ തൊഴില്‍ നിലവിലുളള രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ യു.എസ് കോണ്‍ഗ്രസ്സ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സഹായിച്ചേക്കും പക്ഷെ 2030 കഴിയുമ്പോള്‍ ഇതു മാറുവാനാണു സാധ്യത. അമേരിക്കന്‍ ട്രക്ക് ഡ്രൈവേഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡ്രൈവര്‍മാരുടെ ക്ഷാമമാണു. നിലവിലുളള ഡ്രൈവര്‍മാരില്‍ ബഹുഭൂരിപക്ഷവും 15 വര്‍ഷങ്ങള്‍ക്കുളളില്‍ റിട്ടര്‍ചെയ്യും. 3.5 മില്യണ്‍ അമേരിക്കന്‍ പൌരന്മാരാണു ഡ്രൈവിംഗ് തൊഴിലെടുത്ത് ജീവിക്കുന്നത്. 40 മണിക്കൂര്‍ ഒരു ആഴ്ച തൊഴില്‍ ചെയ്താല്‍ ശരാശരി ഒരു ട്രൈവര്‍ക്ക് മണിക്കൂറിനു  ലഭിക്കുന്ന വേതനം 20 മുതല്‍ 40 ഡോളര്‍ വരെയാണു. ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമുളളവരാണു. അതില്‍ നല്ലൊരു ശതമാനവും മദ്ധ്യവയസ്സ് കഴിഞ്ഞവരും മറ്റൊരു ജോലിക്ക് ശ്രമിച്ചാല്‍ ഇത്രയും വേതനം കിട്ടുക എന്നത് അത്ര എളുപ്പമല്ല. റോബൊട്ടിക് വാഹനങ്ങള്‍ക്ക് എതിരെ ഇത്രയും ശക്തമായ പ്രതിഷേധം വരുവാനുളള പ്രധാനകാരണം ഈ തൊഴിലാളികളുടെ അരക്ഷിതാവസ്ഥയാണു.

ബെന്‍സ് ഫയര്‍ഫോഴ്സിനുവേണ്ടി സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനം നിര്‍മ്മിച്ച് നിവേദയില്‍ ടെറ്റ് ഡ്രൈവിംഗ് നടത്തുകയാണിപ്പോള്‍. ടെസ്‌ലയുടെ ഇലക്ട്രിസിറ്റികൊണ്ട് ഓടുന്ന ഡ്രൈവര്‍ ഇല്ലാത്ത 18 ചക്രവാഹനം ടെസ്റ്റ് ചെയ്യുവാന്‍ നിരത്തിലിറക്കുന്നതിനു നിവേദ ഡ്രൈവിം ഡിപ്പാര്‍ട്ട്മെന്റിനോട് അനുവാദം ചോദിച്ചിരിക്കയാണു. എന്നപേരില്‍ കോര്‍പ്പറേറ്റ് കാമ്പസുകളിലും കോളേജുകളിലും സിറ്റികളിലും ചെറിയ കൂട്ടം ആളുകളെ ഒരിടത്തുനിന്നും മറ്റൊരിടത്ത് എത്തിക്കുന്ന ഫൊര്‍ഡിന്റെ ഡൈനാമിക് ഷട്ടില്‍ സര്‍വ്വീസ് താമസിക്കാതെ സ്വയം നിയന്ത്രിത വാഹനങ്ങളിലേക്ക് മാറുവാനുളള തയ്യാറെടുപ്പിലാണു. ഇങ്ങനെ നിരവധി വാഹന നിര്‍മ്മാതാക്കളാണു ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടെ റൊബൊട്ടിക് നിയന്ത്രിത വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ തയ്യാറെടുക്കുന്നത്. ഇതൊടൊപ്പംവായിക്കേണ്ടതാണു പല ബഹുരാഷ്ട്ര വാഹന നിര്‍മ്മാതക്കളും ഊബര്‍ പൊലെയുളള കാര്‍പൂളിംഗ് സംവിധാനങ്ങള്‍ വാഹന കമ്പോളത്തിനുണ്ടാക്കുന്ന ഭീഷിണിയെ നേരിടുവാന്‍ കാറുകള്‍ വാങ്ങുവാന്‍ ആളുകളെ തേടുന്നത് അവസാനിപ്പിച്ച് പൊതുഗതാഗത സവിധാനങ്ങളെ ലക്ഷ്യം വയ്ക്കുകയാണു. വാഹനപെരുപ്പവും മലിനീകരണവും ഉണ്ടാക്കുന്ന ദോഷങ്ങളും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഫൊര്‍ഡും, ജനറല്‍ മോട്ടൊഴ്സും, ബി.എം.ഡബ്ല്യുവും പോലെയുളള വാഹന നിര്‍മ്മാതാക്കള്‍ സ്വന്തമായി പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമാകുവാനുളള ശ്രമത്തിലാണു. സ്വന്തമായി ടാക്സി സര്‍വ്വിസ്സ് പോലെയുളള സ്വകാര്യ കാര്‍ ഷെയറിംഗ് സംവിധാനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുകയാണു.

ഇന്ത്യയില്‍ പോലും റൊബൊട്ടിക് കാറുകള്‍ക്ക് എതിരെ ശബ്ദമുയരുന്നുണ്ട്.വാഹന ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഇതെകുറിച്ച് പറഞ്ഞത് “ഡ്രൈവര്‍രഹിത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ അനുവദിക്കില്ല” എന്നാണു. ഇന്ത്യ പോലെ ഒരു രാജ്യത്ത് പൌരന്മാരുടെ തൊഴില്‍ ഇല്ലാതാക്കുന്ന ഒരു ടെക്നോളജിയും നയവും ഞങ്ങള്‍ അനുവദിക്കയില്ല എന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ഇന്ത്യയില്‍ നിലവില്‍ 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുണ്ട് അതുനികത്തുവാന്‍ ആവശ്യമായ കര്‍മ്മ പരിപാടികളാണു തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമായി 100 ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ത്യമുഴുവന്‍ പുതുതായി തുടങ്ങുവാനും തീരുമാനിച്ചിട്ടുണ്ട്. എന്നാണു നിധിന്‍ ഗഡ്കരി പറയുന്നത്. എന്നാല്‍ ഇതൊന്നും വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല എന്നതാണു ഇന്ത്യയുടെ അവസ്ഥ. പാര്‍ലമെന്റിന്റെ മുന്നിലിരിക്കുന്ന മൊട്ടൊര്‍ വാഹന (ഭേദഗതി) ബില്‍ 2017 റൊബൊട്ടിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ ടെസ്റ്റ് ചെയ്യുന്നതിനുളള അനുവാദം നല്‍കുന്നു. നരേന്ദ്രമോഡി സര്‍ക്കാര്‍ മെയ്ക് ഇന്‍ ഇന്ത്യ,ഡിമൊണിട്ടൈസേഷന്‍, ജി.എസ്.ടി നയങ്ങളിലൂടെ ആധുനിക സാങ്കേതിക വിദ്യക്കും കമ്പ്യൂട്ടര്‍വത്കരണത്തിനും തൊഴിലിനെക്കാള്‍ പ്രാധാന്യം നല്‍കുകയാണു.

കമ്പ്യൂട്ടറും, റോബൊട്ടും, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും തൊഴില്‍ നഷ്ടം നേരിടേണ്ടിവരുന്നവരുടെ എണ്ണം ദിനമ്പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണു. മനുഷ്യനു ലൈംഗിക തൃപ്തിക്കുപോലും റൊബൊട്ടുകളെ ആശ്രയിക്കാവുന്നവിധത്തില്‍ സാങ്കേതിക വിദ്യ വളര്‍ന്നുകഴിഞ്ഞു. 50 ഡോളര്‍ മുതല്‍ മേലൊട്ട് ലൈംഗിക ദാഹം തീര്‍ക്കുവാന്‍ അവശ്യമായ റൊബൊട്ടിക്ക് പാവകളെ വാങ്ങുവാന്‍ കഴിയും. പക്ഷെ ക്രൂരമായ സ്ത്രിപീഢനങ്ങളും, റെപ്പുമൊക്കെ പ്രൊത്സാഹിപ്പിക്കുന്നതാണു ഈ സാങ്കേതിക വിദ്യ എന്ന് പരക്കെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലോകം മുന്നോട്ടുകുതിക്കുകയാണു. ചുരുക്കം ചിലര്‍ക്കുവേണ്ടി. ബഹുഭൂരിപക്ഷം മനുഷ്യരെ ആവശ്യമില്ലാത്തവിധം മുന്നോട്ടുകുതിക്കുന്നു..

No comments

Explore More

ഹിന്ദുരാഷ്ട്രവാദവും ‘ജാതിയില്ലാ വിളംബര’ സന്ദേശത്തിന്റെ പ്രസക്തിയും

രാജ്യത്തിൻറെ മത നിരപേക്ഷതക്കും ബഹുസ്വരക്കുമെതിരെ സംഘപരിവാർ ശക്തികൾ ഭീഷണിയുയർത്തിയിരിക്കുന്ന അത്യന്തം ഗുരുതരമായ ദേശീയരാഷ്ട്രീയ സാഹചര്യത്തിലാണ് നാം ശ്രീനാരായണ ഗുരുവിന്റെ “ജാതിയില്ലാ വിളംബര” ത്തിന്റെ ശതാബ്‌ദി ആഘോഷിക്കുന്നത്.1916 ജൂൺ മാസത്തിലാണ് നാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ...