കേരളത്തിലെ ഗ്രന്ഥശാല സംഘം ഒരവലോകനം .

0

സമാനതകള്‍ ഇല്ലാത്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാല സംഘം .കേരളീയ സമൂഹം ഏറെ പ്രതീക്ഷ യോടെയാണ് ഈ ഗ്രന്ഥശാല പ്രസ്ഥാനത്തെ കാണുന്നത്.കേരളത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്കു വളരെ വലുതാണ്.ഈ സംസ്ഥാനത്തിലെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരം ഉള്ള ഏതാണ്ട് എണ്ണായിരത്തോളം ഗ്രന്ഥപുരകള്‍ കൂടുതല്‍ സജീവവും ചലനാത്മകവും ആകണം. എങ്കില്‍ മാത്രമേ സമൂഹത്തിലെ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരായ ജനമുന്നെറ്റം ശക്ത മാക്കാന്‍ കഴിയു.

കേരളത്തിലെ ഗ്രന്ഥശാല സംഘത്തിനു  കൂടുതല്‍ ശക്തിയും ഓജസ്സും പ്രദാനം ചെയ്യാന്‍ എല്‍.ഡി.എഫ്. സര്‍കാരിന്റെ കഴിഞ്ഞ നാലു മാസത്തെ പ്രവര്‍ത്തനം  കൊണ്ട് തന്നെ കഴിഞ്ഞു. ഈ അവസരത്തില്‍ ഇവിടെ ഇതെങ്ങനെ വളര്‍ന്നു വന്നു നോക്കാം.കേരളത്തിലെ ഗ്രാമീണ ഗ്രന്ഥപ്പുരകള്‍ ഒരു പക്ഷെ ലോകത്തിലെ അകദമിക് ലൈബ്രറി കളുമായി  താരതമ്യ പ്പെടുത്തുമ്പോള്‍ ഇവിടെ വളരെ പിന്നോക്കം നില്‍ക്കുന്നതായി കാണാം.എന്നാല്‍ ഇവിടുത്തെ അത്ര ജനകീയ അടിത്തറ മറ്റൊരിടത്തും കാണില്ല .ഈ ജനകീയ അടിത്തറക്ക് നേതൃത്വം കൊടുത്തത് കേരളത്തിലെ ദേശീയ പ്രസ്ഥാനവും വിശേഷിച്ചു കമ്മുണിസ്റ്റു പാര്‍ട്ടിയും ആണ്.നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റുപാര്‍ടിയുടെ ബഹുജനസംഘ ടന രൂപങ്ങളി ലോന്നയിരുന്നു   അക്കാലത്തെ ഗ്രന്ഥശാലകള്‍. ദേശീയ പ്രസ്ഥാനത്തിന്റെയും നവോഥാന പ്രസ്ഥാനത്തിന്റെയുംസന്ദേശം  മുള്‍ക്കൊള്ളുന്ന പുരോഗമന സാഹിത്യകൃതികള്‍ നാട്ടിലെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ വായനശാലകള്‍ക്കു കഴിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കേരളീയ സമൂഹത്തെ ഈ അവസ്ഥയില്‍ എത്തിച്ചതില്‍ ഗ്രന്ഥശാലകളുടെ പങ്ക് അവിസ്മരണീയമാണ് .

ഇന്ത്യയില്‍ ആദ്യമായി ഒരു പബ്ലിക് ലൈബ്രറി സംവിധാനത്തെയും ലൈബ്രറി സെര്‍വിസിനെയും സംബെധിച്ചുള്ള ആശയം തിരുവിതാംകൂറിലെ നവോഥാന നായകനും ഭരണ തന്ത്രജ്ഞനും സര്‍വകലാവല്ലഭനും ആയ സ്വാതി തിരുനാള്‍ മഹാരാജാവിന്‍റെതായിരുന്നു.അദ്ദേഹം 1829  ല്‍ തിരുവനന്തപുരത്ത്  സ്ഥാപിച്ച പബ്ലിക് ലൈബ്രറി ആണ് ഇന്ത്യയിലെ ആദ്യത്തെ പബ്ലിക്‌ ലൈബ്രറി.എന്നാല്‍ ആദ്യത്തെ പബ്ലിക്‌ ലൈബ്രറി കല്‍ക്കട്ട യില്‍ 1836 സ്ഥാപിച്ച നാഷണല്‍ ലൈബ്രറി  ആണ് എന്നാണ് പറയുന്നത്.

മെക്കാളെ പ്രഭു ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കാന്‍ തുടങ്ങുന്നതിനും രണ്ടു  വര്‍ഷം മുന്‍പ്  അതായത് 1834 ല്‍ പഠിപ്പ് ആവശ്യമുള്ളവര്‍ക്ക് വേണ്ടി ഇംഗ്ലീഷ് ,മലയാളം സ്കൂളുകള്‍ സ്വാതി തിരുനാള്‍ മഹാ രാജാവ്‌ ആരംഭിച്ചു. ഈ വിദ്യാഭ്യാസ നയമാണ് പിന്നീടു   തിരുവിതംകുറിലെ ഗ്രന്ഥ ശാലകള്‍ക്കു വഴിയൊരുക്കിയത് .1861  ല്‍ സ്ഥാപിച്ച എറണാകുളം പബ്ലിക് ലൈബ്രറി യാണ് കൊച്ചിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി.ശ്രീ നാരായണ ഗുരു വിന്റെയും വാഗ്ഭാടാനതന്റെയും ശിഷ്യ ന്മാരും വിദേശ മിഷനറിമാരും ആദ്യ കാലത്തേ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെയും പിന്നീട് കമ്മ്യൂണിസ്റ്റുപാര്‍ടിയുടെയും  ബഹുജന സംപര്‍ക്കങ്ങളാണ് മലബാറില്‍ ഗ്രന്ഥശാലകള്‍ക്ക് തുടക്കമിട്ടത് .

കേരളത്തില്‍ സംഘടിത ഗ്രന്ഥശാല സംഘ ത്തിനു തുടക്കം കുറിച്ചത് 1937 ല്‍ ശ്രീ കെ. ദാമോദരന്റെ നേതൃത്വത്തില്‍ സംഘ ടിപ്പി ക്ക പ്പെട്ട മലബാര്‍ വായനശാല സംഘ മാണ്.എന്നാല്‍ 1945 september 14  നു അമ്പലപ്പുഴയില്‍ തിരുവിതംകുറിലെ നാല്‍പ്പത്തി ഏഴു ഗ്രന്ഥശാലകള്‍ ചേര്‍ന്ന് രൂപീകരിച്ച അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘ മാണ് കേരളത്തിലെ സംഘടിത ഗ്രന്ഥ ശാല പ്രസ്ഥാനത്തിന് ആരംഭമിട്ടത് എന്നാണ്  ഇപ്പോഴത്തെ ചരിത്ര വസ്തുത.അത് കണക്കാക്കി യാണ് കഴിഞ്ഞ വര്‍ഷം എഴുപതാം വാര്‍ഷികം ആഘോഷിച്ചത്. എന്നാല്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം ത്തിന്റതല്ല മറിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ വായനശാല സംഘ ത്തിന്റെ 1943 SEPTEMBER 26  നു  ചേര്‍ന്ന ഒരു എക്സികുട്ടികമ്മിറ്റി തീരുമാനമാണ് കേരള ഗ്രന്ഥ ശാല സംഘ ത്തിനു രൂപം കൊടുത്തത്.എന്ന് താഴെ പറയുന്ന പ്രമേയത്തില്‍ നിന്ന് മനസിലാക്കാം.’1937 June 11 ന് കോഴിക്കോട്ടു വെച്ചാരംഭിച്ച മലബാര്‍ വായന ശാല സംഘ തെ 1943 SEPTEMBER 26 ലെപ്രമേയമനുസരിച്ച് കേരള ഗ്രന്ഥ ശാല സംഘം എന്നപേരില്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍  കൊച്ചി,തിരുവിതാംകൂര്‍ എന്നീ സംസ്ഥാനങ്ങള്‍ കൂടി കൂടി ഉള്‍പ്പെടുത്തി  1860 ലെ XXI )0 നമ്പര്‍  ധര്‍മ സ്ഥാപനം ആക്ട്‌ പ്രകാരം 1943 December 6  നു രജിസ്റ്റര്‍ ചെയ്യ്തു. ഈ സംഘ ത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിന്നീടു കേരളത്തിലെ പ്രഗത്ഭരായയവര്‍ ആയിരുന്നു.ഇ.രാമന്‍ മേനോന്‍,പ്രസിഡന്റ്‌,മധുരവനം കൃഷ്ണ കുറുപ്പ് ,സെക്രട്ടറി,നാലാപ്പാട്ട് ബാലാമണി അമ്മ,പനമ്പള്ളി ഗോവിന്ദമേനോന്‍,മുണ്ടശ്ശേരി മാസ്റ്റര്‍,പി.കെ.കോരു,ഡോക്ടര്‍ കെ.ഗോദവര്‍മ,പ്രൊഫ.ഗുപ്തന്‍ നായര്‍,സി. ഉണ്ണിരാജ,എന്നിവര്‍ കമ്മിറ്റി മെമ്പര്‍ മാരും ആയി തെരഞ്ഞെടുക്കപ്പെട്ടു.ഈ കമ്മിറ്റിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.അതിന്റെ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണു തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം ത്തിനു രൂപം കൊടുത്തത്. അതിന്റെ ആദ്യ സെക്രട്ടറിയും പിന്നീട് സംഘത്തെ ഈ രൂപത്തില്‍ വളര്‍ത്തി കൊണ്ട് വരുന്നതിനും നിര്‍ണായക പങ്കു വഹിച്ച ദേഹവുമായിരുന്നു ശ്രീ പി.എന്‍. പണിക്കര്‍ സര്‍ .കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം ഈ സംഘം കേരള  ഗ്രന്ഥ ശാല സംഘംആയി.1989 ല്‍ ശ്രീ ഇ.കെ. നായനാര്‍ മുഖ്യ മന്ത്രിയും ശ്രീ കെ.ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്നപ്പോഴാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ എന്ന പേരില്‍ അസ്സെം ബ്ലിയില്‍ ഒരു ആക്ട്‌ വന്നത്.പിന്നീടു ചട്ടങ്ങള്‍  വരുകയും തൊണ്ണൂറ്റി അഞ്ചുമുതല്‍ ഇപ്പോഴുള്ള കൌണ്‍സില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. അന്ന് മുതല്‍ പത്തു വര്‍ഷം ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍ പ്രസിഡന്റും ശ്രീ ഐവി ദാസ്‌ സെക്രട്ടറിയായും പ്രവര്‍ത്തി ച്ച കാലം സുവര്‍ണ കാലമായിരുന്നു .പിന്നീടു ജി.ബി.മോഹന്‍ തമ്പി,കെ.ബാലകൃഷ്ണന്‍ നമ്പിയാര്‍ ടീംമുംഅതിനു ശേഷം പി.കെ.ഹരികുമാര്‍,എ.കെ. ചന്ദ്രനും എന്നിവരും  ഭാരവാഹികളായിരുന്നു.ഇപ്പോള്‍ ശ്രീ കുഞ്ഞികൃഷ്ണന്‍ പ്രസിഡന്റും ശ്രീ  പി.അപ്പുകുട്ടന്‍ സെക്രട്ടറി യായും ഭരണം നടത്തുന്ന. മൂന്ന് ടയറിലുള്ള സംവിധാനമാണ് ഉള്ളത്.സംസ്ഥാനകൌന്‍സില്‍ ,ജില്ലാ കൌണ്‍സില്‍ ,താലുക്ക് കൌണ്‍സില്‍  എന്നിങ്ങനെ .അഞ്ചു കൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പു നടത്തും.എ,ബി,സി,ഡി,ഇ,എഫ്,എന്നിങ്ങനെ ലൈബ്രറി കളെ ഗ്രേഡ് തിരിച്ചിട്ടുണ്ട്.എ.ഗ്രേഡ് ലൈബ്രറി ക്ക് മുപ്പത്തിരണ്ടായിരം രൂപ ഗ്രാന്റുംഇരുപത്തിനാലായിരം രൂപ ലൈബ്രറിയന്‍ അലവന്‍സും നല്‍കുന്നു. എ ഗ്രേഡ് ലൈബ്രറികള്‍ക്കെല്ലാം  കംപുട്ടെര്‍ നല്‍കുന്നു. ഈ വിജ്ഞാന കേന്ദ്രം ,ബാലവേദി,വനിതാ വേദി,ജൈവവ പച്ചക്കറി കൃഷി,പ്രതിമാസ പരിപാടികള്‍,സാനധ്വനപരിപാലനം,വൃദ്ധസദനം എന്നിവനടപ്പിലാക്കാന്‍ ശ്രമിക്കുന്നു . ലൈബ്രറി കളെ ജനങ്ങളിലേക്ക് കൊണ്ടുപോകുന്നു. ജനങ്ങള്‍ ലൈബ്രറി യിലേക്ക് വരുന്നു.അങ്ങനെ യഥാര്‍ത്ഥത്തില്‍ ഗ്രന്ഥശാലകളെ  ഗാമീണസര്‍വകലാശാലകള്‍ ആക്കുന്നു.

ഇത്തരുണത്തില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ നിലവില്‍ വന്നതില്‍ നമ്മുടെ രാഷ്ട്രിയ,സാംസ്‌കാരിക രെങ്ങത് പ്രവര്‍ത്തിച്ച  ധാരാളം പേര്‍ ഉണ്ട്.അവരെ ഒന്നും വിസ്താര ഭയത്താല്‍ വിവരിക്കുന്നില്ല.എന്നിരുന്നാലും ചിലരെ വിസ്മരിക്കാന്‍ കഴിയില്ല.അവരില്‍ പ്രധാനപ്പെട്ടവരാണ് താഴെ പറയുന്നവര്‍. സര്‍വശ്രീഇ.എം.എസ.,ആര്‍.ശങ്കര്‍,പട്ടം.താണുപിള്ള,പനമ്പള്ളി,ഇ.കെ.നായനാര്‍,പിണറായി വിജയന്‍, പറവൂര്‍ ടി.കെ.നാരായണ പിള്ളൈ,തായാട്ട്ശങ്കരന്‍,പിടിഭാസ്കരപണിക്കര്‍,മോയ്യരത് ശങ്കരന്‍ ,,ജി.ശങ്കര കുറുപ് ,ബാലഗോപാലന്‍ ,സി,നാരായണപിള്ള,എന്‍.വി .കൃഷ്ണ വാര്യര്‍,എം.കെ.കേളുനായര്‍ ,എം.പി.മന്മഥന്‍,പന്മന രാമ ചന്ദ്രന്‍ നായര്‍.,കുമ്പളത്ശങ്കരപിള്ള ,കെ.ചന്ദ്രശേഖരന്‍ ,പി.ഗോവിന്ദ പിള്ളൈ,സുകുമാര്‍ അഴിക്കോട്,കെ.പി.ആര്‍ഗോപാലന്‍ തുടങ്ങിയവര്‍.

No comments

Explore More

ചരിത്രത്തിന്റെ വക്രീകരണം – വർഗ്ഗീയരാഷ്ട്രീയത്തിന്റെ നിലമൊരുക്കൽ.

_ _  പഴയകാല പാരമ്പര്യത്തിൽ ഊറ്റം കൊണ്ട് തങ്ങളുടെ വർഗ്ഗീയ വാദത്തിന് അടിത്തറപാകാൻ ഒരു വിഭാഗം കൊണ്ടു പിടിച്ച ശ്രമം നടത്തുന്ന കാലഘട്ടമാണിന്ന്.തങ്ങളുടെ രാഷ്ട്രീയ അധികാരം മുൻനിർത്തി സ്കൂൾ സിലബസ്സിൽ പോലും കെട്ടുകഥകളെ ചരിത്ര ...