കേരളീയതയുടെ വര്‍ത്തമാനം

0

“ഒരു കാലത്തെ സ്വതന്ത്റചിന്തയാണ്
മറ്റൊരുകാലത്തെ സാമാനൃബോധ മാവുന്നത്” – Mathew Arnold.
സ്വാതന്ത്റൃത്തിന്റെ പുതിയ അർത്ഥതലങൾ തേടിയുള്ള യാത്റയിൽ, അസ്ഥിരമായ അവസ്ഥകൾക്കും അനിവാരൃതകൾക്കും മുന്നിൽ പകച്ചുനിൽക്കാതെ നിരന്തരം ചോദൃങൾ ഉന്നയിക്കുകയും ജീവിതസ്പന്ദനങള്ക്ക് പിന്നിൽ പ്റവർത്തിക്കുന്ന ചരിത്റ ശക്തികളോട് തീവ്റമായി പ്റതികരിക്കു കയും ചെയ്യേണ്ടത് അനിവാരൃമാണ്. അടിസ്ഥാന സ്വാതന്ത്റൃത്തിന്റെ വിത്ത് മുളപ്പിക്കുകയും മാധൃമസംസ്കാരത്തിന്റെ പരിമളം കേൾപ്പിക്കുകയും ചെയ്ത ഒരു പൈതൃകം നമുക്കുണ്ട്.

ചരിത്റവികാസത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഭാഷാ സാഹിത്യാവിഷ്കാരങളെ വിലയിരുത്തുകയും ഒരു പുതിയ ചരിത്റാവബോധത്തോടും സാമൂഹിക വീക്ഷണത്തോടും അനുരോധമായി അവ രൂപപ്പെടൂത്തുകയും വേണം. ജീവിതത്തിന്റെ സമരമുഖത്തു നിന്നും പിറവികൊണ്ട ശക്തിമത്തായ നാടൻ ആവിഷ്കാരം അതിന്റെ ഭാഗമാണ്. എഴുത്തുകാരന്റെ തൂലികയും ചിത്റകാരന്റെ ബ്റഷും അടിമച്ചങലകൾ അറുത്തെറിയുന്ന ഖഡ്ഗങളാണ്. ആതൃന്തികമായി കല വിമോചനത്തിന്റെ ആയുധമാണ്. – Sartre
പുതിയ കാലത്തിന്റെ മൂലൃങളോട് കലാപം നടത്താൻ മറ്റെന്തിനേക്കാളും കലാസ്റ്ഷ്ടികൾക്ക് കഴിയുമെന്നതിന്റെ നേർസാക്ഷൃങളായിരുന്നൂ, പിന്നിട്ട ദശകങൾ.

പുത്തൻ സാംപത്തീകനയവും വിപണികേന്ദ്രിത പ്റതൃയശാസ്ത്റവും അപകടകരമായ ഒരു സ്ഥിതിഥിയിലേക്ക് കൂപ്പ് കുത്തുംപോൾ, സ്വാതന്ത്റൃവും വികസനവും സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകൾ നമ്മുടെ വികസന വീക്ഷണങൾക്ക് ശക്തി പകരണം.
കാലത്തെ അതിലംഘിക്കുന്ന നവീകരണപ്റക്റിയ എന്ന നിലയിൽ ഘനീഭവിച്ച മനുഷൃത്വത്തെ ഉണർത്താനും ഉയിർപിന്റെ സമരായുധങൾ കരുതി വയ്ക്കാനും വർത്തമാന കാലഘട്ടം നമ്മോട് ആവശൃപ്പെടുന്നു.

ഭാഷയുടെ സൂക്ഷ്മജീവിതം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഭരണഭാഷ ഭരിക്കപ്പെടുന്നവരുടെ ഭാഷയാകണമെന്നാണ് ജനാധിപതൃ ത്തിന്റെ അടിസ്ഥാനപാഠം. സംസ്കാരം പ്റോജ്വലിക്കുന്നത് ഭാഷയിൽനിന്നാണ്. സംസ്കാരത്തിന്റെ അടിത്തറയില്ലാത്ത വിദ്യാഭ്യാസം വിലയില്ലാത്ത നിധി പോലെയാണ്. ലളിതസുഭഗമായ ഭാഷയിലൂടെ കേരളീയ യാഥാർത്ഥൃത്തെ ആവിഷ്കരിക്കുന്ന രചനകൾ നമുക്കിന്ന് പ്റതീക്ഷ നൽകുന്നു.
വാക്കും കവിതയും സ്വാതന്ത്റൃവും ചേർത്ത് വായിച്ച ഒരു തലമുറയുടെ സന്തതി കളാണ് നാം. ആശയങൾ ഭരിച്ചിരുന്ന ഒരു കാലത്ത് വെളിച്ചത്തിന്റെ കൈത്തിരികളുമായി മുംപേ നടന്ന ഒരു തലമുറ അലംഭാവം കാട്ടിയിരുന്നു വെങ്കിൽ ഇന്നത്തെ തലമുറയുടെ അസ്തിത്വം തന്നെ അനിശ്ചിതത്വത്തിലാവുമായിരുന്നു.

മാടി വിളിക്കുന്ന ദൂരത്തുനിന്നാണ് വർഗീയത ചുടല നൃത്തം ചവിട്ടുന്നത്. വർഗീയത ഇന്ന് ജനാധിപതൃത്തെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു. പുനരുത്ഥാനാനുഭവങളുടെ അപകടകരമായ ‘ആത്മീയ നിമന്ത്റണ’ ങളുടെ കാഴ്ചയുമായി തിരിച്ചെത്തുന്നു. സ്വകാരൃതയുടെ ലോകത്തേക്ക് വിട വാങിയ ജാതിമതസ്വത്വങളെ പൊതുജീവിതത്തിൽ പുന:പ്റതിഷ്ഠി ക്കാനുള്ള ശ്റമമാണിന്ന് നടക്കുന്നത്.

സാംസ്കാരിക പ്റവർത്തനത്തിന്റെ സമാന്തരപാത വെട്ടിത്തുറന്നുകൊണ്ടും അറിവിന്റെ പ്റയോഗക്ഷമതയെ സാക്ഷാത്കരിച്ചു കൊണ്ടും മാത്റമേ മലയാളിയൂടെ സാംസ്കാരിക പ്റതിരോധത്തെ ശക്തിപ്പെടൂത്താൻ കഴിയൂ.

മനുഷ്യാസ്ഥിത്വത്തിന്റെ സങ്കീർണവും തീക്ഷ്ണവുമായ സമസൃകൾക്ക് നടുവിൽ മൂലൃവൃവസ്ഥയും സങ്കല്പങളുമൊക്കെ അതിവേഗം മാറിക്കൊണ്ടിരിക്കുംപോൾ
മനുഷൃന്റെ ആന്തരഭാവങളെ ഉണർത്തുന്ന സർഗക്റിയയ്ക്ക് മാത്റമേ സത്താപരമായും സൗന്ദരൃപരമായും മൗലിക പ്റേരണകൾ നൽകാൻ കഴിയൂ

പി കെ മുഹമ്മദ്‌

No comments

Explore More

സമൂഹ മനസാക്ഷി ഉറങ്ങാതിരിക്കണം. ഓരോ കുഞ്ഞിനു വേണ്ടിയും.

_ അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാൻ്റസികളും പുലർത്തുന്നതിനെയാണ് രതി വൈകൃതം എന്നു പറയുന്നത്.ഇത് ഒരു സ്വഭാവ വൈകല്യമായി കണക്കാക്കാം.വ്യക്തികളുടെ സ്വാഭാവികമല്ലാത്ത ലൈംഗിക പെരുമാറ്റങ്ങൾ സമൂഹത്തിന് ഹാനികരമാകുമ്പോൾ മാത്രമാണ് അവരെ നാം പ്രശ്നക്കാരായി തിരിച്ചറിയുന്നത്. ...