കേരളത്തിന്റെ അറുപതും ഗൾഫ് കുടിയേറ്റത്തിന്റെ അൻപതും

0

_ _ എന്റെ കേരളം, എന്റെ മലയാളം – സ്മരണയുടെ അറുപതാണ്ട് ദുബൈയിൽ സാഹിത്യ സംവാദമായി നടക്കാൻ പോകുന്നു. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ സാഹിത്യോൽസവത്തിൽ നമ്മുടെ സംവാദം ഗൾഫ് കുടിയേറ്റം കേരളത്തിന് നൽകിയ വ്യത്യസ്തമായ സംഭാവനകളെ കുറിച്ചായിരിക്കണം. സ്വന്തം ദേശസംസ്ക്കാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ അറബ് ഗോത്ര സംസ്കൃതിയിലേക്കുള്ള കുടിയേറ്റം ആദ്യം തൊഴിൽ ബന്ധിതമായിരുന്നു.എന്നാൽ അഞ്ച് പതിറ്റാണ്ടിലെത്തുമ്പോൾ അതിന്റെ മാനങ്ങൾ വിശാലമാവുകയാണ്. അവിടെ സാമ്പത്തികം മാത്രമല്ല ഗൾഫ് കുടിയേറ്റത്തിന്റെ നിതാന്തമായ ചലനത്തെ മുന്നോട്ട് നയിക്കുന്നത്. മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ വളർച്ചയെ നിരന്തരം സ്വാധീനിക്കുന്ന സാംസ്ക്കാരിക ജീവിതത്തെ നാം കാണാതെ പോകരുത്.സാംസ്ക്കാരിക വളർച്ചയെ അടിമുടി പുണർന്നു നിൽക്കുന്ന ഭാഷാ സ്വത്വത്തിന്റെ പ്രാധാന്യത്തെ ഇത്തരം ഘട്ടത്തിലാണ് നാം തിരിച്ചറിയുന്നത്.

കേരളത്തിന്റെ അറുപതിനെ സ്മരിക്കുമ്പോൾ നാം മലയാളത്തിന്റെ ആദി ബോധത്തിലേക്കാണ് തിരിഞ്ഞ് നടക്കുന്നത്. അതാകട്ടെ നമ്മുടെ സംസ്കാരത്തെ നവീകരിക്കാനും പിന്നീട് മുന്നോട്ട് നയിക്കാനും പ്രാപ്തമായിരുന്നു.എന്നാൽ അത് കേരളത്തിന്റെ ആഭ്യന്തര സമൂഹത്തിലാണ് അതിന്റെ വെളിച്ചത്തെ വ്യാപനം ചെയ്തത്. അതേ സമയം കേരളത്തിന് പുറത്ത് പ്രത്യേകിച്ചും ദേശാന്തര ജീവിതം തേടിപ്പോയ മലയാളിക്ക് സ്വന്തം ഭാഷ എന്നത് ഉച്ചാരണത്തിനപ്പുറം സാംസ്ക്കാരിക വളർച്ചയുടെ സ്ഥാനത്ത് വലിയ ശൂന്യതയാണ് സമ്മാനിച്ചത്. അത്തരം ശൂന്യതയുടെ ചുഴിയിൽ അകപ്പെട്ടവരാണ് ആദ്യകാലത്തെ ഗൾഫ് മലയാളികൾ. എന്നാൽ ഇതിനെ ഗൾഫ് കാരൻ അതിജയിച്ചതും തന്റെ ഭാഷകൊണ്ട് തന്നെയാണ്. അതിന്റെ സമ്പന്നമായ അടയാളങ്ങളാണ് ഗൾഫിൽ നിന്നും സ്വന്തം ഭാഷയായ മലയാളത്തിൽ എഴുതപ്പെടുന്ന സാഹിത്യം .ആ സാഹിത്യം സ്വന്തം ദേശ മണ്ണിൽ എത്രത്തോളം വ്യാപനവും ചർച്ചയും സാധ്യമാക്കിയിട്ടുണ്ട് എന്ന് ഈ അറുപതിൽ നമുക്ക് പരിശോധിക്കേണ്ടതായിട്ടുണ്ട്.

മലയാള ഭാഷയെ അതിന്റെ നാൾവഴികളിലൂടെ പരിശോധിക്കുമ്പോൾ പ്രവാസ എഴുത്തിന്റെ പരിമിതിയും സാധ്യതയും പരിശോധിക്കാൻ ഈ സാഹിത്യോത്സവത്തെ നമുക്ക് പ്രയോജനപ്പെടുതാം.

ഇ.കെ.ദിനേശൻ
ദുബൈ .

No comments

Explore More

ദാനത്തിലെ ധർമ്മാധർമ്മങ്ങൾ

ആകാശ ഊഞ്ഞാലില്‍ നിന്നു കൈവിട്ടു പോയ സഹോദരൻ അലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മകൾ പ്രിയങ്കയുടെ അവയവങ്ങൾ ഒരച്ഛനും അമ്മയും കലങ്ങിയ കണ്ണുകളോടെ ഉറച്ച മനസ്സോടെ ദാനം ചെയ്യുന്നതിന് സാക്ഷി ആയതാണ് ഈ ...