ഗുരുസ്മൃതി പ്രവാസോല്‍സവം 2016

0

എന്‍.എം.സി.- യു.എ.ഇ. എക്സ്ചേഞ്ച് പ്രസന്റ്സ്, ലുലു ഗ്രൂപ്പ്‌ മുഖ്യ പ്രായോജകര്‍ ആയ സീഷെല്‍സിന്‍റെ “ഗുരുസ്മൃതി പ്രവാസോല്‍സവം” ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച നടക്കുകയാണ്.

മാനവികതയുടെ വെളിച്ചം കൊണ്ട് കേരളക്കരയെ പ്രകാശപൂരിതമാക്കിയ ശ്രീനാരായണഗുരുവിന്റെ വിചാരങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക ചടങ്ങില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി എത്തുന്നു. ഗുരുധര്‍മപ്രചാര സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് ചടങ്ങില്‍ സംബന്ധിക്കും.  കോണ്‍സുലേറ്റ് പ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

യു. എ. ഇ യിലെ വിവിധ എമിരേറ്റുകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ ഇതിന്റെ ഭാഗമായി അരങ്ങേറും. സംഗീതശില്പം, ക്ലാസിക്കല്‍ നൃത്തങ്ങള്‍, നാടന്‍പാട്ട് മേള, കുമാരനാശാന്‍റെ ചണ്ടാലഭിക്ഷുകിയുടെ കലാവിഷ്കാരം, ജന്മി-കുടിയാന്‍ ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കലാവിഷ്കാരം, നൃത്ത നൃത്യങ്ങള്‍, സംഘഗാനം എന്നിങ്ങനെ ഒട്ടേറെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ ഇതിന്‍റെ ഭാഗമായി ഒരുങ്ങുന്നു. കാണികള്‍ക്ക് ഏറെ ആസ്വാദ്യകരമായ ഒരു കലാ വിരുന്നാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഒക്ടോബര്‍ ഏഴിന് വൈകീട്ട് 5 മണി മുതല്‍ രാത്രി 9.30 വരെ ആണ് ഗുരുസ്മൃതി പ്രവസോല്‍സവം ഒരുങ്ങുന്നത്. ഇതിലേക്കുള്ള പ്രവേശനം സൌജന്യമായിരിക്കും. നന്മയുടെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും പ്രകാശം പരക്കുന്ന മാനവികതയുടെ ഈ സാംസ്കാരിക സന്ധ്യ യു. എ. ഇ. യുടെ വേറിട്ട ഒരു സാംസ്കാരിക ചരിത്രത്തില്‍ വേറിട്ട ഒരധ്യായമായി തീര്‍ക്കുന്ന പ്രവര്‍ത്തനത്തിലാണ് സീഷെല്‍ ഈവന്റ്സ്.

news

No comments

Explore More

2017 ലേക്ക് സ്വാഗതം …..

കയ്പ്പും, മധുരവും, ദുഖവും, സന്തോഷവും ഒക്കെയായി പതിവുപോലെ 2016 ഉം അകന്നുപോയി. ഇനി നാം 2017 ലേക്കാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും, ഭാവിയെക്കുറിച്ചുള്ള ആകുലത മുന്‍പെങ്ങുമില്ലാത്തവിധം കനത്തിരിക്കുകയാണ്. ഭരണകൂടത്തെയും, നീതിസംവിധാനത്തെയും ഭയക്കുന്ന ഒരു ജനതയാണ് ഇപ്പോള്‍ ...