തളരാത്ത മനസ്സുള്ള കാവല്‍ ഭടന്‍

0

നീണ്ട മുപ്പത്തിമൂന്നു വര്‍ഷം തളര്‍ന്ന ശരീരവുമായി ചക്രക്കസേരയില്‍ ഉരുണ്ടുനീങ്ങുമ്പോഴും ഒരു തുള്ളിക്കണ്ണീര്‍ പൊഴിക്കാതെ സൈമണ്‍ ബ്രിട്ടോ ഈ ലോകത്തെ നീതികേടിനെതിരെ പടപൊരുതുകയാണ്.

കിതപ്പില്ലാതെ…. തളര്‍ച്ചയില്ലാതെ…
Britto

1983 ഒക്‌ടോബര്‍ 14 ഒരു കറുത്ത ദിനമായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍ വച്ച് ബ്രിട്ടോയെ എതിരാളികള്‍ കുത്തിവീഴ്ത്തി. അതിന്റെ അനന്തരഫലമായി നെഞ്ചിനു കീഴെയുള്ള ശരീരം തളർന്നുപോയി. 80 ശതമാനം പ്രവർത്തന രഹിതമായി. അവശേഷിക്കുന്ന 20 ശതമാനം മതി തനിക്ക് ജീവിക്കാൻ എന്ന് അദ്ദേഹം വിശ്വസിച്ചു . ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞുവിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് അങ്ങിനെ ഒരു അത്ഭുതം പോലെ ബ്രിട്ടോ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു.

brito 3

നെരൂദയുടെ കവിതകളേയും ചെഗുവേരയുടെ വിപ്ലവപാഠങ്ങളേയും ഹൃദയത്തിലേറ്റിക്കൊണ്ട് , പൊരുതുന്ന ഏവര്‍ക്കും ഒരു മാതൃകയായി ഈ മനുഷ്യന്‍ ജീവിക്കുകയാണ്. തനിക്കുവേണ്ടിയല്ലാതെ….

കൊടുങ്കാറ്റുകളെ തടയുന്ന കരുത്തോടെ………

തടവറകളെ പിളര്‍ത്തുന്ന ശക്തിയോടെ .

ഒരു വിളക്കായി പ്രകാശിച്ചുകൊണ്ടിരിക്കുകയുമാണ്…

രാഷ്ട്രീയം തിരിച്ചറിവുകളുടെ തീജ്വാലകളാണെന്നറിഞ്ഞുകൊണ്ട്…

തന്നിലേയ്ക്ക് മാത്രം തലതാഴ്ത്തി കഴിയുന്നവര്‍ക്കും
സ്വയം തിരിച്ചറിയാത്ത കലപിലകള്‍ക്കിടയില്‍ അഴുകുന്നവര്‍ക്കും
സങ്കല്‍പ്പിക്കാനാവത്ത ലോകത്തിരുന്നുകൊണ്ട്
ബ്രിട്ടോ അഗ്രഗാമിയും….മഹാരൗദ്രവും..എഴുതി ഈ ലോകത്തോട്‌ സംവദിച്ചു..

ആയിരം തവണ തോല്‍പ്പിക്കപ്പെട്ടാലും ആരിരത്തൊന്നാം തവണയും പൊരുതുന്ന പ്രക്ഷോഭകാരികളുടെ പിന്മടക്കമറിയാത്ത ചരിത്രബോധ്യങ്ങളാണ് ബ്രിട്ടോ പങ്കുവയ്ക്കുന്നത്.

Simon Brito

വീല്‍ ചെയറും യൂറിന്‍ ബോട്ടിലും കിടക്കയും വാക്കറും.. ഒപ്പം രണ്ട് കന്നാസ് നിറയെ കുടിവെള്ളവും കൊണ്ട് ഇന്ത്യ മുഴുവന്‍ ബ്രിട്ടോ നടത്തിയ യാത്ര നീതിയുടെ നേരറിവുകള്‍ ഹൃദയത്തിലേറ്റിക്കൊണ്ട് തന്‍റെ വൈകല്യത്തെ ഊര്‍ജമാക്കി മാറ്റാന്‍ വേണ്ടിയായിരുന്നു. കാര്യവും കാരണവും അന്വേഷിച്ചു നടന്ന ബുദ്ധന്റെ മനസ്സുപോലെ ഈ പോരാളിയുടെയും മനസ്സ് പിടയുകയായിരുന്നു. മനുഷ്യനീതിക്കുവേണ്ടി കൈകൊര്‍ക്കുന്നവര്‍ ചുട്ടെരിക്കപ്പെടുമ്പോള്‍….

തെരുവിലുള്ളവന്റെ വേദനയില്‍ പങ്കെടുക്കുന്നവരെ കെട്ടിതൂക്കുമ്പോള്‍….

ആയിരം കൈകള്‍ ഒന്നിച്ചുചേര്‍ന്ന് നീതിക്ക് വേണ്ടി മുഷ്ടിയുയര്‍ത്തും എന്ന്

പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ട് ..

സമാനതകളില്ലാതെ അദ്ദേഹം പൊരുതുകയാണ്..

ജീവിക്കുന്ന ആ രക്തസാക്ഷിക്ക് ഹൃദയത്തില്‍ നിന്ന് ഒരു വലിയ സല്യൂട്ട്…..

കെ. എല്‍. ഗോപി

No comments

Explore More

ദാനത്തിലെ ധർമ്മാധർമ്മങ്ങൾ

ആകാശ ഊഞ്ഞാലില്‍ നിന്നു കൈവിട്ടു പോയ സഹോദരൻ അലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മകൾ പ്രിയങ്കയുടെ അവയവങ്ങൾ ഒരച്ഛനും അമ്മയും കലങ്ങിയ കണ്ണുകളോടെ ഉറച്ച മനസ്സോടെ ദാനം ചെയ്യുന്നതിന് സാക്ഷി ആയതാണ് ഈ ...