സമൂഹ മനസാക്ഷി ഉറങ്ങാതിരിക്കണം. ഓരോ കുഞ്ഞിനു വേണ്ടിയും.

0

_ അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാൻ്റസികളും പുലർത്തുന്നതിനെയാണ് രതി വൈകൃതം എന്നു പറയുന്നത്.ഇത് ഒരു സ്വഭാവ വൈകല്യമായി കണക്കാക്കാം.വ്യക്തികളുടെ സ്വാഭാവികമല്ലാത്ത ലൈംഗിക പെരുമാറ്റങ്ങൾ സമൂഹത്തിന് ഹാനികരമാകുമ്പോൾ മാത്രമാണ് അവരെ നാം പ്രശ്നക്കാരായി തിരിച്ചറിയുന്നത്. ലൈംഗിക വൈകൃതം പലതരത്തിൽ കണ്ടു വരുന്നു. ഇതിൽ ഇവയിൽ ഏറ്റവും അപകടകരമായത് പെഡോഫീലിയഎന്ന വൈകൃതമാണ്..ഇത്തരക്കാർ ചെറിയ പെൺകുഞ്ഞുങ്ങളെയാണ് തങ്ങളുടെ കാമ പൂരണത്തിനായി തിരഞ്ഞെടുക്കുന്നത്.
ഇത്തരം വൈകൃതങ്ങൾ ഒരു വ്യക്തിയിൽ ഉടലെടുക്കുന്നത് പല കാരണങ്ങളാലാണ്്‌
*വ്യാപകമായ കമ്പോള സംസ്കാരം..
*പാശ്ചാത്യ സംസ്കാരത്തെ ആവാഹിക്കൽ
*അനിയന്ത്രിതമായ മയക്കു മരുന്നിൻ്റെ ഉപയോഗം
*മൂല്യ ബോധത്തോടുള്ള അവഗണന
*ശിഥിലമാകുന്ന സാമൂഹിക ബോധം.
*അണു കുടുംബ വ്യവസ്ഥ.
*സിനിമ. ടെലിവിഷൻ സംസ്കാരത്തിൻ്റെ അമിതമായ സ്വാധീനം
ഇവയൊക്കെ അവയിൽ ചിലത് മാത്രം.
കാരണങ്ങൾ എന്തു തന്നെയായാലും ഓരോ സെക്കൻ്റിലും പെൺ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും അത് തങ്ങളുടെ അവകാശമാണെന്നു സമർത്ഥിക്കുകയും അതിനു വേണ്ടി യാതൊരു ഉളുപ്പുമില്ലാതെ വാദിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധരും .അവർക്ക് ഓശാന പാടുന്ന ചില പെൺ വേഷങ്ങളും സമൂഹത്തിന്.തീരാ ശാപമാണ്. നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. നിഷ്ക്കളങ്ക ശൈശവത്തേയും,ബാല്യത്തേയും,കാമം നിറഞ്ഞ കണ്ണിലൂടെ നോക്കുമ്പോൾ,മഞ്ച് കയ്യിൽ കിട്ടിയ കുഞ്ഞിൻ്റെ കണ്ണിലെ തിളക്കം,ലൈംഗികതയാക്കുള്ള അവളുടെ നിശബ്ദ സമ്മതമാണെന്നു വരുത്തി അവരെ കൊല്ലാക്കൊല ചെയ്യുന്നവൻ അധമരിലും അധമൻ തന്നെ.
അവൻ്റെ വൈകൃതത്തെ ഒരു തുറന്നു പറച്ചിലായി ആഘോഷിക്കുന്ന പെണ്ണോ ആണോ ആരായാലും അവനേക്കാൾ അധ:പതിച്ചവർ ആണ്.ഇക്കൂട്ടർ നാടിനു ശാപമാണ്.
ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകയും നിയമത്തിൻ്റെ പരിധിക്കുള്ളിൽ കൊണ്ടു വരികയും ചെയ്യുന്നതുവരെ സമൂഹ മനസാക്ഷി ഉറങ്ങാതിരിക്കണം.; ഓരോ കുഞ്ഞിനു വേണ്ടിയും.

No comments

Explore More

ഭൗമദിനവും നമ്മുടെ ജീവിതവും

ഏപ്രില്‍‍ 22. വീണ്ടും ഒരു ഭൗമദിനം കൂടി. ഭൗമദിനത്തിന്റെ 46-ാം വാര്‍ഷികമാണ് ഇക്കൊല്ലംആചരിക്കപ്പെടുന്നത്. വൃക്ഷങ്ങള്‍ ഭൂമിയുടെ രക്ഷയ്ക്ക് (tree for the earth) എന്നതാണ് എര്‍ത്ത്ഡേ ഫൗണ്ടേഷന്‍ ഈ വര്‍ഷത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൗമദിന മുദ്രാവാക്യം. ...