ഇന്ത്യന്‍ ജനാധിപത്യത്തിന് കൊലക്കയര്‍ വീണു.

0

_ തിരഞ്ഞെടുപ്പു ഫലം ഞെട്ടിക്കുന്നതാണ്. എവിടെയോ ഒരു ചതി മണക്കുന്നു. കഴിഞ്ഞ മുംബൈ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ചില കാര്യങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. പക്ഷെ നമ്മള്‍ അവ അര്‍ഹിക്കുന്ന വിധത്തില്‍ ചര്‍ച്ച ചെയ്യാതെ പോയി. ഇപ്പോള്‍ ബി ജെ പി ജയിച്ചു ഈറോം ഷര്‍മിള തോറ്റു. ഇത്ര വികൃതമാണോ നമ്മുടെ ജനാധിപത്യം?

ഇത്തവണ വോട്ടിങ് യന്ത്രത്തില്‍നിന്ന് താനും കുടുംബവും ചെയ്ത വോട്ടെവിടെ പോയി ? മുംബൈ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന്റെതാണ് ചോദ്യം.

പുണെ നഗരസഭ ഒന്നാം വാര്‍ഡില്‍ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നു?

ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ വിശ്വാസ്യതയെ കെജ്രിവാൾ അടക്കം നിരവധി പേര്‍ ചോദ്യം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നു എന്ന പ്രതിലോമചോദ്യങ്ങള്‍ കൊണ്ട് അന്വേഷണങ്ങളെ വഴിമുട്ടിക്കുന്ന മലിനമനസ്സുകളുമായി ആണ് ഇതിന്‍റെ ഭാഗമായി ഏറ്റുമുട്ടേണ്ടി വരുക. ഇ.വി.എം മെഷീനിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവമാണെങ്കിൽ ഇന്ത്യൻ ജനത ഏറ്റവും നിഷ്ഠുരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ക്രൂരമായി ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

വിദഗ്ദരുടെ ഇക്കാര്യത്തിലുള്ള അഭിപ്രായം നമുക്ക് നോക്കാം. 25 വർഷമായി IT മേഖലയിൽ ജീവനക്കാരനായ ചേർത്തല സ്വദേശി ജോയ് മാത്യു വോട്ടിംഗ് മെഷീന്‍റെ പ്രോഗ്രാമുകളിൽ ആവശ്യാനുസരണം മാറ്റം വരുത്താനാവും എന്നാണ്. വിദഗ്ധരായ സോഫ്റ്റ്‌ എൻജിനീയർ മാർ വിചാരിച്ചാൽ ഇതിന്റെ ക്രമീകരണം എളുപ്പമാണ്. പരിശോധിക്കുമ്പോൾ എല്ലാം കൃത്യമായി പ്രവർത്തിക്കും. ആദ്യത്തെ പത്തോ അമ്പതോ പ്രാവശ്യം കൃത്യമായി പ്രവർത്തിച്ചു കഴിഞ്ഞു മാത്രം ഈ സെറ്റിങ്ങിലേക്കു മാറാം. അതില്ലെങ്കിൽ മറ്റുള്ള സ്ഥാനാർഥികൾക്ക് വരുന്ന അഞ്ചു വോട്ടുകളിൽ ഒന്ന് നമുക്ക് വേണ്ടയാളിന് കിട്ടത്തക്ക രീതിയിൽ സെറ്റ് ചെയ്യാം. അല്ലെങ്കിൽ ഒരു ടൈം സെറ്റിങ്ങിലൂടെ വോടിംഗ് ദിവസം രാവിലെ ഒമ്പത് മാണിക്കോ 10 മാണിക്കോ സെറ്റിംഗ് സിസ്റ്റം പ്രവർത്തനം തുടങ്ങുകയും വൈകിട്ട് വീണ്ടും അത് ഓഫ്‌ ആയി കൃത്യമായി പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യാം. ഒരു ഹിസ്റ്ററിയും ബാക്കി വെക്കാതെ എല്ലാ സെറ്റിങ്ങുകളും ആവശ്യം കഴിഞ്ഞാൽ മാച്ചു കളയുകയും ചെയ്യും. അതി വിദഗ്ധമായ പരിശോധനക്ക് ആരും മുതിരാൻ സാധ്യതയില്ല എന്നത് കൊണ്ട് തന്നെ കള്ളത്തരം എളുപ്പം തിരിച്ചറിയാൻ സാധിക്കില്ല.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ പരിശോധിക്കാം. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ തലോജയിലുള ഭാരത് ഇലക്ട്രോണിക്സിലാണ്‌ രാജ്യത്തെ വോട്ടിംഗ് മെഷീനിൽ നല്ലരു പങ്കും ഉണ്ടാക്കുന്നത് എന്ന് പറയപ്പെടുന്നു.

ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700ലേറെ സ്ഥാനാര്‍ഥികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. ബി.ജെ.പി ജയിച്ച പുണെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്.

എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുംബൈ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന് താനും കുടുംബവും വോട്ട് ചെയ്ത ബൂത്തില്‍നിന്ന് ലഭിച്ചത് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്തിന് ഈ വാര്‍ഡില്‍നിന്ന് 1500 വോട്ടാണ് കിട്ടിയത്.

151ാം വാര്‍ഡില്‍ മത്സരിച്ച ഗോരഖ് അവാദാണ് പരാതി നല്‍കിയ മറ്റൊരു സ്വതന്ത്രന്‍. തന്‍െറ ബൂത്തില്‍ തനിക്കുമാത്രം വോട്ടുചെയ്യുന്ന അനുയായികളുണ്ടെന്നും എന്നാല്‍, ഇത്തവണ 100 വോട്ടാണ് കിട്ടിയതെന്നുമാണ് പരാതി. സംഭാജി ബ്രിഗേഡിന്‍െറ മുംബൈ അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ട് കമീഷനെ സമീപിച്ചിട്ടുണ്ട്. അമരാവതി നഗരസഭയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിലെ അപാകത അന്വേഷിക്കണമെന്നും വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് പ്രദേശത്തെ എം.എല്‍.എയും യുവ സ്വാഭിമാന്‍ പാര്‍ട്ടി നേതാവുമായ രവി റാണയാണ്.

തെരഞ്ഞെടുപ്പ് നടന്ന 10 നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും മുംബൈ, താണെ എന്നിവിടങ്ങളില്‍ ശിവസേനയുമാണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് ഭരിച്ച അമരാവതി, സോലാപുര്‍, എന്‍.സി.പി ഭരിച്ച പുണെ, പിംപ്രി-ചിഞ്ച്വാഡ, എം.എന്‍.എസിന്‍റ നാസിക് എന്നിവിടങ്ങളിലാണ് ബി.ജെ.പി മുമ്പ് ലഭിച്ചതിന്‍െറ മൂന്നിരട്ടിയിലേറെ സീറ്റുനേടി ഒന്നാമതത്തെിയത്.

അമേരിക്കയിലെ കെന്റുക്കി പ്രവിശ്യയിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നു അമേരിക്കയില്‍ വോട്ടിംഗ് യന്ത്രത്തോടൊപ്പം ബാലറ്റ് പേപ്പര്‍ വോട്ടിങ്ങും നടത്തി തിരഞ്ഞെടുപ്പിന്‍റെ സുതാര്യത അവര്‍ നിലനിര്‍ത്തുമ്പോള്‍ നാം ഇതിനെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുകപോലും ചെയ്യുന്നില്ല. ഇ.വി.എം. യന്ത്രത്തോടൊപ്പം ബാലറ്റ് പേപ്പര്‍ വോട്ടിങ്ങും നിര്‍ബന്ധിതമാക്കുന്നതിനുള്ള പ്രക്ഷോഭം ഇന്ത്യയൊട്ടുക്ക് നടത്താന്‍ നമുക്ക് ഈ അവസരത്തില്‍ കഴിയേണ്ടതുണ്ട്.

കെ. എല്‍. ഗോപി

No comments

Explore More

‘ Chicken a la Carte ‘ ചിന്നുവിനോട് ചെയ്തത്

സീൻ : ഒന്ന് : അഛൻ ഓഹരി നിലവാരത്തിനും ബിസിനസ് റ്റുഡേയുയ്ക്കും വേണ്ടി മാത്രം ലാപ്പ് റ്റോപ്പ് ഓണാക്കുന്ന അഛൻ പതിവില്ലാത്തവിധം നെടുവീർപ്പോടെ ഒന്നിലധികം സിഗരറ്റുകൾ പുകച്ചു തള്ളിഅസ്വസ്ഥനാകുന്നത് ചിന്നുവിൽ ചെറുതല്ലാത്ത അങ്കലാപ്പുയർത്തി. ഒഴിഞ്ഞ ...