സംസ്ഥാന ബജറ്റ് : പ്രവാസികള്‍ക്ക് കേരളത്തിന്‍റെ പ്രത്യൂപകാരം.

0

_ രോഗിയുടെ ഇശ്ചയും വൈദ്യരുടെ കല്‍പ്പനയും തമ്മിലുള്ള ആ ഇഴപിരിയാത്ത പൊരുത്തമുണ്ടല്ലോ , അതിനെ അനുസ്മരിപ്പിക്കുന്ന പ്രഖ്യാപനമാണ് സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി തോമസ്സ്ഐസക് നടത്തിയിരിക്കുന്നത്. ലോക മലയാളിസമൂഹം ആഹ്ളാദം പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ നിത്യേന മാധ്യമങ്ങള്‍  നല്കുന്ന റിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
അന്‍പതുലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തെയാകെ സാമ്പത്തികമായി സംരക്ഷിക്കാനുള്ള ശേക്ഷി സംസഥാന സര്‍ക്കാരിനില്ലെന്നിരിക്കെ അവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എല്ലാ പൌരന്മാര്‍ക്കുമുള്ള
അവകാശങ്ങള്‍ക്ക് പ്രവാസികളും അര്‍ഹരാണെന്നുള്ള അസാധാരണ കാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രവാസികള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹായത്തിന് , അവര്‍ രക്തം വിയര്‍പ്പാക്കി താങ്ങിനിറുത്തിയ  കേരളസമൂഹം തിരികെനല്‍കുന്ന പ്രത്യൂപകാരം ഈ ബജറ്റിലൂടെ പ്രകടമാവുന്നു.

ഈ ബജറ്റിലെ ഏറ്റവും ആകര്‍ഷകമായ പ്രഖ്യാപനം “ലോക കേരള സഭ” യുടെ രൂപീകരണവും അതിലേക്ക് വകയിരുത്തിയിരിക്കുന്ന 6.5 കോടി രൂപയുമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ആഗോള മലയാളിസമൂഹത്തിന്‍റെ ആശങ്കകളും ആവലാതികളും പൊതുസമൂഹത്തിനുമുന്നില്‍ ഏകമനസ്സോടെ വിളിച്ചുപറയുവാന്‍ ഈ സഭയെ പ്രയോജനപ്പടുത്താനാവുമല്ലോ. പ്രവാസികളുടെ ആത്മാഭിമാനം ഉയര്‍ത്തുവാനും സംസ്ഥാന വികസനത്തിന് അകമഴിഞ്ഞ് കൂടുതല്‍ സംഭാവനകള്‍ നല്‍ കുന്നതിനും അവരെ പ്രേരിപ്പിക്കുന്നതാകും ലോക മലയാളി സഭയെന്ന ഈ മഹാപ്രസ്ഥാനത്തിലൂടെ സാധിതമാവുക.നോര്‍ക്ക റൂട്ട്സിന്‍റെയും പ്രവാസി ക്ഷേമനിധി ബോര്‍ഡിന്‍റെയും പ്രവര്‍ത്തനങ്ങളിലേക്കും കൂടുതല്‍ പ്രവാസികളെ  ആകര്‍ഷിക്കുന്നതിനും പ്രധാന ഘടകമായിമാറും ലോക മലയാളി സഭയുടെ രൂപീകരണം.അവരയക്കുന്ന പണത്തിനുമപ്പുറത്ത് അവരുടെ ആത്മാഭിമാനത്തിന് ലഭിക്കുന്ന വലിയൊരംഗീകാരമായിമാറുമിത്. തികച്ചും മാതൃകാപരമായ തീരുമാനം.

1996 ല്‍ രൂപീകൃതമായ നോര്‍ക്കയും 2009ല്‍ രൂപീകരിച്ച പ്രവാസി ക്ഷേനനിധി ബോര്‍ഡും ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവങ്ങളാണല്ലോ. ഇതെല്ലാംതന്നെ സംഭാവനചെയ്തത് നിലവിലിരുന്ന എല്‍. ഡി.എഫ് സര്‍ക്കാരുകളായിരുന്നു. മാത്രവുമല്ല പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുന്തിയ പരിഗണന നല്കിയിട്ടുള്ളത് എല്‍. ഡി.എഫ് സര്‍ക്കാരുകള്‍ മാത്രമാണുതാനും. ഇപ്പോഴിതാ 120 കോടിയോളം രൂപയുടെ ബജറ്റ് പ്രഖ്യാപനത്തിലൂടെ തൊപ്പിയിലെ പൊന്‍തൂവലുകളുടെ എണ്ണത്തില്‍ ഒന്നുകൂടെ ചാര്‍ത്തിയിരിക്കുന്നു.
പുനരധിവാസ പദ്ധതികള്‍ക്കുള്ള 18 കോടി രൂപ , സാന്ത്വനം പദ്ധതികള്‍ക്കുള്ള 13 കോടി രൂപ, സമഗ്ര വിവരശേഖരത്തിനായുള്ള 5 കോടി , ബിസ്സിനസ് ഫെസിലിറ്റഷന്‍ സെന്‍ററിന്‍റ വിപൂലീകരണത്തിനുവ്ണ്ടിയുള്ള 5.8 കോടി, ലോക കേരള സഭ രൂപീകരണത്തിന് നീക്കിവക്കപ്പെട്ട 6.5 കോടി , ക്ഷേമനിധി ബോര്‍ഡിലേക്ക് വകയിരുത്തിയിട്ടുള്ള 6 കോടി , കൂടാതെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 61കോടി രൂപയും അനുവദിച്ചിരിക്കുന്നു. ഈ തുകയില്‍ മുഖ്യമന്ത്രി ഗള്‍ഫുനാടുകളിലെവേദികളില്‍   നല്കിയിരുന്ന വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള വിഹിതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആംബുലന്‍സ് സര്‍വീസുകള്‍, വിദേശ നാടുകളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിയമസഹായ സംവിധാനങ്ങള്‍ എന്നിവക്കുള്ള പ്രതീക്ഷ നല്കുന്നു. മാത്രമോ ക്ഷേമനിധി പെന്‍ഷന്‍ 500രൂപയില്‍ നിന്നും 2000രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് വലിയൊരു ചരിത്ര ദൌത്യം കൂടി ഏറ്റെടുത്തിരിക്കുന്നു. ബജറ്റില്‍പ്രഖ്യാപിച്ചതിനതീതമായി വന്‍ സാമ്പത്തിക ബാധ്യതകൂടെ ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ഇതൊന്നും കൂടാതെതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഇതിനകം തന്നെ രൂപംനല്‍കിയെന്ന സൂചനയും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രവാസി ലോട്ടറി , പ്രകടനപ്പത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍ മുതലായവയെല്ലാം വരും വര്‍ഷങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

കെ.വിജയകുമാര്‍ , പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്‍

No comments

Explore More

കേരളത്തിന് അറുപതാം പിറന്നാൾ

_ _ നവംബർ ഒന്നിനാണ് കേരളത്തിൻറെ പിറന്നാൾ.കേരളം പിറന്ന നാൾ.തിരുവിതാംകൂർ,കൊച്ചി,മദിരാശി പ്രസിഡൻസിയിൽപ്പെട്ടിരുന്ന മലബാർ എന്നിങ്ങനെ മൂന്നു കഷണങ്ങളായി കിടന്നിരുന്ന പ്രദേശങ്ങളെ ഒന്നാക്കി ഒരു സംസ്ഥാനമാക്കിയ നാൾ.സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഏകീകരിക്കാനുള്ള ഭാരതസർക്കാരിൻറെ തീരുമാനത്തിൻറെ ഫലമായിരുന്നു ...