കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമണങ്ങൾ

0

“stranger danger”
the idea that all adults not known to the child
must be regarded as potential sources of danger
കഴിഞ്ഞ ആഴ്ചയിലും മകന്റെ സ്കൂളിൽ നിന്നും ഫോണിലേക്ക് ഒരു മെസേജ് വന്നു. ഒരു മുപ്പത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്  സ്കൂളിൽ നിന്ന് പോവുകയും വരികയും ചെയ്യുന്ന കുട്ടികൾക്ക് സമീപം വണ്ടി നിർത്തി ചോക്ലേറ്റ് നൽകുകയും കിന്നാരം പറയുകയും ചെയ്യുന്നതിനിടയിലാണു പോലീസ് പിടികൂടിയത് എന്നായിരുന്നു സ്കൂൾ പറഞ്ഞത്.
പലപ്പോഴും സ്കൂളിൽ നിന്ന് ഫോണിലെക്ക് മെസേജ് വരാറുണ്ട് അടുത്തുള്ള സ്ട്രീറ്റിൽ കൂടെ പോയിരുന്ന കുട്ടികൾക്ക് സമീപം ആരോ വണ്ടി നിർത്തി അവർക്ക് ലിഫ്റ്റ് നൽകുവാൻ ശ്രമിച്ചു, അതുകൊണ്ട് അല്പം സൂക്ഷിച്ചുകൊള്ളു എന്നുപറഞ്ഞ്. അന്യരൊടു അകലം പാലിക്കുവാനും അനാവശ്യമായി കുട്ടികളെ സമീപിച്ചാൽ ഉച്ചത്തിൽ ഒച്ചവയ്ക്കുവാനും ഓടി മാറുവാനുമൊക്കെ സ്കൂൾ കുട്ടികൾക്ക് നിർദ്ദേശം നൽകാറുണ്ട്.
യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ആമ്പർ അലേർട്ട് https://www.amberalert.gov/ എന്ന പേരിൽ ഒരു വിപുലമായ ഫോൺ അലേർട്ട് സംവിധാനത്തിനു തന്നെ രൂപം നൽകിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോവുകയൊ, കാണാതാവുകയൊ ചെയ്തതായി ഒരു റിപ്പോർട്ട് കിട്ടിയാലുടൻ ഈ മെസേജ് സംവിധാനം നിങ്ങളുടെ ഫോണിലേക്ക് നിരന്തരം അതിനെപ്പറ്റി അലേർട്ട് മെസേജ് അയച്ചുകൊണ്ടിരിക്കും.
കുട്ടികളെ ലൈംഗികാസക്തി തീർക്കുവാൻ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണു എന്ന് പറയുന്നത് അതിനെ നിസാരവത്കരിക്കലായിരിക്കും. കാരണം അമേരിക്കയിലെ ഏറ്റവും വലിയ ക്രിമിനൽ കുറ്റങ്ങളിലൊന്നാണു ഇത്. Disappearance of Etan Patz എന്ന സംഭവം https://en.wikipedia.org/wiki/Disap… ഈ വിക്കി പേജിൽ നിന്നും വായിക്കാം. 1972ൽ ജനിച്ച ഇറ്റൻ ആറുവയസ്സുള്ളപ്പോൾ 1979ൽ അമ്മ ജൂലി മകനെ സ്വയം സ്കൂളിലേക്ക് പോകുവാൻ അനുവദിച്ച ആദ്യദിനമായിരുന്നു. ഈറ്റൻ സോഹൊയിലെ ബസ്റ്റൊപിലേക്ക് സ്വയം നടന്നുപോയതാണു പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടീല്ല. 2001ൽ ഈറ്റൻ നിയമപ്രകാരം മരിച്ചതായി സർക്കാർ അംഗീകരിച്ചു. കടന്നുപോയ 40-44 വർഷങ്ങൾ അമേരിക്ക ഈറ്റനെ അന്വേഷിക്കയായിരുന്നു. ഈറ്റന്റെ തിരൊധാനം നിരവധി കാര്യങ്ങൾക്ക് വഴിവച്ചു. missing children movement എന്നൊരു പ്രസ്ഥാനം തന്നെ രൂപം കൊണ്ടു https://en.wikipedia.org/wiki/Natio… എന്ന ലിങ്കിൽ പോയാൽ അതെപ്പറ്റി വായിക്കാം.

kerala-2017
milk carton നു മുകളിൽ കാണാതാവുന്ന കുട്ടികളെപ്പറ്റിയുള്ള പരസ്യങ്ങൾ ആദ്യമായി തുടങ്ങിയത് ഈറ്റന്റെ പടവുമായിട്ടാണു.  1983ൽ മെയ് 25 ഈറ്റൻ മരിച്ചതിന്റെ വാർഷികം  National Missing Children’s Day ആയി അചരിക്കുവാൻ തുടങ്ങി. 2001ൽ ലോകവ്യാപകമായിതന്നെ കാണാതായ കുട്ടികൾക്കും ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്കുമായി  “Help Bring Them Home” എന്നകാമ്പയിൻ 22 രാജ്യങ്ങളിൽ അന്തർ ദേശീയ Missing Children’s Dayക്ക് ഒപ്പം ആരംഭിച്ചു. മാധ്യമങ്ങളിലൂടെ ഈറ്റന്റെ തിരൊധാനത്തിനു ലഭിച്ച കവറേജ് ഇത്തരം വിഷയങ്ങളിലേക്ക് ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. തുടർന്ന് കുട്ടികളെ ഒറ്റക്ക് പുറത്തുവിടുന്നത് നിരുത്സാഹപ്പെടുത്തി തുടങ്ങി “stranger danger” the idea that all adults not known to the child must be regarded as potential sources of danger എന്നിങ്ങനെയുള്ള കാമ്പയിനുകൾ ആരംഭിച്ചു.
കുട്ടികളുടെ പടമെടുക്കുന്നത്, നഗ്ന ചിത്രങ്ങൾ എടുക്കുന്നത് എന്നിവ വലിയ ക്രിമിനൽ കുറ്റങ്ങളാണു. കമ്പ്യൂട്ടറിൽ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കാണുന്നത് സൈബർ ക്രൈമാണു. ഇത്തരം ഓൺലൈൻ സൈറ്റുകൾ സന്ദർശിക്കുന്നവരെ നിരീക്ഷിക്കുവാനും പിടിക്കുവാനും പോലീസിനു സംവിധാനമുണ്ട്.

No comments

Explore More

കൈതമേൽ പച്ച ഒരു ആസ്വാദനം

കവിത ഒരു സംവേദനോപാധിയാണ് സമര മാർഗമാണ് ചിലപ്പോൾ ചില കവിതകൾ ചിത്രത്തെക്കുറിച്ചുള്ള , പ്രകൃതിയെ കുറിച്ചുള്ള ഒരു കഥനമാണ്. അത്തരം ചിലകവിതകളുണ്ട് അധ്യാപകന്റെ പാടവത്തോടെ അവ നമ്മോടു ചോദ്യങ്ങൾ ചോദിക്കും ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കും ...