കേരള ബജറ്റ് – പ്രവാസികളോടുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിച്ചു.

0

_ പ്രവാസി പെന്‍ഷനും സഹായ പദ്ധതികളും വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ ആദ്യമേ തന്നെ അഭിനന്ദിക്കുകയാണ്. ഒട്ടേറെ ബജറ്റ് കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്ര ജനകീയമായ, ജനങ്ങളുടെ ഉള്ളു തൊട്ടറിഞ്ഞ ഒരു ബജറ്റ് ഇതിനു മുന്‍പ് കണ്ടിട്ടേ ഇല്ല. പ്രവാസികളെ അംഗീകരിക്കുന്ന ഒരു തകര്‍പ്പന്‍ ബജറ്റ് അതാണ്‌ ഡോക്ടര്‍ തോമസ്‌ ഐസക്കിന്റെ ബജറ്റ്. A+ തന്നെ നല്‍കണം ഈ ബജറ്റിന്.

നൂറ് കോടി രൂപയാണ് ഈ വര്‍ഷം പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി dr തോമസ് എെസക് ബജറ്റില്‍ നീക്കി വച്ചത്..ഇത് കേരള ചരിത്രത്തില്‍ ആദ്യമാണ്..കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു യു ഡി എഫ് സര്‍ക്കാര്‍. എല്‍ഡിഎഫ് വ്യത്യസ്ഥമാകുന്നത് ഇവിടെയാണ്..മരുഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഇടതുപക്ഷ സര്‍ക്കാര്‍ ശക്തമായി ചുവട് വച്ചിരിക്കുന്നു…പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിച്ചതോടെ എല്ലാ പ്രവാസികളോടും പദ്ധതിയില്‍ ചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു..

നോർക്ക വകുപ്പിനായി കഴിഞ്ഞ വർഷം 28 കോടി രൂപയാണ് മാറ്റി വച്ചതെങ്കിൽ ഈ വർഷം അത് 61 കോടി രൂപയാക്കി വർദ്ധിപ്പിച്ചു. പ്രവാസി ക്ഷേമ പെന്‍ഷന്‍ 2000 രൂപ ആക്കി. കഴിഞ്ഞ ബഡ്ജറ്റിൽ ക്ഷേമനിധി പെന്ഷന് വിലയിരുത്തിയിരുന്ന തുക ഒരു ലക്ഷം രൂപ മാത്രമായിരുന്നു. ഇപ്പോഴാകട്ടെ അത് 6 കോടി രൂപയാക്കി. പ്രവാസി മലയാളികൾക് ഇതില്‍പരം ആഹ്ലാദകരമായ ഒരു കാര്യമില്ല.
പ്രവാസി മലയാളികളുടെ ചികിത്സാ സഹായത്തിനുള്ള സാന്ത്വനം പദ്ധതിക്കായി കഴിഞ്ഞ ബഡ്ജറ്റിൽ 5 കോടി രൂപയായിരുന്നു. ഇത്തവണ 13 കോടിയാക്കി ആ തുക വർദ്ധിപ്പിച്ചു പ്രവാസി മലയാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താൻ പ്രവാസി കമ്മീഷൻ രൂപീകരിക്കുന്നതിനും അതിന്റെ പ്രവർത്തങ്ങൾക്കുമായി ഒരു കോടി രൂപ മാറ്റി വച്ചതും ശ്രദ്ധേയമായ നടപടിയാണ്.

തിരിച്ച് വരുന്നവരുടെ പുനരധിവാസത്തിന് 18 കോടി അനുവദിച്ച ഈ ബജറ്റ് പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് നല്‍കിയിട്ടുള്ളത്. ഇതിനു പുറമെയാണ് പ്രവാസികളുടെ ചെറു നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും എന്ന പ്രഖ്യാപനം. പലിശക്കാരുടേയും, ബ്ലേഡ് മാഫിയകളുടെയും ചൂഷണത്തില്‍ നിന്നും രക്ഷനേടുന്നതിന് പ്രവാസി ചിട്ടി വലിയ അളവില്‍ പ്രവാസികളെ സഹായിക്കും. മാത്രവുമല്ല തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടപ്പെടാതെ ഇരിക്കാന്‍ ഈ പദ്ധതി സഹായകരമാകുകയും, നിക്ഷേപങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രവാസിയെ സഹായിക്കുകയും ചെയ്യും. നാടിന്‍റെ വികസനത്തിന്‌ തങ്ങളുടെ കൂടി പങ്കാളിത്തം ഉണ്ടാകുന്നു എന്ന അഭിമാനമാണ് പ്രവാസികളില്‍ ഇതുണ്ടാക്കുന്നത്. തീരദേശ പാത നിര്‍മ്മിയ്ക്കുക പ്രവാസി ചിട്ടിയിലൂടെ നിക്ഷേപിക്കുന്ന ഫണ്ട് പ്രയോജനപ്പെടുത്തിയാണ് എന്ന പ്രഖ്യാപനം മതിപ്പുളവാക്കുന്നതാണ്.

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായുള്ള മലയാളം മിഷൻ പദ്ധതിക്കുള്ള തുക ഒരു കോടി പത്തു ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 87 ലക്ഷമായിരുന്നു.
പ്രവാസിമലയാളികളുടെ നിലവിലെ സ്ഥിതിവിവര കണക്കുകളിലെ പരിമിതികൾ മറികടക്കാൻ മുഴുവൻ പ്രവാസിമലയാളികളുടെയും വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ വഴി ശേഖരിക്കുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടുതൽ ആകർഷകമാക്കും വിധം ഇൻഷുറൻസ് പദ്ധതികൾ ഏർപ്പെടുത്താൻ അഞ്ചു കോടി രൂപ സർക്കാർ ഈ ബഡ്ജറ്റിൽ നീക്കി വച്ചിട്ടുണ്ട്.
പ്രവാസി മലയാളികൾക്ക് കേരളത്തിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ജനസംഖ്യാ ക്രമമനുസരിച്ച് പ്രവാസി മലയാളികളിൽ നിന്നും നാമനിർദ്ദേശം ചെയ്യപെടുന്നവരെ ഉൾപ്പെടുത്തി “ലോക കേരള സഭ” രൂപീകരിക്കുമെന്നും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. സഭയുടെ വാർഷിക സമ്മേളനം നടത്തുന്നതിനും ലോക കേരള സാംസ്‌കാരിക സമ്മേളനം നടത്തുന്നതിനുമായി ആറരക്കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരിത്തിയിട്ടുള്ളത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടുള്ള ആദ്യത്തെ സമ്പൂർണ്ണ ബഡ്ജറ്റിൽ പ്രവാസിമലയാളികൾ നിരന്തരമായി ആവശ്യപ്പെടുന്ന പലകാര്യങ്ങളിലും അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചു. സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍ ഉറപ്പാക്കി, പ്രായോഗിക സമീപനത്തിലൂടെ നവകേരളത്തിനായുള്ള ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയത്. നൂതനമായ ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തി സാമ്പത്തികബാധ്യതയുടെ കുരുക്കില്‍ നിന്ന് ഒരു ക്ഷേമാരഷ്ട്രത്തിന്റെ നിര്‍മാണം എങ്ങിനെ സാധ്യമാക്കാം എന്ന ഏറ്റവും വലിയ ഉദാഹരണമാണ് ധനമന്ത്രി തോമസ്‌ ഐസക് ബജറ്റിലൂടെ കാണിച്ചു തന്നത്.

കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന പ്രവാസികളുടെ നിരവധി വിഷയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവാസികള്‍ക്ക് ഗുണപ്രദമായ ഒട്ടേറെ പദ്ധതികളാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. പ്രവാസി ആവശ്യങ്ങളെ അംഗീകരിച്ചു കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനം ശ്ലാഘനീയവും അഭിനന്ദനാര്‍ഹവും ആണ്.

പ്രവാസികളോടുള്ള പ്രതിബദ്ധതയാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

കെ. എല്‍. ഗോപി
ദുബായ്

No comments

Explore More

തോക്കും സിറിഞ്ചും

1.      അക്കോബോയിലെ കൊളോസ്റ്റമിയും, വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങളും അക്കോബോ ലോകത്തിന്‍റെ അങ്ങേ അറ്റത്താണ്. ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡാനിന്‍റേയും എത്തിയോപ്പിയയുടേയും  മായുന്ന അതിരുകളിൽ എവിടെയോ തളച്ചിടപ്പെട്ട ഒരു അജ്ഞാതഭൂമി. ഇവിടേയ്ക്ക് റോഡുകളോ നടപ്പാതകളോ പോലും ഇല്ല. ...