കൈതമേൽ പച്ച ഒരു ആസ്വാദനം

0

വിത ഒരു സംവേദനോപാധിയാണ്

സമര മാർഗമാണ്

ചിലപ്പോൾ ചില കവിതകൾ ചിത്രത്തെക്കുറിച്ചുള്ള , പ്രകൃതിയെ കുറിച്ചുള്ള ഒരു കഥനമാണ്.

അത്തരം ചിലകവിതകളുണ്ട്

അധ്യാപകന്റെ പാടവത്തോടെ അവ നമ്മോടു ചോദ്യങ്ങൾ ചോദിക്കും

ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കും

ചിന്തിപ്പിക്കും

ഒട്ടൊക്കെ പ്രതികരിക്കും

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകര്‍ത്താവായുള്ള ശ്രീ വിനോദ് വൈശാഖിയുടെ കൈതമേൽ പച്ച എന്ന കവിതാസമാഹാരം അത്തരം ഒരു ചിന്ത ഉണർത്തുന്ന കവിതകളുടെ ഒരു തുരുത്താണ്‌. ചിലപ്പോൾ ഗൃഹാതുരതയുണർത്തുന്ന , ഒട്ടൊക്കെ വേദനിപ്പിക്കുന്ന, നഷ്ടത്തെക്കുറിച്ചു ഓർമിപ്പിക്കുന്ന പ്രതീകങ്ങൾ ആണ് വൈശാഖി കവിതകൾ . നഷ്ടപ്പെടുന്ന നന്മകളുടെ, പ്രകൃതിയുടെ ഒക്കെ ഓർമ്മപ്പെടുത്തലുകൾ

വായിച്ചു പുസ്തകം മേശമേൽ വച്ച ശേഷവും  നെയ്യാറിൻ ചിലമ്പുകൾ വിട്ടുപോകാതെ തങ്ങി നിൽക്കുന്നത് അതെന്റെ പൈതൃകത്തോട് ,ജനനത്തോട് , അസ്തിത്വത്തിനോട്  പറ്റിനിൽക്കുന്നത്കൊണ്ടുആണോഅറിയില്ല. അപ്പോൾ ചോക്കോ? കവി അതിനെ ഏതു സന്ദർഭത്തിൽ എഴുതിയതാവും , ഈശ്വരനിന്ദ എന്നാരോപിച്ചു ഫാഷിസത്തിന്റെ വരവുറപ്പിച്ച 2010 ലെ ആ അധ്യാപക ദ്രോഹത്തെയല്ലാതെ ? അറ്റകൈയിൽ ഇരുന്നു വിറകൊള്ളുന്ന ചോക്ക് കഷ്ണം വല്ലാതെ ഉഷ്ണം നിറയ്ക്കുന്നു , പരിമിതപ്പെടുത്തുന്നു ഓരോ അധ്യാപകന്റെയും നാവിനെ . ചിലരെയെങ്കിലും പോരാടാൻ പ്രാപ്തമാക്കുന്നു. ചോക്കിന്റെ നിലവിളി കേട്ട കുട്ടികൾ, എങ്ങനെയാവും മതത്തെ, വിശ്വാസങ്ങളെ ഒക്കെ നോക്കി കാണുക,മതത്തിനതീതമായി അവർ ആ ചോക്കിനാൽ എഴുത്തു തുടരുമോ ?

നെയ്യാറിന്റെ കുറിച്ച് കേട്ട കഥകളല്ലാതെ അവളുടെ വൈഭവങ്ങളൊന്നും കാണാൻ ഭാഗ്യം ലഭിക്കാത്ത  എത്രയോ തലമുറകൾക്കു നഷ്ടബോധമുണ്ടാക്കാൻ മാത്രം പര്യാപ്തമാണ് ഈ വായന .സാമൂഹികമായും സാംസ്കാരികമായും നെയ്യാറ്റിന്കരയ്ക്കു ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. പായാൻ ശ്രമിക്കുമ്പോൾ മണൽ കുഴികളിൽ പെട്ട് വേഗത നഷ്ടപ്പെടുന്ന നെയ്യാറിന്റെ വിങ്ങലുകൾ, സംഗീതജ്ഞനായ വാസുദേവൻ, ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞ വാവാടും തുറ . ജാതിക്കെതിരെ  പോരാടിയ അയ്യങ്കാളി (ആറാടിക്കാരുമൻ / പുലയൻ അയ്യപ്പൻ ) സ്വദേശാഭിമാനി , സി വി യുടെ ചരിത്ര നോവലുകൾ, അമ്മച്ചിപ്ലാവിന്റെ പോടു എന്നിവ തിരുവന്തപുരത്തിന്റെ മാത്രമല്ല , കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ചലനാത്മകമായ ഒരു ഏടാണ് എന്ന്

കുളം നികത്തി, മണിമാളികകള്‍ തീര്‍ക്കുന്ന പുതുമലയാളിയുടെ പാര്‍പ്പിടഭ്രാന്ത്, പണമൊഴുക്കിന്റെ പിന്‍ബലത്തില്‍ ഇടിച്ചുനിരത്തപ്പെടുന്ന മലനിരകള്‍(അഗസ്ത്യാർ കൂടം )  , ചെളിയെടുത്തും വനമെരിച്ചും മലയാളത്തെ മരുഭൂമിയാക്കുന്ന കയ്യേറ്റമാഫിയകള്‍, കൊടുംവരള്‍ച്ച സമ്മാനിച്ച് പോകെ കവി ചരിത്രം ഓർമ്മിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അനുസരണയുള്ള ഒരു

അധ്യേതാവായി ആ പഠനത്തോടൊപ്പം ഒഴുകാൻ നമുക്കാകും

കാരണം നമ്മൾ

“മരിച്ച മനോഹര ലതിക

ആശ്ലേഷിച്ച തരുക്കൾ”

നെയ്യാറിന്റെ

അവശേഷിക്കും മക്കൾ

No comments

Explore More

പ്രവാസി പൊതുബോധവും സംഘടനകളും

പ്രവാസ ചരിത്രം ആരംഭിക്കുന്നത് അടിമത്ത കാലത്താണ്. അടിമത്വം നിലനിന്നിരുന്ന കാലത്ത് തോട്ടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിത പ്രവാസം ഉണ്ടായിരുന്നു. അടിമത്വം അവസാനിച്ചപ്പോൾ കരാർ ജോലി എന്ന പേരിൽ അവർ തോട്ടങ്ങളിലെത്തിപ്പെട്ടു. എന്നാൽ മലയാളി പ്രവാസത്തിന്റെ ...