മനസ്സു കയറി ഇറങ്ങുന്ന ബുള്‍ഡോസര്‍

0

ശ്രീ രാജൻ കൈലാസ് ശ്രദ്ധേയനായ കവിയാണ്, പല തവണ പുരസ്‌കൃതമായിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതകൾ. ചിലതൊക്കെ തർജമ ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ ഒരു ആസ്വാദനം

 ഇരുപത്തിയൊന്പതു ചെറു നാളങ്ങള്‍ ചേര്ന്ന ഒരു തീപന്തത്തിന്റെ ഉജ്വല പ്രകാശമുണ്ട് ബുൾഡോസറുകളുടെ വഴി എന്ന രാജന്‍ കൈലാസിന്റെ ഈ കവിതാ സമാഹാരത്തിനു.  ഓൾഡ്  സ്കൂള്‍/ ന്യൂ സ്കൂള്‍ താര തമ്യത്തിനു അതീതമായ  രചനാ ശൈലി വായനാസുഖം പ്രദാനം ചെയ്യുന്ന ഭാഷയും എഴുത്ത് രീതികളും , അർഥം തിരഞ്ഞു  തത്ര പ്പെടണ്ട വായനക്കാരന് .സമൂഹത്തോടും പ്രകൃതിയോടും മാനവികതയോടും അടുത്ത് നില്ക്കു ന്ന .ഈ കവിതകള്‍ ചിലപ്പോള്‍ ചില ചോദ്യങ്ങളോ ടുള്ള പ്രതികരണങ്ങള്‍ തന്നെ പെന്സിലുകൊണ്ട് എഴുതുമ്പോള്‍ എന്ന കവിത ഉൾപ്പടെ മറ്റു ഓരോ കവിതകളും കവിയുടെ ഹൃദയം കൊണ്ട് എഴുതപ്പെട്ടവ.

സമുദ്രത്തിൽ നിന്ന് തിരിച്ചുപിടിച്ച പ്രേദേശമായ നരിമാൻ പോയിന്റ്, നരിയോ മാനോ വിഹരിക്കാത്ത കോൺക്രീറ്റ് നാട്, പ്രകൃതിയിൽ നിന്ന് അന്യവത്കരിക്കപ്പെട്ട ഹൃദയം നഷ്ടപെട്ട ഒരു പ്രദേശത്തെ പറ്റി നരിമാൻ പോയിന്റിൽ പരാമർശിക്കുമ്പോൾ സ്വദേശ ഉത്പന്നങ്ങളെ , എന്തിനു ഉപ്പിനെ പോലും കുത്തകകൾക്ക് നഷ്ടപ്പെട്ട് തലകുനിച്ചു നിൽക്കുന്ന നാട്ടിൽ “എനിക്കെന്റെ ഉപ്പു തരു” എന്നാലറിയ ഗാന്ധിജി, വിദേശ ഭരണത്തിലും അധപ്പതിച്ചുപോയ സ്വദേശി ഭരണത്തെകുറിച്ചാണ് വിലപിക്കുന്നത് . ഈ കവിതയ്ക്കു ശേഷവും പൊതു ജനത്തിന്റെ പസന സ്വാന്തന്ത്ര്യത്തിനു നേരെ എത്ര എത്ര കയ്യേറ്റങ്ങൾ .

ബുൾഡോസർ സൂപ്പർമാനായി ചമഞ്ഞു നിരത്തിയ നമ്മുടെ ഗ്രാമത്തെ, മണ്ണിനെ, പുഴയുടെ കുളിരിനെ, പുഴക്കിയെറിഞ്ഞ മരങ്ങളെ , തിരിച്ചു കിട്ടാത്ത കാലങ്ങളെ നോക്കി പുതു തലമുറയോട് മാപ്പു പറയാൻ പോലുമാവാതെ വീർപ്പുമുട്ടുന്നുണ്ട് ബുൾഡോസറുടെ വഴിയിൽ. ജീവിതത്തിൽ അന്യമാകുന്ന ആ മുത്തശ്ശിയെ കുറിച്ചുള്ള വേവലാതിയുമുണ്ട് ഈ കവിതയിൽ .

rajan-kailas

വള്ളിക്കുന്ന ത്തെ കമ്മ്യൂണിസ്റ്റുകൾ എന്ന കവിത ഒരു മറുപടിയാണ് , ജാതീയമായ അനീതികൾക്കും, പോലീസ് തേർ വാഴ്ചകൾക്കും  എതിരെ  പുരോഗമന  പ്രസ്ഥാനം നടത്തിയ ചെറുത്തുനിൽപ്പിന്റെ മറന്ന യൗവ്വനത്തോട് ചോദ്യങ്ങൾ ചോദിക്കുന്നു

 നിനക്കറിയാമോ,

ഈ വഴിയോരങ്ങളിൽ പൂക്കുന്ന

ടീച്ചേക്കും ചെമ്പരത്തിക്കും

ഇത്ര കടുംചോപ്പ് എങ്ങനെ കിട്ടിയെന്നു

 എന്ന് ചോദിക്കുന്ന കവി കമ്മ്യൂണിസം എന്നത് എന്നും നിലനില്കേണ്ടതാണെന്നു പ്രഖ്യാപിക്കുന്നു . കാരണം അത് മനുഷ്യ സ്നേഹം തന്നെയാണല്ലോ.

 ഈ മനുഷ്യസ്നേഹം നഷ്ടപ്പെടുത്തിയ ചില നേതൃത്വത്തിന് നേരെയുള്ള വിരൽ കുലുക്കൽ കവിക്ക് നടത്തേണ്ടി വരുന്നു

 പഴയ സഖാവിന്…

പുതിയവിലാസത്തിൽ…

 എന്ന കവിതയിൽ

ഈ വരികൾ വായിക്കുക

അനീതിക്കും അനാഥത്വത്തിനുമെതിരെ

പാവങ്ങളുടെ യുദ്ധമുഖം തുറന്നതു

നിന്റെ വാക്കും പോക്കുമായിരുന്നല്ലോ  ?

എന്നിട്ടിപ്പോൾ

എന്താണ് പറ്റിയതെന്ന്

മനസിലാവുന്നതേയില്ല

തീരെ……”

 എന്നത് തൊഴിലാളിപ്രസ്ഥാനത്തെ ഒറ്റിയ ഒരു സഖാവിനെ മുൻനിർത്തി കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വേർപെട്ടു പോകുന്ന നേതാക്കളെ ശാസിക്കുന്നു .

വളരെ വ്യത്യസ്‌തത പുലർത്തുന്ന ഒരു കവിതയാണ് അക്ഷരപ്പാലം.  ജീവിത സ്വപ്നങ്ങൾക്കുള്ള ഒരു കഷണമാണോ, അത് എന്ന് വായനക്കാരനെ ചിന്തിപ്പിക്കുന്ന ഒരു ചെറു കവിത .

 മൃത്യുവിന്റെ തണുപ്പിലൂടെ നടത്തുന്ന മോർച്ചറി എന്ന കവിത മരവിപ്പിൽ നിന്ന് ഉണർത്തും , കവിത എന്ന കറുത്ത പെണ്ണിനെ  കുറിച്ച് എഴുതുമ്പോൾ കറുപ്പിലാണ് വെളുപ്പും , എന്തിനു കരുത്തും എന്ന് തിരിച്ചറിയുന്നുണ്ട് കവി .

 ഓരോ മനുഷ്യനും ഏകാകിയാണ്. എത്ര സംഘം ചേരാൻ ശ്രമിച്ചാലും അവൻ ഒറ്റയാനാണ് ,ആലിന്റെ വേരുകൾ വഴിപിരിയുമ്പോലെ പിരിഞ്ഞു പോകാനേ ആകൂ എത്ര സന്തോഷ ദായകമായ സൗഹൃദങ്ങൾക്കും എന്ന തിരിച്ചറിവുണ്ടാകുന്നു , കാരണം ലക്ഷ്യങ്ങൾ രണ്ടു തന്നെ എന്നതാവാം.  കവി പറയുന്നു

കൊടിയ സൗഭാഗ്യ മേടകൾ തേടി നീ

കനക പാദുകം സ്വന്തമാക്കീടവെ

ഇവിടെ നമ്മൾ തൻ വഴികൾ രണ്ടാവുന്നു

ഇവിടെയെൻവഴി എൻമാത്രമാകുന്നു “

 സൗഹൃദത്തിന്റെ നൊമ്പരചില്ലയിൽ

കൂടുകൂട്ടിപിരിയുവാനെൻവിധി “

 അനിവാര്യമായ ആ ഒരു വേർപിരിയൽ അത്ര എളുപ്പമല്ലെങ്കിലും .

 പല പ്രണയങ്ങളിളിലും എന്നപോലെ ഈ പ്രണയത്തിനും കാര്യകാരണങ്ങൾ കണ്ടെത്താനാകുന്നില്ല കവിക്ക് .എന്ത് കൊണ്ട് തന്നെ അവൾ സ്നേഹിക്കുന്നു എന്ന് മനസിലാക്കാൻ കഴിയുന്നില്ല കവിക്ക് , ഉപാധികളില്ലാത്ത ആ പ്രണയത്തിനു വശംവദനാകാനേ അദ്ദേഹത്തിന് കഴിയുന്നുള്ളൂ ഒരു പ്രണയത്തിന്റെ ആമുഖം എന്ന കവിതയിൽ.

 മരണത്തെക്കുറിച്ചുള്ള കവിയുടെ എഴുത്തു നോക്കു, ഉപമ മറന്നത് മഴയോടാണ്, പിന്നെ വറ്റാത്ത പുഴയോട്, കിനാവിനോട്, പാടിക്കേൾക്കാത്ത കവിതയോടു ഒക്കെ.  വിളിക്കാതെ വന്നെത്തുന്ന ആ മഴ എത്ര തന്നെ ആർത്തു വിളിച്ചാലും വരാതിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് .

നീ എന്ന കവിതയിൽ ഒറ്റയ്ക്കാക്കാതെ സദാ ഓടിയെത്തുന്ന ആ കൂട്ടിനെ കുറിച്ച്, സുഹൃത്തിനെ കുറിച്ചാണ് കവി പാടുന്നത്. ഉറ്റ തോഴർ ഇല്ലാത്തവർക്കൊരിക്കലും അനുഭവിക്കാൻ കഴിയാത്ത ആ സുഹൃത്ത് സുഹൃത്ത് മാത്രമല്ല, എന്ന് മനസിലാക്കാം .

കയ്യക്ഷരം എന്ന കവിത വായിക്കുക

അതൊരു നഷ്ട സ്‌മൃതിയാണ്. ഇന്ന് ഒട്ടും തന്നേ പ്രസക്തിയില്ല തത്തന്നു. ഹരിശ്രീ എഴുതേണ്ടതില്ലാത്ത ആ കാലത്തെ തലമുറ! നമുക്കത്ര വളരെ കാലം കാത്തിരിക്കേണ്ടി വരില്ല അവരെ കാണാൻ .

 പ്രസാദാത്മകമായ വായന , അതിൽ നിന്ന് ഉയിർകൊള്ളുന്ന ചിന്തകൾ, വിഹ്വലതകൾ ഒക്കെ രാജൻ കൈലാസിന്റെ ബുൾഡോസറുകളുടെ വഴി നമുക്ക് തരുന്നുണ്ട്. ഈ കൃതിയ്ക്കു ഡോ. കെ ദാമോദരൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്

No comments

Explore More

ഗുരുസ്മൃതി പ്രവാസോല്‍സവം 2016

എന്‍.എം.സി.- യു.എ.ഇ. എക്സ്ചേഞ്ച് പ്രസന്റ്സ്, ലുലു ഗ്രൂപ്പ്‌ മുഖ്യ പ്രായോജകര്‍ ആയ സീഷെല്‍സിന്‍റെ “ഗുരുസ്മൃതി പ്രവാസോല്‍സവം” ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച നടക്കുകയാണ്. മാനവികതയുടെ വെളിച്ചം കൊണ്ട് കേരളക്കരയെ പ്രകാശപൂരിതമാക്കിയ ...