ഒരു നല്ല പുലരി

0

വാക്കുകള്‍ കെട്ടുപോകാതിരിക്കാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്.

ഒരു നല്ല പുലരി ..

ഒരു നല്ല നാളെ……..

നല്ല വരും നാളുകള്‍………

ആശംസകള്‍ ആര്‍ദ്രമായി… മധുരമായി എത്തുമ്പോള്‍ നമുക്ക് വലിയ സന്തോഷമാണ് ഉണ്ടാകുക.

ഇന്ന് രാത്രിയാണ് കൊച്ചിയില്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നത്. യാത്രക്കിടെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ഹതഭാഗ്യനെക്കുറിച്ച് പറയാന്‍.

ഇന്നലെയാണ് ആമ്പല്ലൂരില്‍ നിന്നും ഒരു കോള്‍ വന്നത്. ആശുപത്രിയില്‍ കിടക്കുന്ന ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം എന്ന് അറിയിച്ചുകൊണ്ട്‌…

മിനിഞ്ഞാന്നാണ്‌ കോഴിക്കോട് നിന്നും മറ്റൊരു കോള്‍ വന്നത് അപകടത്തില്‍ പെട്ട് മരിച്ച മകന്‍റെ പേരില്‍ കിട്ടിയ തുക പങ്കിട്ടെടുത്ത ബന്ധുക്കളെക്കുറിച്ച് അറിയിക്കാന്‍.

കഴിഞ്ഞ ആഴ്ചയാണ് മറ്റൊരു കോള്‍ വന്നത് ആറുമാസമായി ഭക്ഷണമില്ലാതെ കഴിയുന്ന ഭര്‍ത്താവിനെ സഹായിക്കണം എന്നഭ്യര്‍ഥിക്കാന്‍……………..

ഓരോ നാളും വേദനകളുടെയും, നിസ്സഹായതയുടെയും ഫോണ്‍ വിളികള്‍ കൊണ്ട് മൂടിക്കെട്ടിയ ഒരു സ്വപ്നഭൂമിയില്‍ ……… ഇങ്ങനെ ഭീതിയോടെ, ആധിയോടെ, കഴിയുന്ന പ്രവാസമാണ് ഇന്നത്തേത്.

കാലത്ത് ജോലിക്ക് പോകുമ്പോള്‍ കിട്ടുന്ന ടെര്‍മിനേഷന്‍ മെമ്മോയുമായി ഓഫീസ് വരാന്തകളില്‍ വീഴുന്ന കണ്ണീരുകൊണ്ട് ഇപ്പോള്‍ പ്രവാസം കിതക്കുകയാണ്….

ആര്‍ത്തുചിരിക്കാനും, അടിച്ചുപൊളിക്കാനും വരട്ടെ……

പ്രവാസത്തിന്റെ വാര്‍ത്തകള്‍ ശുഭകരമല്ല.

അതിനാല്‍ നല്ല കരുതല്‍ തന്നെ വേണം………

നാളെയെ കരുത്തോടെ നേരിടാന്‍…….

ഏവര്‍ക്കും ഹൃദ്യമായ പുതുവത്സര ആശംസകള്‍………

കെ. എല്‍. ഗോപി

No comments

Explore More

രാഷ്ട്രീയത്തിന്റെ വായനയും വായനയുടെ രാഷ്ട്രീയവും

പത്രവും വാരികയും പുസ്തകവും വായിക്കുന്നത്‌ മാത്രമല്ല വായന. അക്ഷരങ്ങളിലൂടെ കണ്ണോടിച്ച്‌ ആശയം ഗ്രഹിക്കുന്നതല്ല വായന. വാക്കുകളും വാചകങ്ങളും പ്രയോഗിക്കുന്ന സന്ദർഭം മനസ്സിലാകുന്നതും വായനയാണ്‌ . അത് കൊണ്ടാണ്‌ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ വാചകങ്ങൾക്ക്‌ അർത്ഥലോപം ...