പ്രവാസ സ്വപ്നങ്ങൾക്ക് നിറം ചാർത്തി കേരളം

0

കേരളത്തിന്റെ 14-ആം മന്ത്രിസഭയിൽ മുഖ്യമന്ത്രി ആരായിരിക്കും? പ്രബുദ്ധരായ മലയാളികൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കുറെ നാളായി ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യം ആയിരുന്നു അത് .രണ്ടു വർഷം വിദ്യുച്ഛക്തി മന്ത്രിയായ വളരെ കുറച്ചു സമയം കൊണ്ടു കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനം ആക്കിയ, ചടുലമായ നീക്കങ്ങൾ കൊണ്ടു “അനാവശ്യം ആയ തിടുക്കം കാണിച്ചു ” എന്ന കാരണം കൊണ്ടു മാത്രം ലാവ് ലിന്‍ കേസിൽ പ്രതി ചേർക്കപ്പെട്ട ,തലശേരി കലാപത്തിൽ ഒരു നാട് മുഴുവൻ ചോരക്കളം ആവുമായിരുന്ന കാലത്ത് സ്വജീവൻ പോലും വക വെക്കാതെ അതിനു തടയിടാൻ മുന്നിട്ടിറങ്ങിയ, ചിരിക്കാൻ അറിയാത്ത രാഷ്ട്രീയ നേതാവ് എന്നു സഖാക്കളും ശത്രുക്കളും ഒളിച്ചും തെളിച്ചും പറയുന്ന, “ടഫ്” എന്നറിയപ്പെടുന്ന അതേ പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ ആദ്യ വിദേശയാത്ര UAE യിലേക്കാണ് എന്നറിഞ്ഞതു മുതൽ സഖാക്കൾ ആവേശത്തിലാണ്. പ്രിയ നേതാവിനെ പ്രവാസഭുമിയിലും സ്വീകരിക്കുവാനുള്ള ആവേശം.
മുഖ്യമന്ത്രിക്ക് നൽകുന്ന പൗര സ്വീകരണത്തിന് മീഡിയ സിറ്റിയിൽ അവതാരക ആകണം എന്ന് നിര്ദേശം വന്നപ്പോൾ ആദ്യം ഒരു പകപ്പായിരുന്നു. അല്ലറ ചില്ലറ സാഹിത്യവും റേഡിയോ അവതരണവും ഒക്കെയായി കഴിയുന്ന ഞാൻ മതിയാകുമോ എന്ന അങ്കലാപ്പ്. ഒടുവിൽ കിട്ടിയ അവസരം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തീരുമാനിച്ചു.ഏതാണ്ട് രണ്ട് മണിയോടെ തന്നെ സുഹൃത്തും fellow അവതാരകനു മായ രാധാകൃഷ്ണൻ കാറുമായി എത്തി. മീഡിയ സിറ്റിയിൽ എത്തുമ്പോഴേക്ക് അക്ഷമനായ ഗോപിയേട്ട്റെ വിളി .‍ അവിടെ എത്തുമ്പോൾ കൂടി നില്‍ക്കുന്ന സംഘാടകര്‍, യൂനിഫോമിൽ സെക്യൂരിറ്റി ഓഫീസർമാർ വോളന്റിയര്‍മാർ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവർ….‍ അങ്കണത്തില്‍ നിരന്നു കിടക്കുന്ന കസേരകൾ..നാട്ടിലെ ഒരു ഉൽസവാന്തരീക്ഷം…
സമയം കടന്നു പോകും തോറും അവിശ്വസനീയമായിരുന്നു വര്ദ്ധിച്ചു കൊണ്ടിരുന്ന ജന പങ്കാളിത്തം…. . പെട്ടെന്ന് ആരോ വന്നു പറഞ്ഞു. മുഖ്യമന്ത്രി എത്തിയിട്ടുണ്ട്. അനൌണ്‍സ്മെന്‍റ് തുടങ്ങിക്കോളൂ. ചെണ്ടമേളമോ ,മുത്തുക്കുടയോ , താലപ്പൊലിയോ ഒന്നും ഇല്ലാതെ ജനനേതാവ് കടന്നു വരുന്നു.ആവേശഭരിതരായി അണികള്‍ ഇളകി മറിഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികൻ ആയിരിക്കുമ്പോൾ പോലീസ് ആക്രമണത്തിൽ പരിക്കേറ്റു രക്തക്കറ പുരണ്ട വസ്ത്രങ്ങളും ആയി നിയമസഭയിൽ എത്തിയ ധർമ്മടത്തുകാരന്റെ കഥ പറഞ്ഞപ്പോൾ കേൾവിക്കാരുടെ ആവേശം അണപൊട്ടി ഒഴുകുന്നതും കൈയടിച്ചുകൊണ്ട് ആവേശത്തോടെ ആളുകള്‍ എതിരേറ്റതും മറക്കാനാവാത്ത അനുഭവം ആയി.

വേദിയിൽ കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയെ അനുഗമിച്ച പ്രിൻസിപ്പൽ സെക്രട്ടറിയും മാദ്ധ്യമ ഉപദേഷ്ടാവും, പിന്നെ UAE യിലെ Smart and Charming ഇന്ത്യൻ അംബാസിഡർ , പത്മദളങ്ങളാൽ രാജ്യം ആദരിച്ച മഹദ് വ്യക്തികൾ, UAE യിലെ പ്രമുഖരായ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങളും. എല്ലാവരുo മുഖ്യമന്ത്രിയെ കേൾക്കാൻ ക്ഷമയോടെ കാത്തിരിക്കുന്നു. ഒട്ടും താമസിയാതെ തന്നെ ഏവരും കാത്തിരുന്ന ഊഴമെത്തി.. ദീർഘ ദൃക്കായ കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രി വേദിയിലേക്ക്.

പ്രവാസി സമുഹത്തെ വിദ്യാഭ്യാസത്തിന്റേയും ജീവിതാവസ്ഥയുടേയും മാനദണ്ഡം വെച്ച് മൂന്നായി തരം തിരിക്കേണ്ടത്‌ ഉണ്ടെന്നും അവരിൽ ഓരോ പ്രവാസിയും നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തം ആയതിനാൽ അവക്കുള്ള പരിഹാരങ്ങളും വ്യത്യസ്‌തം ആണെന്നും ഉള്ള തിരിച്ചറിവ്. ജീവിതത്തിന്റെ സിംഹഭാഗവും വിദേശത്ത് കഴിഞ്ഞ് ജോലി നഷ്ടപ്പെട്ട പ്രവാസി തിരിച്ചെത്തുമ്പോൾ ആത്മാഭിമാനത്തോടെ ജീവിക്കാൻ സാഹചര്യം ഒരുക്കുന്ന പുനരധിവാസ പദ്ധതികൾ, ജോലി നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തും വരെ 6 മാസത്തേക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന തൊഴിൽ സുരക്ഷാ പദ്ധതി , പ്രവാസി വിദ്യാത്ഥികളുടെ പഠനം മുടങ്ങി പോകാതിരിക്കാനുള്ള ശ്രദ്ധ, വനിതാ ജോലിക്കാരുടെ സുരക്ഷ, UAE യുടെ വിവിധ ഭാഗങ്ങളിൽ താമസ പദ്ധതികൾ, മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള ധനസഹായം, മരണമടയുന്നവരുടെ പ്രിയപ്പെട്ടവർക്ക് ധനസഹായം, സൗജന്യ ആംബുലൻസ് , പ്രവാസി നിക്ഷേപകരുടെ മൂലധനത്തിന് ഗവൺമെന്റിന്റെ പരിരക്ഷ ….. അങ്ങനെ ഒരു ഭരണാധികാരിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണോ അവയെല്ലാം ഒളിച്ചു വെച്ച ഒരു നിധികുംഭമാണ് ആവേശ പുർവ്വം കാത്തു നിന്ന പ്രവാസികൾക്ക് മുന്നിൽ അദ്ദേഹം തുറന്നു വെച്ചത്. (നിറഞ്ഞ നിശ്ശബ്ദതയിൽ പ്രസംഗം ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഇന്തോ അറബ് കൾച്ചറൽ ഫെസ്റ്റ് ഓര്‍മ്മയിലെത്തി . ഐക്യ കേരളത്തിന്‌ മുന്പ് കേരളത്തിന്റെ അവസ്ഥ നവോത്ഥാന പ്രസ്ഥാനത്തിന്റെ പങ്കു, ഇന്ന് നാം കാണുന്ന നേട്ടങ്ങള്‍ കോട്ടങ്ങൾ, ആധുനിക കേരളത്തിന്‌ പ്രവാസി സമൂഹം നല്‍കിയ സംഭാവനകള്‍ എന്ന് വേണ്ട കാര്‍ഷിക മേഖല, പരമ്പരാഗത വ്യവസായ മേഖല, നാടിന്റെ വികസന സ്വപ്നങ്ങള്‍ അങ്ങനെ ഓരോ മേഖലയും എടുത്തു പറഞ്ഞു കൊണ്ട് ഒരു ചരിത്രാദ്ധ്യാപകന്റെ പക്വതയോടെ, ക്രാന്ത ദര്‍ശിയായ ദീര്‍ഘദൃക്കായ ഒരു ഭരണാധികാരിയുടെ മെയ്‌വഴക്കത്തോടെയാണ് അന്ന് അദ്ദേഹം സംസാരിച്ചത്.)

Shining object Syndrome കാരണം മഹത്വവൽക്കരിക്കപ്പെടുന്ന പ്രവാസികളുടെ ഉള്ളു തൊട്ടറിയാൻ, പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിനായി ശബ്ദം ഉയർത്തുന്ന പാർട്ടിക്കും മുഖ്യമന്ത്രിക്കും കഴിയുന്നു എന്നത് ഏറെ പ്രതീക്ഷ തരുന്നുണ്ട്. സമയബന്ധിതമായി അവ എല്ലാം പൂർത്തിയാക്കാനും കൂടി ആവട്ടെ എന്ന് നമുക്ക് ആശംസിക്കാം. ആർജ്ജവം ഉള്ള ഭരണാധികാരികൾ ആണല്ലൊ എന്നും ജനതയുടെ സർവ്വതോൻമുഖമായ വളർച്ചക്ക് ആവശ്യം. UAE യുടെ ഭരണാധികാരികളെ പോലെ, Fidel Castro യെ പോലെ EMS നെ പോലെ ചരിത്രത്തിന് മുൻപെ നടന്നവർ ഏറെയില്ലല്ലൊ.

ഒടുവിൽ പരിപാടി അവസാനിച്ചു തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ഓര്‍ക്കുകയായിരുന്നു ഇത് കേരളമോ അതോ കേരളത്തിന്റെ ഓരോ ചെറു സ്പന്ദനങ്ങളും നെഞ്ചേറ്റിയ പ്രവാസ ഭൂമികയോ? പൗരസ്വീകരണം ഇത്ര വലിയ വിജയമാക്കാന്‍ അഹോരാത്രം യത്നിച്ച മുഴുവന്‍ സംഘാടകര്‍ക്കും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഖ്യമന്ത്രിയെ സ്വീകരിച്ച പ്രവാസി സുഹൃത്തുക്കൾക്കും ഹൃദയത്തില്‍ നിന്ന് ഒരു ലാല്‍ സലാം …….

No comments

Explore More

കൈതമേൽ പച്ച ഒരു ആസ്വാദനം

കവിത ഒരു സംവേദനോപാധിയാണ് സമര മാർഗമാണ് ചിലപ്പോൾ ചില കവിതകൾ ചിത്രത്തെക്കുറിച്ചുള്ള , പ്രകൃതിയെ കുറിച്ചുള്ള ഒരു കഥനമാണ്. അത്തരം ചിലകവിതകളുണ്ട് അധ്യാപകന്റെ പാടവത്തോടെ അവ നമ്മോടു ചോദ്യങ്ങൾ ചോദിക്കും ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കും ...