കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ക്ക് സ്വീകരണം

0

. . ഹ്രസ്വ സന്ദർശനത്തിനായി യു. എ. ഇ. യിൽ എത്തിയ ഗുരുവായൂർ എം. എല്‍. എ. യും പ്രവാസി കാര്യ നിയമസഭാസമിതി ചെയർമാനും കേരളാ പ്രവാസി സംഘം ജനറൽ സെക്രട്ടറി യുമായ കെ. വി. അബ്ദുള്‍ ഖാദറിനു ദേശാഭിമാനി ഫോറം യു.എ.ഇ. ഹൃദ്യമായ സ്വീകരണം നൽകി.

നവംബർ 23 ബുധനാഴ്ച നടന്ന പരിപാടി യിൽ ക്ഷേമപദ്ധതി കളും പ്രവാസി കളും എന്ന വിഷയത്തിൽ കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. സംസാരിച്ചു. ഇരുന്നൂറിലധികം ആളുകൾപങ്കെടുത്ത പരിപാടിയിൽ പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വായ്‌പ്പാ പദ്ധതികൾ, പെന്‍ഷന്‍ പദ്ധതി, നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച വിശദീകരണവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും ചർച്ച ചെയ്തു.

ചില സംഘടനകൾ നോർക്കയുടെ പേരിൽ അനാവശ്യമായ ഓഫറുകൾ കൊടുക്കുന്നതായും അപേക്ഷകൾ സ്വീകരിക്കുന്നതിന് അധിക ചാർജുകൾ ഈടാക്കി തട്ടിപ്പുകൾ നടത്തുന്നതായും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെതിരെ നോർക്കയിൽ നിന്നും ഔദ്യോഗിക വാർത്താക്കുറിപ്പ് ഉടൻ നൽകണം എന്നും ദേശാഭിമാനി യു എ ഇ ഫോറം യോഗത്തിൽ ആവശ്യപ്പെട്ടു .

നോർക്കയുടെ പേരിൽ നടത്തുന്ന ചൂഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും ജാഗ്രത പാലിക്കണമെന്നും, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ പറഞ്ഞു.കെ എൽ ഗോപി അദ്ധ്യക്ഷത വഹിച്ചു. എൻ കെ കുഞ്ഞഹമ്മദ് സ്വാഗത വും റഷീദ് നന്ദി യും പറഞ്ഞു.വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. നോർക്ക തിരിച്ചറി യിൽ കാർഡ്, പ്രവാസി ക്ഷേമ നിധി യിലേക്കുള്ള അപേക്ഷകളും യോഗത്തിൽ സ്വീകരിച്ചു.
Report : Vipin Vasu

No comments

Explore More

സ്നേഹപൂര്‍വ്വം…… ഇത്രമാത്രം

ഡിസംബർ 23 ന് ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നല്‍കിയ പൗര സ്വീകരണം അഭിമാനകരവും അത്യന്തം ആവേശകരവുമായ അനുഭവമായിരുന്നു. മുഖ്യമന്ത്രിയായ ശേഷം നടത്തുന്ന ആദ്യ ...