പ്രവാസികളുടെ പ്രശ്നങ്ങൾ

0

_പ്രവാസി എന്ന പദം സമൂഹമദ്ധ്യത്തിലും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തലങ്ങളിലും വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന പദമാണ് പ്രവാസി കാര്യങ്ങൾ ഏറ്റെടുക്കുവാനും പരിഹാരനടപടികൾ സ്വീകരിക്കുവാനും വളരെ വലിയ തത്രപ്പാട് കാണുന്നു. അതു നല്ലതുതന്നെ.

ദേശീയതലങ്ങളിൽ സംസ്കൃതി ഉരുത്തിരിഞ്ഞുവന്നതും വൈവിദ്ധ്യ മാർന്ന രൂപഭാവങ്ങൾ കൈവരിച്ചതും ചരിത്രാതീതകാലം മുതൽക്കുള്ള പുറപ്പാടുകളിലും പ്രവാസജീവനത്തിലും കൂടെയാണെന്ന വസ്തുത ഉണർന്നുകാണാതെയും അംഗീകരിക്കാതെയുമാണ് ഈ തത്രപ്പാടു കളെല്ലാമാണെന്നത് അവിടെ നിൽക്കട്ടെഡ അതിന്റോതായ പരിമിതികൾ എല്ലാം ഈ നവമുന്നേറ്റത്തിൽ പതിഞ്ഞിട്ടുണ്ടെന്നത് ഓർക്കാൻ മാത്രം അത് ഇവിടെ പറഞ്ഞുവയ്ക്കുന്നു.

എവിടെയെല്ലാമാണ് നാം പ്രവാസി പ്രശ്നം തിരിച്ചറിയേണ്ടത്? കിടപ്പാടം അന്യാധീനമാക്കിയും, കൊള്ളപ്പലിശയ്ക്ക് കാശെടുത്തും വിസ സംഘടിപ്പിച്ച് ഗൾഫ് നാടുകളിലും ആഫ്രിക്കൻ ദേശത്തും എല്ലാ എത്തിപ്പെട്ട് ജീവിക്കാൻ പോരുന്ന ജോലിയോ, കൃത്യമായ പ്രതിഫലമോ ലഭിക്കാതെ, വീട്ടിലേക്ക് വേണ്ടുന്ന പണം അയയ്ക്കാൻ കഴിയാതെ, പലിശ അടയ്ക്കാനാവാതെ, നഷ്ട മുതൽതിരിച്ചെടുക്കാൻ കഴിയാതെ വിദേശത്തു വീണടിയുന്നതും, തിരിച്ചെത്തിയാൽ നരകജീവിതം പുലർത്തുന്നതും ആയ ജീവിതങ്ങൾ.

കഷ്ടപ്പാടുകളിലൂടെ നുഴഞ്ഞുനീങ്ങി, മാന്യമെന്നു ഗണിക്കപ്പെടുന്ന ജീവിതം കുടുംബാംഗങ്ങൾക്കു നൽകി ചെറിയൊരു പാർപ്പിടം നിർമ്മിച്ചു നൽകി ജീവിതം കഴിച്ചിട്ടും, അവസാനം വെറും കയ്യോടെ മടങ്ങിയെത്തി മുരടിച്ച ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവർ.

തരക്കേടില്ലാത്ത തൊഴിൽ ചെയ്യുന്നത് മാന്യമായ വരുമാനം നേടി ആകർഷകമായ ഭവനങ്ങൾ നിർമ്മിച്ച് മോശമല്ലാത്ത സമ്പാദ്യവും രണ്ടോ അതിലധികമോ നാൽചക്രവാഹനങ്ങളുമായി ആർഭാടജീവിതം പുലർ ത്താൻ കഴിയുന്ന കുറേപ്പേർ തങ്ങളുടെ സമ്പാദ്യം ദേശീയ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപിക്കുന്നില്ലെന്ന് പുലഭ്യം പറയാൻ നാം തീരെ മടിക്കാറില്ല എന്നത് ഓർത്തു വയ്ക്കണം.

കോടികണക്കിനു സമ്പാദ്യവും, വ്യവസായ സാമ്രാജ്യങ്ങളും കൃഷിത്തോട്ടങ്ങളും സമ്പാദിച്ച് പിന്നെയും പിന്നെയും വിദൂര ദേശങ്ങളിൽ നിക്ഷേപമിറക്കി ആഗോളവ്യവസായ ശൃംഖലയിൽ കണ്ണി ചേരാൻ ഉദ്യമിക്കുന്ന ചുരുക്കം ചിലർ നാട്ടിൽ ധനനിക്ഷേപം നടത്തിയാൽ തന്നെ അത് മാളുകളിലും വസ്തു തിരിമറികളിലും മാത്രം ആയിരിക്കുമെന്ന് നിർബന്ധമുള്ളവരാണ് അവർ. ഫലമോ സാധാരണക്കാർ എന്നു നാം സംബോധന ചെയ്യുന്നവർ പോലും ഭൂമിയിൽ നിന്നും അന്യവൽക്കരി ക്കപ്പെടുകയും ചെറുകിടകച്ചവടക്കാർ പൂട്ടിപ്പോയാൽ കടമുറികൾ പോലും കൈവശമില്ലാതെ തകർന്ന് അടിഞ്ഞുപോകുകയും ചെയ്യുകയാണ്.

ഇവരുടെ ജീവിതത്തിന്റെ് ഗതിവിഗതികളും പരിസമാപ്തിയും ഏതു സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളാണ് പരിശോധിക്കുകയും തുടർനടപടികൾ എടുക്കുകയും ചെയ്യുന്നത്?

എന്നിട്ടും ഇന്ത്യയിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രവാസി പെരുനാളുകളും മാമാങ്കങ്ങളും ആടിതിമിർക്കുകയാണ്.

പല സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും പ്രവാസി പ്രശ്നങ്ങളെ സംബന്ധിക്കുന്ന പല പരിപാടികളും നടത്തിവരുന്നുണ്ട്.

ഇവിടെ എടുത്തു പറയേണ്ടത് പതിനാലു പ്രാവശ്യമായി തുടർന്നുവരുന്ന പ്രവാസിഭാരതീയദിവസ് എന്ന പരിപാടിയെക്കുറിച്ചാണ്. ഇന്ത്യയുടെ വികസനത്തിനുവേണ്ടി വിദേശ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ അടയാളപ്പെടുത്തുന്നതിനായിട്ടാണ് ഇന്ത്യ സംഘടി പ്പിക്കുന്നത്.

പലയാളുകളും പ്രതീക്ഷിക്കുന്ന പോലെ വിദേശത്തു ജീവിതം നയിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ഒരേ പദവിയിലുള്ള ഒത്തുചേരൽ ആയിരുന്നില്ല ഇത് എന്ന് 14 വർഷങ്ങളിലെയും പ്രവാസി ദിവസ് ആഘോഷങ്ങളും വെളിപ്പെടുത്തുന്നു. സർക്കാരുകൾക്ക് ആവശ്യം പണച്ചാക്കുകളായ പ്രവാസികളെയാണ്. അന്താരാഷ്ട്രതലത്തിൽ സ്വാധീന മുള്ള പ്രവാസികളെയാണ്. ഫൈവ്സ്റ്റാർ ഹോട്ടലിലെ ഊതിപ്പെരുപ്പിച്ച ചെലവ് നേരിടാൻ പ്രാപ്തിയുള്ള പ്രവാസികളെയാണ്. ഭൂമി വെട്ടി പ്പിടിക്കാൻ കഴിവുള്ള പ്രവാസികളെയാണ്. ചെറുകിടക്കാരെ തൂത്തെറി യുന്ന മാളുകളും, വ്യാപാരശൃംഖലകളും പടുത്തുയർത്താൻ കെൽപ്പുള്ള പ്രവാസികളെയാണ് ഭരണാധികാരി വർഗ്ഗത്തിനുവേണ്ടി മടിശ്ശീല ചോർത്തികൊടുക്കാൻ സൻമനസ്സുള്ള പ്രവാസികളെയാണ്.

കഠിനാദ്ധ്വാനത്തിലൂടെ വിദേശനാണ്യം നേടികൊടുക്കുന്ന, ജീവിതദുരിതത്തിൽനിന്നും കരകയറാനാകാത്ത കരകാണാമണൽ കാടുകളിൽ ജീവിതം ഹോമിച്ച ഇന്ത്യയുടെ പുത്രൻമാരുടെ മൃതശരീരം സ്വന്തം നാട്ടിൽ കൊണ്ടെത്തിച്ചു സംസ്കരിക്കാൻ ഔദ്യോഗിക ഗർവിന്റെന പടിക്കെട്ടുകൾ കയറിയിറങ്ങുന്ന പ്രവാസിയുടെ പ്രവാസി കുടുംബങ്ങളുടെ കാര്യം ആര് നോക്കാൻ?

ഭരണ തുടക്കത്തിൽ , കേരള മുഖ്യമന്ത്രി തന്റെ ആദ്യ കേന്ദ്ര സന്ദർശനത്തിൽ തന്നെ പ്രവാസി പ്രശ്നങ്ങള്‍ ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലിയെ ധരിപ്പിച്ചു.സ്വദേശിവത്കരണം മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുടെ ആവശ്യകതയും പല പ്രവാസിപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന കൂട്ടുത്തരവാദിത്വത്തെയും കുറിച്ച് അവർ സംസാരിച്ചു. എല്ലാ വിധ സഹകരണവും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. അടിക്കടിയുണ്ടാകുന്ന പ്രവാസിവിഷയങ്ങളിൽ ഇടപെടാൻ പ്രതിജ്ഞാബന്ധമാണ് എന്ന് കേരള സർക്കാർ പല സന്ദര്ഭങ്ങളിലും തെളിയിച്ചു കഴിഞ്ഞു എന്നത് ഒരു നല്ല തുടക്കം തന്നെ .
ഡോ ഡി ജയദേവദാസ്
(റിട്ട രജിസ്ട്രാർ കേരള സർവകലാശാല, എഡിറ്റർ , ചിന്ത പബ്ലിക്കേഷൻസ് )

No comments

Explore More

ഒരു നല്ല പുലരി

വാക്കുകള്‍ കെട്ടുപോകാതിരിക്കാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്. ഒരു നല്ല പുലരി .. ഒരു നല്ല നാളെ…….. നല്ല വരും നാളുകള്‍……… ആശംസകള്‍ ആര്‍ദ്രമായി… മധുരമായി എത്തുമ്പോള്‍ നമുക്ക് വലിയ സന്തോഷമാണ് ഉണ്ടാകുക. ഇന്ന് രാത്രിയാണ് കൊച്ചിയില്‍ ...