സി.ഐ.എയുടെ ബ്രസീലിയൻ അട്ടിമറിയും ലാറ്റിനമേരിക്കൻ പ്രതിരോധവും …

0

ലാറ്റിനമേരിക്കയുടെ ചരിത്രഗതിയേ എന്നും നിർണ്ണയിച്ചത്‌ കൊളോണിയൻ വിരുദ്ധ സമരങ്ങളാണു.അധിനിവേശവും പ്രതിരോധവും രക്തപങ്കിലമാക്കിയ മണ്ണാണു ബർണാഡോ ഹിഗിൻസ്‌,ഫാദർ മിഗ്വൽ ഹിഡൽഗോ തുടങ്ങിയ ദേശീയവിപ്ലവകാരികൾ ലാറ്റിനമേരിക്കൻ വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തിലേ രക്തനക്ഷത്രങ്ങളാണു.

ഇവരുടെ പിൻഗാമികളായി 20-)o നൂറ്റാണ്ടിലെ ദേശീയ വിമോചനത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള ലാറ്റിനമേരിക്കയുടെ രണോത്സുകമായ പോരാട്ടങ്ങളുടെ നേതാക്കളായിട്ടാണു മെക്സികോവിലേ സപ്പട്ട ,ഗ്വാട്ടിമലയിലെ അർബൻസ്‌,നിക്കരഗ്വയിലെ അഗസ്റ്റോ സാന്റിനോ, ക്യുബയിലെ ഫിദൽകാസ്‌ട്രോ,ക്യുബൻ അധികാരപദവികളുപേക്ഷിച്ച്‌ ബൊളീവിയൻ ഗിരിനിരകളിൽ ഗറില്ലാസമരം നയിച്ച ചെഗുവരേ ചിലിയിലെ അലൻഡെ തുടങ്ങിയവർ കടന്നുവന്നത്‌. നിയോലിബറൽ നയങ്ങൾക്കെതിരായി ബദൽ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളായിട്ടാണു വെനിസ്വലയിലെ ഹ്യുഗോഷാവേസ്‌ മുതൽ ഇപ്പോൽ ബ്രസീലിൽ പുറത്താക്കപ്പെട്ട ദിൽമറുസഫ്‌ വരെയുള്ളവർ ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ ചുവപ്പൻ അധ്യായം എഴുതിചേർത്തത്‌.സി ഐ എ യുടേയും ലോകമുതലാളിത്തത്തിന്റെയും കുത്സിതനീക്കങ്ങളേയും ഗൂഡാലോചനകളെയും പ്രതിരോധിച്ചു കൊണ്ടാണുവലിബറൽ നയങ്ങളിൽ നിന്ന് ക്യുബ മുതലുള്ള തെക്കേ അമേരിക്കൻ നാടുകൾ ഇടത്തോട്ട്‌ നടന്നു തുടങ്ങിയത്‌ .

സി ഐ എ യും ബ്രസീലിയൻ വലതുപക്ഷവും ചേർന്ന് ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർട്ടി നേതാവായ ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ്‌ ദിൽമറുസഫിനെ സെനറ്റ്‌ഇംപീച്ച്‌മെന്റിലൂടെ അട്ടിമറിച്ചിരിക്കുകയാണല്ലൊ വെനിസ്വലയിലും ബൊളീവിയയിലും ഉരുഗ്വയിലും ഒക്കെ തുടരുന്ന സി ഐ എയുടെ പ്രതിവിപ്ലവ യത്നങ്ങളുടെ തുടർച്ചയാണു ബ്രസീലിലും അരങ്ങേറിയിരിക്കുന്നത്‌. ബജറ്റ്‌ കണക്കിൽ കൃത്രിമം കാട്ടിയെന്ന് ബാലിശമായ ആരോപണം ഉയർത്തിയാണു ദിൽമയെ വലതുപക്ഷ യാഥാസ്ഥിതിക വാദികൾ പുറത്താക്കിയിരിക്കുന്നത്‌ . സാംബത്തിക ഉത്തരവാദിത്വം കാട്ടിയില്ലെന്ന കുറ്റമാണു ഉപരിസഭയിൽ വലതുപക്ഷ പാർട്ടിയായ ബ്രസീലിയൻ ഡെമോക്രാറ്റിക്‌ മുവ്‌മെന്റ്‌ ഉയർത്തിയത്‌ ! അതിന്റെ നേതാവായ മൈക്കിൾടെമർ ഈ അട്ടിമറിയിലൂടെ പ്രസിഡന്റായി അധികാരമേറ്റെടുത്തിരിക്കുകയാണു. 2014-ൽ രണ്ടാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദിൽമയുടെ കാലാവധി 2018 വരേയാണു. ഇത്രയും കാലം അട്ടിമറിയിലൂടെ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയ ബ്രസിലിയൻ വലതുപക്ഷത്തിന്റെ നേതാവായ ടെമർക്ക്‌ അധികാരത്തിൽ തുടരാൻ കഴിയും !

അങ്ങേയറ്റം പ്രതിലോമകരമായ വർണ-പുരുഷാധിപത്യ യാഥാസ്ഥിതിക കക്ഷിയാണു ബ്രസിലിയൻ ഡെമോക്രാറ്റിക്‌ മൂവ്‌മെന്റ്‌ പാർടി. തെരഞ്ഞെടുക്കപ്പെടാതെ ഇത്തരമൊരു പാർലമെന്ററി അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കാൻ ആഗോള മൂലധനശക്തികളുടെയും വൻകിട മാധ്യമങ്ങളുടെയും ഉദാരമായ സഹായം മൈക്കിൾടെമറിനു കിട്ടിയിട്ടുണ്ട്‌ സി ഐ എ അട്ടിമറിയാണു ബ്രസീലിൽ നടന്നത്‌ . അത്‌ പിറകെ പരിശോധിക്കാം. മൈക്കിൾടെമറുടെ മന്ത്രിസഭ പുരുഷന്മാരും വെള്ളക്കാരും മാത്രമുള്ളതാണു. ദിൽമാറൂസഫ്‌ പറഞ്ഞത്‌പോലെ സ്‌ത്രീവിദ്വേഷികളുറ്റെയും വർണവെറിന്മാരുടെയും ബ്രസിലിൽ അഴിമതിക്കും നവകൊളോണിയൽ നയങ്ങൾക്കുമെതിരായിട്ടുള്ള പോരാട്ടത്തിലൂടെയാണു ഇടതുപക്ഷം ശക്ത്തിപ്പെട്ടതും അധികാരത്തിലെത്തിയതും. സാമ്രാജ്യത്വ ആഗോളവൽക്കരണ കാലത്തെ ബദൽ നയങ്ങളുടെ പരീക്ഷണ ഭൂമിയായി ലാറ്റിനമേരിക്കൻ ഭൂഖണ്ഡം മാറുകയാണല്ലോ .

അമേരിക്കൻ വൻകരയുടെ ഭാഗമായ പനാമയ്ക്ക്‌ തെക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന 18 രാഷ്ട്രങ്ങളാണു തെക്കേ അമേരിക്കയിലുള്ളത്‌ . വെനിസ്വല, കൊളംബിയ,ഗയാന,സുലിന,ഫ്രഞ്വ്‌ ഗയാന,ബ്രസീൽ,ഇക്വഡോർ,പെറു,ബൊളീവിയ,ഉറുഗ്വ,ചിലി, അർജ്ജന്റീന തുടങ്ങിയ രാഷ്ട്രങ്ങൾ അമേരിക്കൻ ഐക്യനാടിനു തൊട്ട്‌ തെക്കോട്ട്‌കിടക്കുന്ന രാജ്യങ്ങളാണു മെക്സിക്കോ,ഗ്വാട്ടിമല,വെനീസ്‌, ഹോണ്ടുറാസ്‌,എൽസൽവദോർ,നിക്കാരഗ്വ,കോസ്റ്റാറിക്ക, പനാമ തുടങ്ങിയ രാജ്യങ്ങൾ.സ്വതന്ത്രപരമാധികാര രാജ്യങ്ങളായ ഒന്നര ഡസനോളം കരീബിയൻ ദ്വീപ്‌ സമൂഹങ്ങളും ചേർന്നതാണു ലാറ്റിനമേരിക്ക എന്നറിയപ്പെടുന്ന ഭൂഖണ്ഡം.

അമേരിക്കൻ സാമ്രാജ്യത്തിന്റെ പിൻമുറ്റം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്ക അവിരാമമായ കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ ചരിത്രമുള്ള ഭൂഖണ്ഡമാണു . ആഗോളവൽകരണത്തിനു ബദലുകളില്ല എന്ന പ്രചണ്ഡമായ ബലതുപക്ഷ പ്രചാരങ്ങൾക്ക്‌ മറുപടി എന്നോണമാണു ക്യുബൻ വിപ്പ്ലവകാരി കാസ്‌ട്രോവിന്റെ ഉപദേശനിർദ്ദേശമനുസരിച്ച്‌ വെനിസ്വലയിലെ ഷാവേസും ബൊളീവിയയിലെ ഈവമൊറെയിൽസും ബ്രസീലിലെ ലുലയും തുടർന്ന് ദിൽമയുമെല്ലാം ബദൽ വികസന സമീപനത്തിലൂടെ നവലിബറസത്തിനെതിരായ രാഷ്ട്രീയ പ്രതിരോധവുമായി രംഗത്തുവന്നത്‌ ഇത്‌ മൂന്നാം ലോകദേശീയജനവിഭാഗങ്ങളേയും ലോകമെംബാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെയും സോഷ്യലിസ്റ്റ്‌ ശക്ത്തികളെയും ആവേശഭരിതരാക്കിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു .

അതേസമയം തന്നെ സാമ്രാജ്യത്വശക്തികളും അതിന്റെ നായകനായ അമേരിക്കയിൽ ബദൽ നയങ്ങൾ നടപ്പാകുന്ന ഗവണ്മെന്റുകളെ അട്ടിമറിക്കാനുള്ള പ്രതിവിപ്പ്ലവ നീക്കങ്ങളും ആരംഭിച്ചു നവലിബറൽ മൂലധനകേന്ദ്രങ്ങൾ എല്ലാവിധ സഹായങ്ങളും നൽകി ഇവിടങ്ങളിലെ ഇടതുപക്ഷ സർക്കാറുകൾക്കെതിരെ വലതുപക്ഷ യാഥാസ്ഥിതിക ശക്തികളെ ഇളക്കിവിട്ടു ആയുധവും പണവുംവരെ നൽകി അട്ടിമറികൾ ആസൂത്രണം നടത്തുകയും ചെയ്തു ഷാവേസിനും അദ്ദേഹത്തിന്റെ പിൻഗാമിയായ മധുറെക്കും എതിരെ നാനാവിധമായ കുത്തിത്തിരുപ്പുകൾ സി ഐ എ സഹായത്തോടെ വലതുപക്ഷ ശക്തികൾ നടത്തി . ഇപ്പോഴുമത്‌ തുടരുന്നു ഈയൊരുപരിസരത്തിൽ നിന്നുവേണം ബ്രസീലിലെ ദിൽമ സർക്കാറിനെതിരെ നടന്ന അട്ടിമറിയെ വിശകലനം ചെയ്യാൻ.അതിനു മുംബ്‌ സി ഐ എ യുടെ ലാറ്റിനമേരിക്കൻ അട്ടിമറികളുടെ ചരിത്രത്തിലൂടെ കടന്ന് പോവുന്നത്‌ ഇപ്പോഴത്തെ സംഭവങ്ങൾക്ക്‌ പിറകിലുള്ള സി ഐ എ ഇടപെടലുക്കളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും .

1950 – കളുടെ അവസാന ക്യുബൻ വിപ്ലവത്തോടെ അമേരിക്കയുടെ കമ്യുണിസ്റ്റ്‌ വിരുദ്ധ കുരിശുയുദ്ധം തുറന്നരീതിയിൽ പ്രകടമാവുകയുണ്ടായാലേ കമ്യുണിസത്തിനും ക്യുബക്കുമെതിരായ ഇടപെടലുകൾ എല്ലാ സീമകളും തകർത്തും മുന്നോട്ടുപോയി സി ഐ എയുടെ മുങ്കയ്യിൽ ആവിഷ്കരിക്കപ്പെട്ട പ്രതിവിപ്ലവ പദ്ധതിയനുസരിച്ച്‌ 638 തവണയാണു ഫിദൽകാസ്‌ട്രോവിനു നേരെ വധശ്രമമുണ്ടായ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലവിലുള്ള സോഷ്യലിസ്റ്റ്‌ ജനാധിപത്യ സ്വഭാവത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഇല്ലാതാക്കാൻ അമേരിക്ക മുന്നോട്ട്‌ വന്നു. കൂട്ടക്കൊലയുടെ പരംബരയാണു ഇതോടെ ലാറ്റിനമേരിക്കയിൽ,പ്രത്യേഗിച്ച്‌ മധ്യഅമേരിക്കയിൽ സി ഐ എയുടെ മുൻകയ്യിൽ അരങ്ങേറിയത്‌.

ബൊളീവിയൻ സൈനിക യുദ്ധങ്ങളിൽ നേരിട്ട്‌ നേതൃത്വം നൽകിയ ചെഗുവേരയെ അവർ നിഷ്ടൂരമായി വധിച്ചു. വേണ്ടത്രങ്ങളെ അനുസരിക്കുന്നില്ലെന്ന് തോനുന്ന പ്രസിഡന്റുമാരെ ഗ്വാട്ടിമലയിലും എൽസാൽവദോറിലും തുടർച്ചയായി അട്ടിമറിക്കുകയെന്നത്‌ പതിവാക്കി മാറ്റി. അമേരിക്കൻ ബഹുരാഷ്ട്രകുത്തകകൾ കയ്യടക്കി വെച്ചിരിക്കുന്ന കൃഷിഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാൻ സമരം നടത്തുന്ന റെഡ്‌ ഇന്ത്യക്കാർക്ക്‌ പ്രാമുഖ്യമുള്ള കഷകസംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിമോചന ഗ്രുപ്പുകളെയും ഇല്ലാതാക്കാൻ ഡെത്ത്‌ സ്‌ക്വാഡുകൾക്ക്‌ രൂപം നൽകാൻ ഭീകരമർദ്ദകരും കൊലയാളികളുമായ ഫാസിസ്റ്റുകളെ അധികാരത്തിൽ കൊണ്ടുവന്നു.

റിക്രുട്ട്‌ ചെയ്യപ്പെട്ട ഭീഘരസംഘങ്ങളെ ” സ്കൂൾ ഒഫ്‌ അമേരിക്കാസി”ൽ പരിശീലിപ്പിച്ചു. ഇത്തരം ഡെത്ത്‌ സ്‌ക്വാഡുകളുടെ നിഷ്ടൂരമായ നടപടികളിലും കൂട്ടക്കൊലകളിലും പ്രതിഷേധിക്കുന്നവരെ പോലും തെരഞ്ഞുപിടിച്ച്‌ കശാപ്പുചെയ്തു. കൊലക്കും ഭീകരതക്കും പരിശീലനം കിട്ടിയ ഡെത്ത്‌ സ്‌ക്വാഡുകളുടെ അഴിഞ്ഞാട്ടത്തിൽ മനുഷ്യത്വവും ജനാതിപത്യവും ചവിട്ടിയരക്കപ്പെട്ടു. നിക്കരാഗ്വയിലെ ക്വാണ്ടകലാപകാരികളെകുറിച്ചും അവർക്ക്‌ നൽകിയ പരിശീലനങ്ങളെക്കുറിച്ചും ചോംസ്കിയുടെ പടനങ്ങൾ (Faild State) ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് കൊണ്ട്‌ വന്നിട്ടുണ്ട്‌ വംശീയതയും മൂലധനവും ആംഗ്ലോസാംസൺ വർണമേധാവിത്വവും ചേർന്ന് മൂന്നാംലോക ദേശീയതകളെ എങ്ങനെയാണു രക്ത്തത്തിൽ മുക്കിക്കൊല്ലുന്നതെന്ന് Year 500, Conqueres Conrinue എന്ന ലേഖനത്തിൽ വിശകലനവിധേയമാക്കുന്നുണ്ട്‌.

എൽസാലവദോറിലെ കത്തോലിക്ക ബിഷപ്പ്‌ റഫിറോയെ നിഷ്ടൂരമായി കൊലപ്പെടുത്തി മൃതശരീരം നഗ്നമാക്കി ഏറ്റവും അപമാനിക്കപ്പെട്ട തരത്തിൽ തെരുവിലിട്ടത്‌ ഡെത്ത്‌സ്‌ക്വാഡുകൾക്കെതിരെ സാർവ്വദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു. ജോൺ എഫ്‌ കെന്നഡിയുടെ കാലംതൊട്ട്‌ ഗ്വാട്ടിമലയിൽ നടന്ന കൂട്ടക്കൊലകളിൽ ഏറ്റവും ചുരുങ്ങിയത്‌ അഞ്ജുലക്ഷം പേരെങ്കിലും കശാപ്പ്‌ ചെയ്തിട്ടുണ്ടെന്ന് അമേരിക്ക തന്നെ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്‌ ഈയൊരു കാലഘട്ടത്തിൽ ലാറ്റിനമേരിക്കയിൽ രണ്ടുലക്ഷത്തിലധികം കത്തോലിക്കരെങ്കിലും കൂട്ടക്കൊലകൾക്ക്‌ ഇരയായിട്ടുണ്ടെന്നാണു നോംചോംസ്കി പറയുന്നത്‌. ഗ്രനഡയിലെ സൈനിക ഇടപെടലും പനാമയിലെ സി ഐ എയുടെ മയക്കുമരുന്നു കച്ചവടത്തിന്ന് തടസ്സം നിന്ന പ്രസിഡന്റ്‌ നൊറീഗയെ പിടിച്ചുകെട്ടി അമേരിക്കയിൽ കൊണ്ടുവന്ന് തുറങ്കിലടച്ചതും ഈയൊരു കാലഘട്ടത്തിലെ അമേരിക്കൻ തെമ്മാടിത്തത്തിന്റെ ഉദാഹരണങ്ങൾ മാത്രമാണു. സി ഐ എയുടെ പൈശാചികവും മനുഷ്യാവകാശങ്ങൾക്ക്‌ വിരുദ്ധവുമായ ഇടപെടലുകളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണു ഇതെല്ലാം .

മറ്റൊരു ക്യുബ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ആസൂത്രിതമായ പരിപാടികളാണു ലാറ്റിനമേരിക്കൻ നാടുകളിൽ സി ഐ എ ആവിഷ്കരിച്ചത്‌ .കമ്യുണിസവും സോഷ്യലിസ്റ്റ്‌ വിമോചന പ്രസ്ഥാനങ്ങളും ഉയർത്തുന്ന ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളിയെ നേരിടാനും തകർക്കാനും കഴിയുന്ന വിധ്വംസക പ്രവർത്തങ്ങളാണു അമേരിക്ക രൂപപ്പെടുത്തിയത്‌ . ചിലിയിൽ അലൻഡയെ അട്ടിമറിച്ച്‌ പിനൊഷെയെ അധികാരത്തിൽ വാഴിച്ചു. രക്തപങ്കിലമായ കശാപ്പുകളാണു പിനോഷെ അഴിച്ചുവിട്ടത്‌. അർജ്ജന്റീനയിൽ 50,000- ഓളം യുവാക്കളാണു ഇക്കാലത്ത്‌ അപ്രത്യക്ഷമായത്‌. അവിടെ രൂപം കൊണ്ട അമ്മമാരുടെ പ്രസ്ഥാനത്തിന്റെ വക്താക്കൾ പറയുന്ന ഹൃദയഭേദകമായ കഥകളാണു തങ്ങളുടെ മക്കളെയെല്ലാം സൈന്യത്തിനകത്തെ ഡെത്ത്‌ സ്ക്വാഡുകൾ കൊണ്ടുപോയിക്കൊല്ലുകയായിരുന്നുവെന്നാണു ഈ അമ്നമാർ ഗദ്ഗദത്തോടെ, ആദമ്യമായ രോഷത്തോടെ ലോകത്തോട്‌ പറയുന്നത്‌.ഇതെല്ലാം നടന്നത്‌ സി ഐ എയുടെ നേതൃത്വത്തിലായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രധിഷേധങ്ങളെ മയപ്പെടുത്തുക എന്ന തന്ത്രത്തോടെ മുൻ അമേരിക്കൻ പ്രസിഡന്റ്‌ ക്ലിന്റൺ ഗ്വാട്ടിമലയിലെയും അർജ്ജന്റ്രീനയിലെയും തങ്ങളുടെ ഭൂതകാല ചെയ്തികൾക്ക്‌ മാപ്പു ചോദിക്കുകയുമുണ്ടായി.

എൽസാല്വദോറിൽ മാത്രം ഇക്കലയളവിൽ സി ഐ എയുടെ ഓപ്പറേഷനുകൾക്കായി 450 കോടി ഡോളറാണു അമേരിക്ക പംബ്‌ ചെയ്തത്‌ കത്തോലിക്കാപ്പള്ളി തന്നെ ഈ കൂട്ടക്കൊലകളിൽ സി ഐ എ വഹിച്ച പങ്ക്‌ പുറത്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌ എഴുപതുകളിൽ എൽസാല്വദോറിലെ സെൻട്രൽ മെറാസോൺ മേഖലയിലെ മെസോട്ടെ എന്ന റെഡ്‌ഇന്ത്യൻ ഗ്രാമത്തിൽ അതിക്രമിച്ച്‌ കടന്നുകയറി “അറ്റ്‌ലാകാറ്റൽ ” അന്ന സൈനിക ബറ്റാലിയൻ നടത്തിയ മൃഗീയമായ കൂട്ടക്കുരുതിക്ക്‌ നേതൃത്വം നൽകിയ സൈനിക ബറ്റാലിയനെ പരിശീലിപ്പിച്ചത്‌ സി ഐ എ ആണെന്ന വസ്തുത കാത്തോലിക്കസഭ തന്നെ തെളിവുസഹിതം പുറത്തുകൊണ്ടുവന്നതാണു.

ക്യുബക്ക്‌ നേരേ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന കുത്തിത്തിരിപ്പുകൾക്കും ഗൂഡാലോചനകളും ദശകങ്ങളുടെ ചരിത്രമുണ്ട്‌ ഇക്കാലയളവിലെ ക്യുബക്കെതിരായ ഗൂഡാലോചനകളും അട്ടിമറിശ്രമങ്ങളും രേഖപ്പെടുത്താൻ ഒരു പക്ഷേ മഹാഗ്രന്ഥങ്ങൾ തന്നെ രചിക്കേണ്ടിവരും ഫിദൽകാസ്ട്രോവിനെ വധിക്കാൻ നടത്തിയ അനവധിയായ ശ്രമങ്ങൾക്ക്‌ പുറമെ ക്യുബൻ വിമതന്മാരെയും പലായനം ചെയ്തവരെയും സംഘടിപ്പിച്ച്‌ ഒരു പ്രതിവിപ്ലവ പദ്ധതിയുടെ പ്രയോഗം തന്നെ അമേരിക്ക നടത്തിനോക്കി. മിയാമി നഗരത്തിൽ അമേരിക്ക കുടിയിരിത്തിയിരിക്കുന്ന ക്യുബൻ പ്രവാസികളെ ഉപയോഗപ്പെടുത്തി കാസ്‌ട്രോ ഭരണകൂടത്തെ അട്ടിമറിക്കാൻ കഴിയുമോയെന്ന പരീക്ഷണമാണു സി ഐ എ ഇപ്പോൾ നടത്തിയത്‌ അപരിഹാര്യമായ സാംബത്തിക പ്രതിസന്ധിയും ലോക സമ്മർദ്ദവും ക്യുബക്കെതിരായ നീക്കങ്ങളിൽ നിന്ന് പിറകോട്ട്‌പോകാൻ അമേരിക്കയെ നിർബന്ധിതമാക്കിയ സാഹചര്യം ഇന്നുണ്ട്‌ ക്യുബയുടെ “ജനാധിപത്യത്തിലേക്കുള്ള പരിവർത്തനപരിപാടി”ക്കായി 80 മില്യൻ ഡോളറാണു അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാട്ടുമെന്റ്‌ നീക്കിവെച്ചത്‌ കാസ്‌ട്രൊവിന്റെയും വെനിസ്വലൻ പ്രസിഡന്റ്‌ ഷാവേസിന്റെയും ധീരവും അപ്രതിരോധ്യവുമായ നേതൃത്വത്തിൽ കീഴിൽ ലാറ്റിനമേരിക്കൻ നാടുകളിലും കരീബിയൻ ദ്വീപുകളിലും രൂപപ്പെട്ടുവരുന്ന അമേരിക്കൻ വിരുദ്ധ പ്രസ്ഥാനങ്ങളെയും കടന്നാക്രമണത്തിന്റെയും പരിപാടികളാണു സി ഐ എയും പെന്റഗണും രൂപപ്പെടുത്തിയിരിക്കുന്നത്‌.

ബജറ്റ്‌ കണക്കിൽ കൃത്രിമം കാണിച്ചുവെന്നാണല്ലൊ ആരോപണം എന്താണു വസ്തുത പാർലമെന്റിന്റെ അംഗീകാരമില്ലാതെ ക്ഷേമപദ്ധതികൾക്കായി പണം വക മാറ്റി ചെലവാക്കി എന്നതാണു നവലിബറൽ മൂലധനത്തിന്റെ പിൻബലമുള്ള മൈക്കൽടെമർ ദിൽമക്കെതിരായി ഉന്നയിച്ച ആരോപണം ! വിചിത്രമായ ആരോപണങ്ങൾ ജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക്‌ പണം ചിലവഴിച്ചതിനെയാണു അഴിമതിയായി ചിത്രീകരിച്ച്‌ കുറ്റവിചാരണ നടത്തിയത്‌.ഈ കുറ്റവിചാരണയ്ക്‌ നേതൃത്വം കൊടുത്തവർ വലിയ കോർപ്പറേറ്റ്‌ കുംഭകോണങ്ങളിൽ പങ്കാളികളായവരാണെന്ന വസ്തുത ആഗോള മുതലാളിത്ത മാധ്യമങ്ങൾ സമർത്ഥമായി മറച്ചുപിടിക്കുകയായിരുന്നു “ഓപ്പറേഷൻ കാർവാർഷാ ” എന്നപേരിൽ അന്വേഷണം നേരിടുന്ന പെട്രോബ്രാസ്‌ അഴിമതിക്കേസിൽ പ്രതികളാണു അട്ടിമറിക്ക്‌ നേതൃത്വം കൊടുത്ത വലതുപക്ഷ പാർട്ടി നേതാക്കൾ.

അട്ടിമറിയിലൂടെ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയ മിസ്റ്റർ ടെമർ പൊതുമേഖലാസ്ഥാപനമായ ഇലക്ട്രോന്യുക്ലിയറിന്റെ കരാറുമായി ബന്ധപ്പെട്ട്‌ 3 ലക്ഷം ഡോളർ കോഴവാങ്ങി എന്ന ആരോപണം നേരിടുന്ന ആളാണു. ഇദ്ദേഹം സി ഐ എ ഏജന്റാണെന്ന ആരോപണവും ശക്തമാണു. ദിൽമയുടെ വൈസ്‌‌പ്രസിഡന്റായിരിക്കെ തന്നെ സർക്കാറെടുക്കുന്ന എല്ലാതീരുങ്ങളുടെയും വിവരങ്ങൾ സി ഐ എയ്ക്ക്‌ ചോർത്തി നൽകിയ ചാരൻ. ഈ രാഷ്ട്രീയ അട്ടിമറി തന്നെ ഒരു സി ഐ എ പദ്ധതിയാണു.വലിയ അഴിമതികളും അവിഹിത ധനസംബാദന ആരോപണത്തിലും കുടുങ്ങിക്കിടക്കുന്നവരാണു സി ഐ എ സഹായത്തോടുകൂടി ഈ അട്ടിമറിക്ക്‌ നേതൃത്വം കൊടുത്തത്‌. ദിൽമയെ ഇംപീച്ച്‌മെന്റ്‌ ചെയ്യുന്നതിനു കഴിഞ്ഞ ഡിസംബറിലാണു ചേംബർ ഓഫ്‌ ഡെപ്യുട്ടിസ്‌ എന്ന അധോസഭയിൽ വോട്ടെടുപ്പ്‌ നടന്നത്‌. ആ സഭയുടെ അദ്ധ്യക്ഷൻ എഗ്വാർഡോകുൻഹ വൻ തുകയുടെ വിദേശനിക്ഷേപമുള്ള ആളാണു. സ്വിസ്‌ ബാങ്കിൽ ഇദ്ദേഹത്തിന്റെ അനധികൃത നിക്ഷേപം കണ്ടെത്തുകയുമുണ്ടായ ദശലക്ഷക്കണക്കിനു ഡോളർ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്നിട്ടുണ്ട്‌.

അധോസഭയിൽ ഇം‌പീച്ച്‌മന്റ് പ്രമേയം കൊണ്ടുവന്ന ബ്രുണോഅരാഞ്ജോ പെട്രോബാസ്‌ കുംഭകോണത്തിലും റിയൽഎസ്റ്റേറ്റ്‌ അഴിമതിയിലും മുങ്ങിക്കിടക്കുന്ന ആളാണു.തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്ത സെനറ്റിന്റെ പ്രസിഡന്റ്‌ റിനാം കാൾഫിറോസ്‌ 9 കള്ളപ്പണക്കേസിൽ പ്രതിയാണു. ഗ്ലോബ്‌ ആന്റ്‌ മെയിൽ ദിനപത്രം ചൂണ്ടിക്കാണിച്ചത്‌ പോലെ ദിൽമക്കെതിരെ വോട്ട്ചെയ്ത സെനറ്റിലെ 539 അംഗങ്ങളിൽ 60% പേരും അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നവരാണു.സി ഐ എയുടെ കാർമ്മികത്വത്തിൽ ബ്രസീലിയൻ വലതുപക്ഷവും അമേരിക്കൻ പെട്രോളിയം കംബനികളും ഓഗ്ലോബ പോലുള്ള കുത്തക മാധ്യമങ്ങളും നവലിബറൽ ശക്തികളും ചേർന്നാണു ദിൽമയേ അട്ടിമറിച്ചിരിക്കുന്നത്‌. സാമൂഹ്യസുരക്ഷാപദ്ധതികളും നവലിബറൽ പരിഷ്കാരങ്ങളെ മുറുകെപിടിച്ച ഭരണനയങ്ങളിൽ അസഹിഷ്ണുക്കളായ വലതുപക്ഷ ശക്തികളാണു ആഗോളസാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഈ അട്ടിമറി സംഘടിപ്പിച്ചത്‌.

ലുല ഡാൽസിൽവയുടെയും ദിൽമയുടെയും ഭരണകാലത്ത്‌ നിരവധി ക്ഷേമപദ്ധതികളാണു ബ്രസീലിൽ നടപ്പാക്കിയത്‌. ബോൾസാഫാമിലിയ എന്ന ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്നതുപോലുള്ള പദ്ധതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണു.ദരിദ്രർക്ക് വീട്ടിൽ പണമെത്തിക്കൽ, ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക്‌ സംവരണം പൊതുമേഖയ്ക് ഊന്നൽ നൽകിയ പെട്രോബാസ്‌ തുടങ്ങിയ എണ്ണ കംബനികൾ തുടങ്ങിയവ നവലിബറലിസത്തിനു ബദലായി ബ്രസീലിൽ ഇടതുപക്ഷം നടപ്പാക്കിയ പദ്ധതികളാണു.

അമേരിക്കൻ എണ്ണ ഭീമന്മാരെയും അവരുടെ ഖാനന-സംസ്കരണ സഹായങ്ങളും സംബൂർണമായി തിരസ്കരിക്കുകയാണു ദിൽമ ചെയ്തത്‌.ഷവറോൺ,എക്സൻമൊബിൽ തുടങ്ങിയ അമേരിക്കൻ കംബനികളെ ഉപേക്ഷിക്കുകയും ചൈനീസ്‌ എണ്ണകംബനിയായ സിനോപെകുമായി ബ്രസീൽ കരാർ ഉണ്ടാക്കിയത്‌ അമേരിക്കൻ കോർപ്പറേറ്റുകളെയും ഭരണകൂടത്തെയും പ്രകോപിപ്പിച്ചിരുന്നു. ദരിദ്രരെ സഹായിക്കുന്ന പദ്ധതികളും ഭൂപരിഷ്കരണ നടപടികളും ബ്രസീലിലെ ബൂർഷ്വാ ഭുപ്രഭു വർഗങ്ങളെ അങ്ങേയറ്റം അസഹ്ഷ്ണുതയിലാക്കി.അമേരിക്കൻ കോർപ്പറേറ്റുകളും ബ്രസീലിലെ വലതുപക്ഷ അട്ടിമറിക്കുമെതിരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാകെ പ്രതിഷേധം പുകയുകയാണു.ബൊളീവിയയും ഇക്വഡോറും വെനിസ്വലയും തങ്ങളുടെ നയതന്ത്രപ്രധിനിധികളെ ബ്രസീലിൽ നിന്ന് പിൻവലിച്ചിരിക്കുകയാണു.ക്യുബ ദിൽമയുടെ അട്ടിമറിയെ ശക്തമായി വിമർശിച്ച്‌ രംഗത്തുവന്നിരിക്കുകയാണു

No comments

Explore More

അദ്വൈതത്തിന്റെ ആകാശങ്ങൾ

സർഗ്ഗഭാവനകളുടെ തിരയിളക്കങ്ങൾ, ദർശനങ്ങൾ  സൂക്ഷ്മതകൾ , വൈവിധ്യങ്ങൾ എല്ലാം ഏറ്റവും ലാവണ്യാത്മകമായി പകർത്തുന്ന സാഹിത്യ രൂപമാണ് നോവൽ .പുതുകാലവും സംസ്കാരവും സൃഷ്ടിക്കുന്ന ലോകക്രമം ,സൗന്ദര്യശാസ്ത്രപരവും സാമൂഹികവുമായ സാധ്യതകൾ, സങ്കീർണതകൾ ,പ്രത്യയശാസ്ത്ര വിവക്ഷകൾ ,ദാർശനിക ബോധം ...