നമുക്ക്‌ ജാതിയില്ല വിളംബരവും ഹിന്ദുത്വവാദവും ഹിന്ദു രാഷ്ട്രവും

0

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാനസിക സംസ്കൃതിയിൽ ജാതിമത വികാരങ്ങളോടു കൂടിയുള്ള ഇടപെടലും സമൂഹത്തെ അതിന്റെ അടിസ്ഥാനത്തിൽ വേർത്തിരിക്കുന്നതിനും വലിയ ശ്രമങ്ങൾ നടത്തിയത്‌ ബ്രിട്ടീഷ്‌ കോളനിവാഴ്ച കാലത്താണ്. വിഭജിച്ച്‌ ഭരണം നടത്തുവാനും തങ്ങളുടെ നിർബാധമുള്ള ചൂഷണം തുടരുന്നതിനും ബ്രിട്ടീഷ്‌ ഭരണാധികാരികൾ കണ്ടെത്തിയ ഉപാധിയായിട്ടാണ് ജാതി മത വൈരുദ്ധ്യത്തെ കണ്ടത്‌.

നിലവിൽ ഒരു മത സംഹിതയുടെ യാതൊരു ലക്ഷണങ്ങളിലും വിഭാവനം ചെയ്യപ്പെട്ട മുതലാളിത്ത നിർവചനങ്ങളിൽ ഒന്നും ഉൾപ്പെടാത്തതോ, അല്ലെങ്കിൽ അവ അനുസരിക്കാത്തതോ ആയിട്ടുള്ള ഒരു വിളിപേര്‌ മാത്രമാണ്‌ഹിന്ദു എന്നത്‌ .ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്‌ വേണം ഹൈന്ദവീയതയും ഹിന്ദുയിസവും പ്രഖ്യാപിത മതസംജഞ ഉൾക്കൊള്ളുന്നതാണെന്ന് വരുത്തി തീർക്കുന്നതിനായി നിലവിൽ അധികാര സ്ഥാനത്തുള്ള ബി ജെ പി യുടെ ആർ.എസ്‌.എസ്‌ നിയന്ത്രിതനായ പ്രധാനമന്ത്രി തന്റെ ഭരണസംവിധാനം ഉപയോഗിച്ച്‌ പാട്യപദ്ധതിയിൽ ഹൈന്ദവ ചിന്ദകൾ എന്ന് അവർ പ്രചരിപ്പിക്കുന്ന അസംബന്ധങ്ങൾ തിരുകികയറ്റി കരിക്കുലം പദ്ധതി തന്നെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി വരുന്നത്‌. അത്തരം ഒരു പദ്ധതിയുടെ മുന്നൊരുക്കമായി വേണം ഗണപതി എന്ന കഥാപാത്രത്തിന്റെ മൂക്കും മറ്റു അവയവങ്ങളും പ്ലാസ്റ്റിക്ക്‌ സർജ്ജറിക്ക്‌ വിധേയമായിട്ടുള്ളതാണ്‌ എന്നുള്ള അദ്ദേഹത്തിന്റെ അസംബന്ധപ്രഖ്യാപനത്തേ വിലയിരുത്തുവാൻ .

ആധുനിക ശാസ്ത്രസാങ്കേതിക പ്ലാസ്റ്റിക്ക്‌ സർജ്ജറി രൂപപ്പെട്ടതിന്റെ കുത്തക അവകാശം സ്വായത്തമാക്കുന്നതിനും അതാകട്ടെ ഹിന്ദുമതത്തിലെ ദർശനങ്ങളിൽ മുംബ്‌ രേഖപ്പെടുത്തപ്പെട്ടതാണ്‌ എന്നുമുള്ള വളരേ വിചിത്രമായ വാദമുഖങ്ങളുമായി മതേതര വിശ്വാസത്തിൽ അതിഷ്ടിതമായ ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി രംഗത്ത്‌ വരുംബോൾ ആർ.എസ്‌.എസ്‌. നിർവ്വചിക്കപ്പെടുന്ന വിശ്വാസത്തിലേക്കും അവർ നിർണ്ണയിക്കുന്ന പാതയിലൂടെ സഞ്ചരിക്കുകയാണ്‌ പ്രധാനമന്ത്രി എന്ന് വിമർശനം ഉയർന്ന് വരുന്നത്‌. വിമർശനത്തെ ശാസ്ത്രീയമായ മാനങ്ങളിൽ എതിർക്കുന്നതിനാകട്ടെ അവർക്കു സാധ്യവുമല്ല. എന്നാൽ മറിച്ച്‌ ആയുധത്തിന്റെയും അസഹ്ഷ്ണുതയുടെയും വാൾത്തലയാണ്‌ പ്രതിരോധത്തിനായി അവർ ആശ്രയിക്കുന്നത്‌. ഇത്‌ ഫാസിസത്തിന്റെ പ്രത്യേകിച്ച്‌ മതവർഗീയ ഫാസിസത്തിന്റെ അനിവാര്യമായ രീതിമാത്രമാണ്‌ എന്ന് ഇടതുപക്ഷം നിരീക്ഷിക്കുന്നു.

ഇന്ത്യയുടെ മതേതരത്വവും നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയും തകർത്ത്‌ അവിടെ ചാതുർവർണ്ണ വ്യവസ്ഥയിൽ അധിഷ്ടിതമായ ആർ.എസ്‌.എസ്‌ സങ്കൽപത്തിലുള്ള ഹിന്ദുസംസ്കൃതിയും അതിലധിഷ്ടിതമായ രാജ്യവും സ്ഥാപിക്കുക എന്നതാണ്‌ ഇന്നത്തെ ഭരണാധികാരിയായ നരേന്ദ്രമോഡിയുടെ ലക്ഷ്യം. അതിനവർ സ്വീകരിക്കുന്ന വിവിധങ്ങളായ ഫാസിസ്റ്റ്‌ ഭീകരതയുടെ പരീക്ഷണ തട്ടുകളാണ്‌ ഇന്ത്യയിലെ വിത്യസ്ത ജനവിഭാഗങ്ങൾ ജീവിച്ചുപോന്ന വിത്യസ്ത സംസ്ഥാനങ്ങൾ. വടക്കേ ഇന്ത്യയിൽ ഗുജറാത്ത്‌ മുതൽ മഹാരാഷ്ട്രവരേയുള്ള ഹിന്ദി ബെൽറ്റിൽ സവർണ്ണ മേധാവിത്വത്തിലധിഷ്ടിതമായ ഹൈന്ദവ ധ്രുവീകരണം ഉണ്ടാക്കുവാൻ അവർ നടത്തുന്ന വർഗ്ഗീയ സംഘർഷങ്ങൾ ഒക്കെ തന്നെ സ്ഥാപിത താൽപര്യം മുൻനിർത്തി രൂപപ്പെടുന്നവയാണ്‌. ഗുജറാത്തിലെ കുപ്രസിദ്ധമായ മോഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന വർഗ്ഗീയ ലഹളയും തുടർന്ന് ഓരോ സംസ്ഥാനവും അവർ നടത്തുന്ന പരീക്ഷണങ്ങളും ഒട്ടുംതന്നെ യാദൃശ്ചികമല്ല .

ക്ഷുദ്രർ ഉൾപ്പെടെയുള്ള ആദിവാസി ഗോത്ര ജനവിഭാഗങ്ങൾക്ക്‌ നേരെ നടക്കുന്ന അതിക്രുരമായ കടന്നാക്രമങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുകയാണ്‌ വർത്തമാന ഇന്ത്യയിൽ. പ്രതിരോധിക്കുവാൻ അവസരം നൽകാതെയുള്ള കടന്നാക്രമണങ്ങൾ സഹിക്കാവയ്യാതെയാണ്‌ ഇക്കഴിഞ്ഞ ആഗസ്ത്‌ പതിനഞ്ചിന്‌ പിന്നോക്ക ദളിത്‌ വിഭാഗങ്ങൾ ഇന്ത്യയിൽ സ്വാതന്ത്യ പ്രഖ്യാപന പരേഡ്‌ നടത്തേണ്ടി വന്നത്‌. ഇത്‌ കൂടാതെ യുക്തിരാഹിത്യം പ്രചരിക്കുന്നതിനെ ചോദ്യം ചെയ്യുകയോ യുക്തി ബോധം പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുക സംഘപരിവാർ രാഷ്ട്രീയ നിലപാടുകളെ പരോക്ഷമായി പോലും വിമർശിക്കുന്നവരെ സാഹിത്യകാരന്മാർ, പുരോഗമന ആശയക്കാർ ആരുമാകട്ടെ അവരെ ഉത്മൂലനം ചെയ്യുന്നതിന്‌ യാതൊരു പ്രയാസവും അഭിപ്രായ ഭിന്നതയും അവരുടെ കാക്കത്തൊള്ളായിരം സംഘിസംഘടനകൾക്കില്ല. വർഗ്ഗീയ ഫാസിസം അതിന്റെ എല്ലാ അതിർവരംബുകളും ഭേദിച്ച്‌ പൂർണ്ണമായ രൂപം സ്വീകരിച്ച്‌ വരികയാണ്‌. ഇത്തരുണത്തിൽ വേണം ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന്‌ സവിശേഷമായി കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്‌ ജീവിതം കൊണ്ട്‌ മഹത്തായ സംഭാവന നൽകിയിട്ടുള്ള ശ്രീനാരായണ ഗുരു ദർശനങ്ങളേയും അദ്ദേഹത്തിന്റെ എനിക്കു ജാതിയില്ല വിളംബരത്തെയും പരിശോധിക്കുവാൻ.

സർവ്വാധിപത്യത്തിലധിഷ്ടിതമായ ഹിന്ദുത്വ ഏകീകരണ പ്രസ്ഥാനത്തിനായി കേരളത്തിൽ വളരെ കാലമായി ശ്രമം നടത്തി വരുന്ന സംഘികൾക്ക്‌ ഏറ്റവും ഒടുവിൽ ലഭിച്ച വൈക്കോൽ തുംബാണ്‌ നടേശൻ മുതലാളി എന്ന എസ്‌.എൻ.ഡി.പി.ജനറൽ സെക്രട്ടറി. ‘നമുക്ക്‌ ജാതിയില്ല’ എന്ന് 1916 ൽ പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിനെ തിരുത്തി ഞാൻ ജാതിപറയും എനിക്കു ജാതിയുണ്ട്‌ എന്ന് കേരളീയ നവോത്ഥാന മതേതര മനസ്സിനു മുന്നിലേക്ക്‌ യാതൊരു ഉളുപ്പും ഇല്ലാതെ പ്രഖ്യാപിച്ച നടേശന്റെ തൊലിക്കട്ടി കണ്ടാണ്‌ ബി.ജെ.പി യും, ആർ.എസ്‌.എസ്സും അദ്ദേഹത്തെ ചുമലിലേറ്റി നടക്കുന്നത്‌. സ്വന്തമായി പാർട്ടി ഉണ്ടാക്കി ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നോക്കക്കാരുടെ യജമാനത്വം സ്വയം ഏറ്റെടുത്ത്‌ അവരെ ആർ.എസ്‌.എസ്‌. ന്റെ കാൽകീഴിൽ അടിയറവ്‌ വെച്ച്‌ സ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ച്‌ തന്റെ മദ്യ-വ്യവസായവും കള്ളപ്പണവും രക്ഷിച്ച്‌ പിടിക്കാനുള്ള തന്ത്രമാണ്‌ താൻ പയറ്റിക്കൊണ്ടിരിക്കുന്നത്‌ എന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനില്ലാതെ പോയെങ്കിലും കേരളീയർക്ക്‌ ഉണ്ടായതിനാൽ ഉദ്ദേശ്യം ഫലത്തിലായില്ല എന്ന താൽക്കാലിക നെടുവീർപ്പിൽ നാം എത്തിച്ചേരുന്നുണ്ട്‌. എന്നാൽ ആർ.എസ്‌.എസ്‌ സംഘപരിവാരക്കൂട്ടം മുന്നോട്ടുവെക്കുന്ന സവർണ്ണമേധാവിത്വ ചാതുർവർണ്ണ വ്യവസ്ഥയുടെ ഭീകരത തൊട്ടറിഞ്ഞ കേരളീയത്തിന്റെ നവോത്ഥാന വീര്യം ചോർത്തപ്പെടാതെ സൂക്ഷിക്കുവാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്‌. തിരിച്ചറിവിന്റെ പുതിയ പാoങ്ങൾ സംഘികൾ പ്രയോഗിക്കുംബോൾ അതിനെ ഫലപ്രദമായി ജനകീയ മനസ്സിൽ ശരിയായ ദിശയിൽ തിരിച്ചറിവോടെയും വിവേകത്തോടെയുമുള്ള പ്രതിരോധത്തിന്‌ നാം ഏറെ പരിശ്രമിക്കേണ്ടതുണ്ട്‌.

ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്തത്രയും ഭീകരമായ ജാതി വർണ്ണ വിവേചനം നടമാടിയിരുന്ന കേരളത്തിൽ എത്തപ്പെട്ട വിവേകാന്ദസ്വാമി കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ ആ ഭ്രാന്താലയത്തെ സമചിത്തതയുള്ള സ്വർഗ്ഗീയ കേരളമാക്കി മാറ്റുന്നത്‌ (Gods own country) ത്യജിക്കപ്പെട്ട ജീവിതങ്ങളുടെ മൂല്യം ആർ.എസ്‌.എസ്. ന്‌ അറിവുള്ളതല്ല. അവർക്ക്‌ ഒന്നും അറിയേണ്ടതില്ല കാരണം അറിവുകൾക്കും പ്രകാശത്തിനും എതിരെനിൽക്കുന്ന ഇരുട്ടിന്റെ ശക്ത്തികൾ മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ച്‌ ഹൈന്ദവ രാഷ്ട്ര സ്വപ്നത്തിന്റെ പിറകേ പോവുകയാണ്‌. ജാതിക്കെതിരായി വളരെ സ്പഷ്ടമായും ജീവിതം കൊണ്ടും ദർശനം കൊണ്ടും പടപൊരുതിയ നാരായണ ഗുരുവിന്റെ ചിന്തകളെ തിരിച്ചറിയുന്നതിന്‌ സംഘികൾക്ക്‌ ഇന്നും സാധിച്ചിട്ടില്ല. അതിനാലാണ്‌ അവർ നാരായണഗുരുവിനെ ഹിന്ദു സന്യാസി എന്നൊക്കെ പ്രഖ്യാപിക്കുന്നതിനു മുതിരുന്നത്‌. ആർഷസംസ്കാരത്തിന്റെ നിർവ്വചനത്തിൽപ്പെടുന്ന സന്യാസ ജീവിതം ഒന്നും ഗുരു സ്വീകരിച്ചിരുന്നില്ല. ജീവിതത്തിൽ ഗൃഹാസ്ഥാശ്രമിയായിരുന്നില്ല. മറിച്ച്‌ തന്റെ സഹജീവികളുടെ യാതനകളെ കണ്ട്‌ അറിഞ്ഞ്‌ അതിന്റെ കാരണം തേടി അവ തിരുത്താൻ ജീവിതം മാറ്റിവെച്ചു എന്ന് മാത്രമേയുള്ളു. അതാകട്ടെ സവർണ്ണമേധാവിത്വത്തിലധിഷ്ടിതമായ മറുവാദത്തെ നിഷേധിച്ചുകൊണ്ടും മതവർഗ്ഗീയതയിലധിഷ്ടിതമായ അധികാര മോഹത്തെ നിഷേധിച്ചുകൊണ്ടുമാണ്‌ ഗുരു മുന്നോട്ട്‌ നയിച്ചത്‌. ഏതർത്ഥത്തിലും ഹൈന്ദവ മത സ്വാരസ്യം ഉന്നതമെന്നും മറ്റുള്ളവയൊക്കെ തന്നെ പിന്നോക്കമെന്നുള്ള ആർ.എസ്‌.എസ്‌ കാഴ്ച്ചപ്പടിൽ നിന്നുകൊണ്ടല്ല. മാനവ ഐക്യത്തിലും മനുഷ്യകുലത്തിന്റെ പൊതു ഉന്നതിയും മാത്രംലക്ഷ്യം വച്ച്‌ പൊതു സമൂഹത്തിലെ ജനാതിപത്യ വൽകരണത്തിന്‌ വേണ്ടി പോരാടി തന്റെ ജീവിതം മാതൃകയാക്കി മഹാ ഗുരുവായ നാരായണ ഗുരു ദർശനത്തിന്റെ പൊരുളും ഹൈന്ദവ രാഷ്ട്രവാക്താക്കളായ ആർ.എസ്‌.എസ്‌. ന്റെ രാഷ്ട്രീയ താൽപര്യത്തിന്റെ പൊരുളും വൈരുദ്ധ്യത്തിലും ഒരിക്കലും സമന്യയത്തിൽ എത്താത്തതുമായ വിരുദ്ധ ആശയം മാത്രമായിരിക്കേ ഗുരുവിനേയും അദ്ദേഹത്തിന്റെ ജീവിതം,ദർശനം എന്നിവയെപ്പറ്റിയും സംസാരിക്കുവാൻ പോലും അനർഹരാണ്‌ സംഘികൾ.

No comments

Explore More

നിങ്ങൾ വിശ്രമിക്കുക ഗൗരി ….നിങ്ങൾക്കു വേണ്ടി ഇനി ഞങ്ങൾ ശബ്ദിക്കും..

ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വരുന്നത് കാലഗതി…തികച്ചും അസന്തുഷ്ടയും അതൃപ്തയുമാണ് ഞാൻ … ഞാനും മലയാളികൾ ഓരോരുത്തരും കത്തുന്ന കാലത്തെ കുറിച്ച് എഴുതുന്നത് മതാന്ധത ഇനിയും ബാധിച്ചില്ലാത്ത, സുരക്ഷിതമായ തലങ്ങളിൽ നിന്നാണ്….. ഓർമ്മയുണ്ടോ ഹിച്ചുംഗി പ്രസാദിനെ? ...