ദാനത്തിലെ ധർമ്മാധർമ്മങ്ങൾ

0

ആകാശ ഊഞ്ഞാലില്‍ നിന്നു കൈവിട്ടു പോയ സഹോദരൻ അലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മകൾ പ്രിയങ്കയുടെ അവയവങ്ങൾ ഒരച്ഛനും അമ്മയും കലങ്ങിയ കണ്ണുകളോടെ ഉറച്ച മനസ്സോടെ ദാനം ചെയ്യുന്നതിന് സാക്ഷി ആയതാണ് ഈ അടുത്ത് മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു കാഴ്ച. സ്വ ശരീരത്തിലെ മിക്ക അവയവങ്ങളും ദാനം ചെയ്തു 6 പേർക്ക് ജീവിതം നൽകിയ സഫലജന്മം വിശാലിനെയും മറക്കാൻ സമയം ആയിട്ടില്ല. നന്മയുടെ ഇത്തിരി വെട്ടങ്ങൾ എവിടെയൊക്കെയോ മുനിഞ്ഞു കത്തുന്നുണ്ട്. മിന്നാമിനുങ്ങിന്റെ ഈ നുറുങ്ങു വെട്ടങ്ങൾ കാട്ടു തീയായി മനുഷ്യന്റെ അഹന്തയെ അജ്ഞതയെ ചുട്ടെരിക്കുന്ന ഒരു നാൾ വരും. ആ ദിനം വിദൂരത്തല്ല.

കിഡ്നി transplantation എന്ന വിപ്ലവകരമായ ആശയം ആദ്യമായി നിലവിൽ വന്ന 1970 കൾ മുതൽ നമ്മുടെ രാജ്യം ഏഷ്യയിലെ ഒരു പ്രമുഖ ദാതാവ് ആയിരുന്നു. 1970 മുതൽ 2010 വരെയുള്ള 40 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അതിനെ നാലായി തരം തിരിക്കേണ്ടി വരും. ആദ്യ 10 വർഷങ്ങൾ എങ്ങനെ വിജയകരമായി transplantation നടത്താം എന്ന ആലോചനക്ക് പ്രാമുഖ്യം നൽകിയപ്പോൾ പിന്നീട് വന്ന 10 വർഷങ്ങൾ വൃക്ക ദാനത്തിൽ കാര്യമായ വർധന രേഖപ്പെടുത്തി. അതിനും ശേഷമുള്ള decade സ്വാഭാവിക മരണത്തിനു ശേഷമുള്ള അവയവ ദാനത്തിലെ പ്രശ്നങ്ങൾക്ക് സാക്ഷിയായി. ഇൻഫെക്ഷൻ engrafting immunological issues എന്നിവ എല്ലാം കൂടി ചേർന്ന് ഈ പ്രകൃയക്ക് ‘നിയോ കന്നിബലിസം’ (

Neo Cannibalism ) എന്ന കുപ്രസിദ്ധിയും നേടി കൊടുത്തു.

Transplantation of Human Organ Act (THO ) ഇന്ത്യയിൽ നിലവിൽ വന്നത് 1994 ഇൽ ആയിരുന്നു. മസ്തിഷ്ക മരണം, മരണമായി അംഗീകരിക്കപ്പെടുകയും അവയവ വിൽപ്പന നിയമം മൂലം നിർത്തലാക്കുകയും ചെയ്തത് അക്കാലത്താണ്. മസ്‌തിഷ്‌ക്ക മരണം സംഭവിച്ചാൽ വൃക്ക മാത്രമല്ല liver heart lungs pancreas എന്ന ഏതു അവയവങ്ങളും മാറ്റി വെക്കാം എന്ന അവസ്ഥ വന്നു. എന്നിരിക്കിലും അവയവ വിൽപ്പനയും വൃക്ക വിവാദങ്ങളും ഇന്ത്യൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടേ ഇരുന്നു. പതിയെ പതിയെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മരണ ശേഷം ബന്ധുക്കളുടെ അനുവാദത്തോടെ ഉള്ള അവയവ ദാനം പോപ്പുലർ ആവുകയും അവശ്യം വേണ്ട അവയവങ്ങളുടെ മൂന്നിൽ ഒന്ന് ഇത്തരം അവയവദാനത്തിലൂടെ ലഭ്യമായി തുടങ്ങുകയും ചെയ്തു. ചില പ്രമുഖ ആശുപത്രികളും മോഹൻ ഫൌണ്ടേഷൻ പോലെ ഉള്ള പ്രസ്ഥാനങ്ങളും ഇതിനു നേതൃത്ത്വം നൽകി.എങ്കിലും ൦.05 മുതൽ ൦.08 ശതമാനം വരെ മാത്രമാണ് ഇത്തരം അവയവ ദാനത്തിലൂടെ ലഭ്യമായത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

1970 നു ശേഷം ഉള്ള രണ്ടാം ദശാബ്ദത്തിൽ ഉണ്ടായ അവയവദാന വര്ധനയെ കുറിച്ച് സൂചിപ്പിച്ചുവല്ലോ.അത് പക്ഷെ ഒട്ടും ആശാസ്യം ആയ വർദ്ധന ആയിരുന്നില്ല. സാമ്പത്തികമായി താഴെ നിൽക്കുന്ന ജന വിഭാഗങ്ങളിൽ ഉണ്ടായ അവയവ വിൽപ്പന ആയിരുന്നു അതിന്റെ പ്രധാന കാരണം. ഇന്ത്യയിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് വൃക്ക വിൽപ്പന നടത്തുന്നവരിൽ 96 ശതമാനം പേരും സ്വന്തം കടങ്ങൾ വീട്ടാൻ വേണ്ടി ആണ് വൃക്ക നൽകിയത് എന്നാണ്. അതിൽ തന്നെ ഏറിയ പങ്ക് സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക മെച്ചതിനു വേണ്ടി വൃക്ക നൽകിയ സ്ത്രീകള ആയിരുന്നു. പാർശ്വ വൽക്കരിക്കപ്പെട്ട ഇത്തരം വിഭാഗങ്ങൾ പലപ്പോഴും മധ്യ വർത്തികളാലും അവയവം സ്വീകരിച്ച വ്യക്തികളാലും ചൂഷണം ചെയ്യപ്പെട്ടു. സ്വന്തം ശരീര ഭാഗം വിറ്റു കിട്ടിയ പണം പലപ്പോഴും ഭർത്താക്കന്മാർ മദ്യപിച്ചും മറ്റു അനാവശ്യ ചെലവുകൾക്കും ആയി ചെലവഴിച്ചും സ്ത്രീകൾ കുടുംബത്തിന് അകത്തും ചൂഷണം ചെയ്യപ്പെട്ടു. അവയവ ദാനം ചെയ്തു കിട്ടുന്ന പണം ഒരു സ്ഥിര വരുമാനം അല്ലാത്തതിനാൽ അത് അത്തരം സ്ത്രീകളുടെ സാമ്പത്തിക അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. നേരെ മറിച്ചു അവയവ ദാനത്തിനു മേജർ ആയ സർജറികളിലൂടെ കടന്നു പോകേണ്ടതുണ്ട് എന്നത് അറിയാത്ത വ്യക്തികൾ ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ എടുക്കാതെ പലപ്പോഴും പിന്നീട് രോഗാതുരർ ആയി മാറുകയും അങ്ങനെ കുടുംബം കൂടുതൽ കട ക്കെണിയിലേക്ക് ആണ്ടു പോവുകയും ചെയ്യുന്നു.

വ്യക്തിയുടെ വ്യക്തിപരമായ താൽപ്പര്യത്തോടെ നിറഞ്ഞ മനസ്സോടെ നടത്തുന്ന അവയവ ദാനത്തിൽ ദാതാവ് മാനസികമായി വലിയ സംതൃപ്തി അനുഭവിക്കുകയും ഒരു ജീവൻ രക്ഷിക്കാൻ താൻ കാരണം ആയി എന്ന വിശ്വാസം അയാളിൽ അവിശ്വസനീയമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് അവയവ വിൽപ്പന നടത്തിയവരെ അപേക്ഷിച്ചു അവയവ ദാനം നടത്തുന്നവർ കൂടുതൽ കാലത്തേക്ക് ആരോഗ്യവാന്മാർ ആയി കാണപ്പെടുന്നതും അവയവ ദാനത്തിനു ശേഷമുള്ള പ്രശ്നങ്ങൾ അവരെ കാര്യമായി ബാധിക്കാത്തതും.

പണം കൊടുത്താൽ അവയവം വിലക്ക് വാങ്ങിക്കാം എന്ന അവസ്ഥ ഉണ്ടെന്നിരിക്കെ എന്തിനു കുടുംബാംഗങ്ങളുടെ ജീവിതം വെച്ചു കളിക്കണം എന്ന ഒരു ചിന്ത സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വളർന്നു വരുന്നുണ്ട്. എല്ലാം വിൽപ്പന ചരക്ക് ആകുന്ന കമ്പോള സംസ്ക്കാരത്തിൽ സാമൂഹിക സാംസ്ക്കാരിക മൂല്യച്യുതി സംഭവിക്കുന്നുണ്ട്. എല്ലാ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും അവസാന ബലിയാടുകൾ സ്ത്രീകളും കുട്ടികൾ ആണെന്നത് പോലെ ഈ സാംസ്ക്കാരിക മൂല്യച്യുതിയുടെയും ഇരകൾ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങൾ ആണ്. ബാലവേല പോലെ, വേശ്യാവൃത്തി പോലെ സമൂഹത്തിലെ ഒരു വിഭാഗം ചൂഷണം ചെയ്യപ്പെടുന്ന ഇത്തരം സാമൂഹിക അനീതികൾ സമൂഹ മനസാക്ഷിക്ക് മുൻപിൽ കൊണ്ടു വരേണ്ടതും എതിർക്കപ്പെടേണ്ടതും ആണ്.

ജീവിച്ചിരിക്കുമ്പോൾ അച്ഛൻ ‘അമ്മ സഹോദരങ്ങൾ മക്കൾ പങ്കാളി എന്നിവർക്ക് ജനിതകമായ തെളിവുകൾ ഹാജരാക്കി അവയവ ദാനം നടത്താം . ബന്ധുക്കൾ അല്ലാത്തവർക്കും അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. പക്ഷെ അതിനുള്ള കാരണം, അവയവം ആവശ്യം ഉള്ള വ്യക്തിയോട് ഉള്ള നിസ്വാർത്ഥമായ സ്നേഹം അല്ലെങ്കിൽ സഹതാപം മാത്രം ആണെന്ന് ദാതാവ് ബോധ്യപ്പെടുത്തേണ്ടത് ഉണ്ട്. ദാതാവ് പ്രത്യേക രോഗാവസ്ഥയിൽ ഉള്ള ആളോ മയക്കു മരുന്നിനു അടിമയോ ആണെങ്കിൽ അവയവ ദാനം സാധ്യമല്ല. ഒരു വ്യക്തിയുടെ മരണത്തിനു മുൻപ് അവയവ ദാനം നടത്തണം എങ്കിൽ ആ വ്യക്തി അത് ആഗ്രഹിച്ചിരുന്നു എന്ന് കുടുംബാംഗങ്ങൾ ഡോക്ടറെ ബോധ്യപ്പെടുത്തേണ്ടത് ഉണ്ട്. ( ഫോം 1 (എ): close relatives, form 1(B): Spouse, Form 1(C): other relatives)

ഇന്ത്യയിൽ ഒരു വർഷത്തിൽ ഉണ്ടാവുന്ന റോഡ് അപകടങ്ങൾ ഏതാണ്ട് 90,000 ആണ്. 2005 ഇൽ തമിഴ് നാട്ടിൽ മാത്രം 13,000 അപകട മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരം മരണങ്ങളിൽ 40 തൊട്ട് 50 ശതമാനം വരെ മരണ കാരണം തലക്കേൽക്കുന്ന ആഘാതം തന്നെയാണ്. ബ്രെയിൻ ട്യൂമറും അത്തരത്തിൽ ഉള്ള മറ്റു അസുഖങ്ങളും മരണസംഘ്യ വർധിപ്പിക്കുന്നു. എന്ന് വെച്ചാൽ 5 ശതമാനം തൊട്ട് 10 ശതമാനം വരെ ഇത്തരം മരണങ്ങൾ നിന്ന് ഉള്ള വ്യക്തികൾ അവയവങ്ങൾ ദാനം ചെയ്താൽ പോലും ജീവിച്ചിരിക്കുന്ന ആരും അവയവ ദാനം നടത്തേണ്ട അവസ്ഥ ഇല്ലാതായി തീരും എന്നർത്ഥം. അപ്പോൾ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു നടക്കുന്ന അവയവ വില്പനകൾ ക്രമേണ ഇല്ലാതാവുകയും ഒരു പരിഷ്കൃത സമൂഹം എങ്ങനെ ആയിരിക്കണം എന്ന നിർവ്വചനത്തിലേക്ക് നമ്മുടെ സമൂഹം ഉയർത്തപ്പെടും ചെയ്യും.

അവയവ ലഭ്യതയുടെ അഭാവം പരിഹരിക്കാൻ വികസിത രാജ്യങ്ങൾ മറ്റു ഉപാധികൾ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗികളുടെ അവയവങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനു ഉള്ള മാർഗ്ഗങ്ങൾ ആരായുന്നതോടൊപ്പം മരണ ശേഷം വെറും മണ്ണായി പോയേക്കാവുന്ന അവയവങ്ങൾ മറ്റാരുടെയൊക്കെയോ ജീവൻ പിടിച്ചു നിർത്തും എന്ന മഹത്തായ സന്ദേശം സമൂഹത്തിൽ ഏറെ ശബ്ദത്തോടെ വിളിച്ചു പറയേണ്ടി ഇരിക്കുന്നു. അത്ഭുത രോഗ ശാന്തി ഒരു മത വ്യവസായമായി വളര്ന്നു പടർന്നു പന്തലിക്കുന്ന ഇന്ത്യയിൽ അറിവില്ലായ്മയുടെ തിമിരം ബാധിച്ച കണ്ണുകളിലേക്ക് ശാസ്ത്രത്തിന്റെ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കേണ്ടി ഇരിക്കുന്നു. ഇത്തിരി പോന്ന ഒരു ജീവിതത്തിൽ എന്തിനൊക്കെയോ വേണ്ടിയുള്ള നെട്ടോട്ടത്തിൽ നാം കാണാതെ പോകുന്ന ഇത്തരം സത്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു . രക്തദാനം മഹാദാനം എന്നതു പോലെ അവയവ ദാനം പകരം വെക്കാനില്ലാത്ത ദൈവീകത ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി ഇരിക്കുന്നു.
doner
ഹൃദയത്തിൽ കമ്മ്യൂണിസത്തിന്റെ നന്മയും മനുഷ്യത്വവും സൂക്ഷിച്ച ഒരു അധ്യാപകൻ ആയിരുന്നു ഞങ്ങളുടെ അച്ഛൻ. 1990 കളിൽ D Y F I യുടെ സംസ്ഥാന സമ്മേളനത്തിൽ എടുത്ത തീരുമാനപ്രകാരം മരണ ശേഷം സ്വന്തം കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മത പത്രത്തിൽ അച്ഛൻ ഒപ്പു വെച്ചിരുന്നു. ആത്മാവിലോ ദൈവത്തിലോ വിശ്വസിക്കാത്ത നാസ്തികനായ അച്ഛൻ സ്വശരീരം ഭൂമിക്ക് വളമാകട്ടെ എന്നും കണ്ണുകൾ ആർക്കെങ്കിലും കാഴ്ച ഏകട്ടെ എന്നും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സഫലം ആക്കാൻ കഴിഞ്ഞ സന്തോഷത്തോടെ ആ അച്ഛന്റെ മകളായി ജനിച്ചതിന്റെ അഭിമാനത്തോടെ എനിക്കും പറയാം എന്റെ കണ്ണുകള് ആർക്കോ കാഴ്ച ഏകട്ടെ, എന്റെ ഹൃദയവും വേറെ ആർക്കോ വേണ്ടി മിടിച്ചു കൊള്ളട്ടെ ….

Courtsy :
Dr. Sandeep Sethumadhavan
President (Obsterics and Gynaecology)
Armed Forces Medical College, Pune

No comments

Explore More

ഗുരുസ്മൃതി പ്രവാസോല്‍സവം 2016

എന്‍.എം.സി.- യു.എ.ഇ. എക്സ്ചേഞ്ച് പ്രസന്റ്സ്, ലുലു ഗ്രൂപ്പ്‌ മുഖ്യ പ്രായോജകര്‍ ആയ സീഷെല്‍സിന്‍റെ “ഗുരുസ്മൃതി പ്രവാസോല്‍സവം” ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച നടക്കുകയാണ്. മാനവികതയുടെ വെളിച്ചം കൊണ്ട് കേരളക്കരയെ പ്രകാശപൂരിതമാക്കിയ ...