സ്ത്രീ ജീവിതത്തിലെ പോരാട്ടങ്ങളിൽ ഒന്നുകൂടി – വെറും ഒന്ന് കൂടി

0

എന്താണ് സ്ത്രീയ്ക്ക് പോരാടാതെ ലഭിച്ചിട്ടുള്ളത്, വിദ്യാഭ്യാസം , സ്വത്തവകാശം പൊതു വഴി നടക്കാനുള്ള അവകാശം , വസ്ത്രം ധരിക്കാനുള്ള അവകാശം , ആരോഗ്യം സംരക്ഷിക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, പെൺഭ്രൂണത്തിനു പെൺകുട്ടിയായി ജനിക്കാനുള്ള അവകാശം,വിധവാ വിവാഹം, ശൈശവ വിവാഹ നിരോധനം , രാഷ്ട്രീയത്തിൽ , ഭരണത്തിൽ ഭാഗഭാക്കാവാനുള്ള അവകാശം ഒക്കെ പിടിച്ചു വാങ്ങിയാണ്, ആരും അറിഞ്ഞു തന്നതോ പണ്ടേ ഉണ്ടായിരുന്നതോ അല്ല. എല്ലാം പോരാടി നേടേണ്ടി വന്ന ചില വിഭാഗങ്ങൾ ഉണ്ട് ലോകത്തിൽ, ദളിതൻ, സ്ത്രീ, ആദിമ ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്നവർ . അവർക്കു ജീവിതമേ പോരാട്ടമാണ് , അതുകൊണ്ടു തന്നെ പലപ്പോഴും പല പോരാട്ടങ്ങളും പാതി വഴിയെത്തി തിരിച്ചു നടക്കുന്നുമുണ്ട് . ചിലതൊക്കെ തിരിച്ചു നടത്തപെടുന്നതും വഴി തെറ്റിക്കപെടുന്നതും ആയി പരിണമിക്കുന്നും ഉണ്ട്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ഒഴുക്കിയ അധ്വാനം തുച്ഛീകരിക്കപ്പെടരുത്

അടുത്തിടെ ബോംബെ ഹൈകോടതി മഹാരാഷ്ട്ര സർക്കാരിനോട് ചരിത്ര പ്രധാനമായ ഒരു ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെട്ടു. സ്ത്രീയെ ആരാധനാലയത്തിൽ കടക്കുന്നത് തടയാനുള്ള പാരമ്പര്യ നിലപാടിനെ ചോദ്യം ചെയ്യൽ ആയിരുന്നു അത് . ഏതു സ്ത്രീയുടെയും മൗലികാവകാശമാണ് ആരാധനാലയത്തിൽ കടക്കുക. ഇതിനു പ്രേരകമായത് ഒരു പൊതു താത്പര്യ ഹർജിയാണ് . അഹമ്മദാബാദിലെ ഷാനി ഷിങ്ഗാനപൂർ എന്ന ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് നൽകപ്പെട്ട ആ ഹർജിയിൽ മൗലികാവകാശം ഉറപ്പാക്കൽ സർക്കാർഉത്തരവാദിത്വമാണ് എന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.

എന്ത് കൊണ്ട് വിവേചനം എന്ന് വിശദീകരണം ആവശ്യപ്പെട്ട് നൽകിയ ഉത്തരവിൽ സര്ക്കാർ സത്യവാങ്മൂലം മഹാരാഷ്ട്രാ സർക്കാർ ഒരു തരം വിവേചനവും പുർലർത്തുന്നില്ല എന്നും സ്ത്രീയെ ഒരുതരത്തിലും ആരാധനാലയത്തിൽ നിന്ന് വിലക്കുകയില്ല, പ്രത്യുത ഇത്തരം സ്ത്രീ വിരുദ്ധ നിലപാടിന് പൂർണമായും എതിരാണ് സർക്കാർ എന്നും വ്യക്തമാക്കി. വളരെ ചെറുതല്ലാത്ത ഒരു വിജയമാണ് സ്ത്രീകൾക്ക് ഇതുകൊണ്ടു നേടാനായത് . സ്ത്രീ പ്രവേശനം തടയപ്പെട്ട മറ്റനേകം ക്ഷേത്രങ്ങളുണ്ട് അവയിൽ പ്രമുഖ ക്ഷേത്രങ്ങളെ ഒന്ന് പരിചയപ്പെടാം

ഹാജി അലി ദർഗാ, മുംബൈ

സൂഫിവര്യനായ ഹാജി അലിയുടെ ഈ ശവകുടീരത്തിൽ സ്ത്രീയെ പ്രവേശിപ്പിക്കില്ല . ദർഗയുടെ ട്രസ്റ്റി ഹൈ കോടതിയിൽ അറിയിച്ചിരിക്കുന്നത് ഇപ്രകാരമാണ്. “ഏതെങ്കിലും ഒരു സ്ത്രീ വന്ദ്യനായ സൂഫിവര്യന്റെ ഖബറിന് സമീപം വരുന്നത് ഇസ്‌ലാം വിശ്വാസപ്രകാരം പാപമാണ്. മാത്രമല്ല ഭരണഘടനാ ആർട്ടിക്കിൾ 26 പ്രകാരം ഓരോ മതത്തിനും സ്വന്തം മത ബന്ധിയായ വസ്തുവകകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് റ്റീരുമാനിക്കാം എന്ന് വ്യവസ്ഥ ചെയ്യും പ്രകാരം ഞങ്ങൾരക്ഷാധികാരികൾക്കു എടുക്കാവുന്ന തീരുമാനം മൂന്നാമതൊരാൾ ചോദ്യം ചെയ്യാൻ പാടില്ലാത്തതും ആകുന്നു”.

ഇതേ അവസ്‌ഥ തന്നെയാണ് ദിലിയിലെ നിസാമുദ്ദിൻ ദർഹയിലും.

കേരളത്തിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി വിവാദങ്ങളുടെ പശ്ചാത്തലം ഓർമയുണ്ടല്ലോ. 2012 ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിധിയുടെ മൂല്യം കണക്കാക്കാൻ അയച്ച വിദഗ്ധരുടെ സംഘത്തിലെ വനിതകളെ നിലവറയിൽ പ്രവേശിപ്പിക്കാത്തതു ക്ഷേത്രപ്രചാരങ്ങൾക്കു വിരുദ്ധം എന്ന നിലപാടുകൊണ്ടാണ് .

പ ത്ബസ്സി സത്ര , ആസ്സാം

ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ചിന്തയോടെ തന്നെയാണ് ഈ ക്ഷേത്രത്തിലും സ്ത്രീയെ പ്രവേശിപ്പിക്കാത്തതു. ആർത്തവം തന്നെ ഇവിടെ വില്ലൻ. ഇടയ്ക്കു ആസ്സാം ഗവർണർ ആയിരുന്ന ജെ ബി പട്‌നായിക് ക്ഷേത്ര അധികൃതരെ കണ്ടു സംസാരിച്ചു തന്നടോപ്പം 20 സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു. വളരെ കുറച്ചു കാലം ആ സ്ഥിതി നിലനിന്നു , പിന്നെ വീണ്ടും സ്ത്രീപ്രവേശം നിരോധിക്കയാണ് ഉണ്ടായത്.

കാർത്തികേയ ക്ഷത്രം , പുഷ്കർ

ബ്രഹ്മചാരിയായ കാർത്തികേയന്റെ ക്ഷേത്രം. സ്ത്രീ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അനുഗ്രഹത്തിന് പകരം ശാപം ലഭിക്കും എന്ന വിശ്വാസം നിലനിൽക്കുന്നു ഇന്നും അവിടെ .

രാജസ്ഥാനിലെ റാനക്പുർ ക്ഷേത്രം

മനോഹരമായ ഈ വെണ്ണക്കൽ ക്ഷേത്രം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് . ഇവിടെ സ്ത്രീ പ്രവേശനത്തിന് വ്യക്തമായ മാനദന്ധം ഉണ്ട്. ആർത്തവകാലത്തു ക്ഷേത്രസന്ദര്ശനം ഒഴിവാക്കണം .(ഇത് ഒരു സർവ സാധാരണ വ്യവസ്ഥയാണ് ) പാശ്ചാത്യ വേഷം അനുവദനീയമല്ല. രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റു പല ചെറു ക്ഷേത്രങ്ങളിലും ഇത്തരം നിബന്ധനകൾ ഉണ്ട്.

ശബരിമല അയ്യപ്പ ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ഈ അയ്യപ്പക്ഷേത്രം വാർത്താ മാധ്യമങ്ങളിലും കോടതിക്കുള്ളിലും ചർച്ചചെയ്യപ്പെടുന്ന പത്തു വയസ്സ് മുതൽ അമ്പതു വയസ്സുവരെയുള്ള സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം നിഷേധിക്കലിലൂടെയാണ്. ഈ വേർതിരിവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ആർത്തവത്തിന്റെ അശുദ്ധിയാണ്. ഇത്തരം ഒരു വാദഗതി അർഥശൂന്യമാണ്‌, കാരണം ഒരു പെൺകുട്ടി ഋതുമതിയാകുന്നത് 8 വയസ്സുമുതൽ 14 വയസ്സുവരെ എപ്പോൾ വേണമെങ്കിലും ആകാം. ആർത്തവ വിരാമം നാല്പതുകളുടെ ആദ്യം തന്നെ പലർക്കും സംഭവിക്കാം.ക്ഷേത്ര പരിസരത്തു ഒരു 35 വയസ്സുകാരി പ്രവേശിച്ച പശ്ചാത്തലത്തിൽ ക്ഷേത്ര പൂജാരി ശുദ്ധകലശം നടത്തേണ്ടി വന്നത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞതു ഓർക്കുമല്ലോ.

ഈ വിവേചനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തത് അടുത്ത കാലത്താണ്. ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച ഒരു ഹർജിയിൽ ചോദിക്കപ്പെട്ട ചോദ്യം , ഈശ്വരനില്ലാത്ത ലിംഗ വിവേചനം ഈശ്വരന്റെ വിഹാരത്തിനു എന്തിനു എന്നതായിരുന്നു.

വിവാദം രൂക്ഷമായത് 2016 മാർച്ച് 21 നു ദേവസ്വം അധികൃതർ യൗവതികളുടെ സാന്നിധ്യം പമ്പാനദിക്ക് സമീപം ആറാട്ടു നടക്കുന്ന പ്രദേശത്തു നിരോധിച്ചപ്പോഴാണ്. (അയ്യപ്പ വിഗ്രഹം നീരാട്ടിനു ഇറങ്ങുന്ന ഇടം ). മുൻപ് ക്ഷേത്രത്തിൽ മാത്രം നിഷേധിക്കപ്പെട്ടിരുന്ന പ്രവേശം മാർച്ചു 23 നു ആറാട്ടു കടവിലും നിഷേധിക്കപ്പെട്ടു .ഇതിനെതിരെ സ്ത്രീപുരുഷ ഭേദമെന്യേ പ്രതിഷേധം ഉയർന്നു.

ഒരു ആചാര അനിഷ്ഠാനങ്ങളും സവർണ വിരോധമുള്ളവ അല്ല

അതുകൊണ്ടു മാത്രമാണ് സവർണ സ്ത്രീകൾക്ക് ഇങ്ങനെ ‘ ബോർഡ് പിടിച്ച് നിൽക്കേണ്ടി വരുന്നത്. സ്വർണ വിരുദ്ധമായ ആചാരങ്ങൾ വളരെ കുറച്ചാണ് . സതി, മാത്രമാണ് എന്നത് ചരിത്രം

നാടാർ സ്ത്രീകൾ മാറും മറച്ച് അന്തസായി നടന്നപ്പോൾ അത് പറിച്ച് മാറ്റിയമേലാളന്മാർ

ക്ഷേത്രത്തിലെ ആചാരം ആർക്ക്. വേണ്ടി?

എന്ത് ആചാരപ്രകാരം ദളിതനെ ക്ഷേത്രത്തിൽ നിന്ന് അകറ്റി?

അവർ കയറിയപ്പോൾ ഏതു ക്ഷേത്രം തകർന്നു ചില അഹന്തകൾ വേരറ്റു എന്നല്ലാതെ?

ഒരു ജൈന വിഹാരമായ ശബരിമല എങ്ങനെ ഈ ഹിന്ദുത്വ വാദികളുടെ പിടിയിൽ പെട്ടു എന്നതു ചിന്തിക്കേണ്ട കാര്യമാണ്. സ്ത്രീകളുടെ ആര്ത്തിവത്തെകുറിച്ചുള്ള പ്രസ്താവനകള്‍ കൊഴുക്കുംവരെ ശബരിമല സ്ത്രീപ്രവേശനം ഒരുസാമൂഹിക വിഷയമായിരുന്നില്ല. ആർത്തവം ജീവന്റെ തുടർക്കയ്ക്കു കാരണമാകുന്ന ഒരു പ്രകൃതിദത്തമായ കഴിവായിരിക്കെ എന്തിനു ഈ ശാരീരിക അവസ്ഥയെ തമസ്കരിക്കുന്നു? 1991ഇല്‍ ബഹുമാനപ്പെട്ട കേരളഹൈക്കോടതി പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകള്ക്ക്ു ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത്വരെ അചാരങ്ങള്ക്കോ വിശ്വാസങ്ങള്ക്കോ സ്ത്രീകള്‍ പ്രവേശിച്ചത് കൊണ്ട് കുഴപ്പങ്ങളുമുണ്ടായിരുന്നില്ല.

തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണി ആയിരുന്ന പൂരാടം തിരുന്നാള്‍ സേതുലക്ഷ്മിഭായി1940 May 13, ല്‍ അയ്യപ്പ ദർശനം നടത്തിയത് ചരിത്രപ്രസിദ്ധമായ ഒരു വാർത്തയാണ് .ശബരിമലയുടെ വിക്കിപീഡിയ നോക്കിയാല്പോീലും ഈവിവരം അറിയാം എന്നിരിക്കെ ഈ വേർതിരിവ് കുറ്റകരമാണ് . മൗഢ്യവും അസഹിഷ്ണുതയും ബാധിച്ച തലമുറ യുവതികളെ അശുദ്ധി ആരോപിച്ചു മല ചവിട്ടുന്ന ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് പുറത്താക്കിയത് ഈ സാക്ഷര കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത എട് തന്നെ .

ചില തിരിച്ചറിവുകൾ ഉണ്ടായേ തീരൂ

ഒരു ആചാര അനിഷ്ഠാനങ്ങളും സവർണ വിരോധമുള്ളവ അല്ല

അതുകൊണ്ടു മാത്രമാണ് അവർക്ക് ഇങ്ങനെ ‘ ബോർഡ് പിടിച്ച് നിൽക്കേണ്ടി വരുന്നത് ഇതിനപവാദം സതി മാത്രമാണ് എന്നത് ചരിത്രം

നാടാർ സ്ത്രീകൾ മാറും മറച്ച് അന്തസായി നടന്നപ്പോൾ അത് പറിച്ച് മാറ്റിയമേലാളന്മാർ

ഒരു ജൈന വിഹാരമായ ശബരിമല എങ്ങനെ ഈ ഹിന്ദുത്വ വാദികളുടെ പിടിയിൽ പെട്ടു

അവര്‍ കാത്തിരുന്നില്ല…They were not ready to wait, rather they decided to fight …

നാടാർ സ്ത്രീകളുടെ മേൽവസ്ത്രധാരണത്തിനുവേണ്ടിയുള്ള സമരം 1859 വരെ നീണ്ടുനിന്നു. ക്രിസ്ത്യാനിസ്ത്രീകൾക്കു മാത്രമേ മാറു മറയ്ക്കാൻ അവകാശം ഉണ്ടായിരുന്നു എങ്കിലും വിപ്ളവത്തിന്റെര അവസാനത്തിൽ ഹിന്ദുവെന്നോ ക്രിസ്ത്യൻ എന്നോ വ്യത്യാസമില്ലാതെ മാറു മറയ്ക്കാൻ ആരംഭിച്ചു. 1857ൽ ക്രിസ്ത്യാനി ആയ ചാന്നാർ യുവതിയുടെ മുണ്ടും റൗക്കയും സവർണ്ണയുവാവ് ബലമായി വലിച്ചു കീറി. ഇത് പല സ്ഥലങ്ങളിലും ആവർത്തിക്കപ്പെട്ടു. വളരെ രസകരമാണ് 1859ലെ തിരുവിതാംകൂർ രാജാവിന്റെപ വിളംബരം. “ക്രിസ്തുമതത്തിൽ ചേർന്നിരിക്കുന്ന ചാന്നാട്ടികളെപ്പോലെ എല്ലാ മതത്തിലുള്ള ചാന്നാട്ടികളും കട്ടിശീലകൊണ്ട് ഉടുത്തുകെട്ടിക്കൊള്ളുകയോ, മേൽജാതിയിലുള്ള സ്ത്രീകളെപ്പോലെയല്ലാതെ മറ്റ് ഏതു വിധത്തിലെങ്കിലും മാറു മറച്ചുകൊള്ളുകയോ ചെയ്യുന്നതിന് വിരോധം ഇല്ലായ്കകൊണ്ട് ഈ വിവരം സകലമാനപേരും അറിഞ്ഞു നടന്നുകൊള്ളുകയും വേണം.

സ്ത്രീകളുടെ ആര്ത്തവവത്തെകുറിച്ചുള്ള പ്രസ്താവനകള്‍ കൊഴുക്കുംവരെ ശബരിമല സ്ത്രീപ്രവേശനം ഒരുസാമൂഹിക വിഷയമായിരുന്നില്ല.1991ഇല്‍ ബഹുമാനപ്പെട്ട കേരളഹൈക്കോടതി പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകള്ക്ക്9 ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത്വരെ അചാരങ്ങള്ക്കോ വിശ്വാസങ്ങള്ക്കോ സ്ത്രീകള്‍ പ്രവേശിച്ചത് കൊണ്ട് കുഴപ്പങ്ങളുമുണ്ടായിരുന്നില്ല.

തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണി ആയിരുന്ന പൂരാടം തിരുന്നാള്‍ സേതുലക്ഷ്മിഭായി1940 May 13, ഇല്‍ അയ്യപ്പദര്ശുനം നടത്തിയത് ചരിത്രപ്രസിദ്ധമായ വാർത്തയാണ് .ശബരിമലയുടെ വിക്കിപീഡിയ നോക്കിയാല്പോുലും ഈവിവരം അറിയാം എന്നിരിക്കെ ഈ ആവിശ്യം എന്തോ അനാവശ്യമാണ് എന്നരീതിയിൽ വാഗ്‌വാദങ്ങൾക്കു കാരണമാകുന്നതെന്തുകൊണ്ട് ?ആ മഹാറാണി തന്റെ യവ്വനകാലത്താണ് ശബരിമലയില്‍ പോയത്.സമ്പത്തും സൗന്ദര്യവും അധികാരവും ഉണ്ടായിരുന്ന റാണിയുടെ സന്ദര്ശകനംകൊണ്ട് അയ്യപ്പന്റെക നൈഷ്ഠിക ബ്രഹ്മചര്യം നശിച്ചുപോയിട്ടില്ലെങ്കില്‍ പിന്നെ എന്താണെന്നു പ്രശനം ?

സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരെ സംഘം ചേര്ന്ന് അസഭ്യംപറയുകയും അവഹേളിച്ചുകൊണ്ട് ഹിന്ദുക്കളുടെ വിശ്വാസത്തില്‍ ആരും അഭിപ്രായം പറയണ്ട എന്ന് പ്രഖ്യാപിച്ച് സ്ത്രീകൾ തന്നെ പ്രതികരിക്കുന്നത് ഒരു നയത്തിന്റെ ഭാഗമാണ്. വിവേചനം നടപ്പിലാക്കുന്ന വർഗീയ വാദികൾക്ക് തന്നെ അറിയാം സ്ത്രീ ഒരുമിച്ചു നിന്നാലുള്ള ശക്തി. അപ്പോൾ അവര്ണ സവർണ സ്ത്രീകളെ വിഘടിപ്പിക്കുക എന്നത് തന്നെ തന്ത്രം .

Why Wait ?എന്ന് ചോദിയ്ക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീയെ പിന്തുണയ്ക്കുന്നത് വിശ്വാസി അവിശ്വാസി എന്ന തരംതിരിവില്ലാതെ ആകണം .

ഈരാജ്യത്തെ ക്ഷേത്രപ്രവേശനങ്ങളെല്ലാം എല്ലാ കാലത്തും സാമൂഹികനവോത്ഥാനവിപ്ലവങ്ങള്‍ കൂടിയായിരുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ഒഴുക്കിയ അധ്വാനം തുച്ഛീകരിക്കപ്പെടരുത്

ക്ഷേത്രത്തിലെ ആചാരം ആർക്ക്. വേണ്ടി?

എന്ത് ആചാരപ്രകാരം ദളിതനെ ക്ഷേത്രത്തിൽ നിന്ന് അകറ്റി?

അവർ കയറിയപ്പോൾ ഏതു ക്ഷേത്രം തകർന്നു ചില അഹന്തകൾ വേരറ്റു എന്നല്ലാതെ

ക്ഷേത്രങ്ങള്ക്കു ള്ളില്പോകയിട്ട് ക്ഷേത്രവഴികളില്ക്കൂലടിപ്പോലും നടക്കാന്‍ അനുവദിക്കാതെ ഒരുപറ്റം മനുഷ്യരെ ചവിട്ടിമെതിച്ചു;അവരോട് നീതികാണിക്കണമെന്നു ഒരുദൈവവും ‘ദേവഹിത’ത്തിലൂടെ വെളിപ്പെടുത്തിയില്ല!അവരെക്കൂടി കാണണമെന്ന് ഒരവതാരവും ആഗ്രഹിച്ചില്ല;സാധുക്കളായ അനേകംമനുഷ്യര്‍ അത് തങ്ങളുടെ വിധിയാണെന്നും ‘അനുഗ്രഹീത’മനുഷ്യജന്മങ്ങള്ക്ക്ള അടിമപ്പണിചെയ്ത് ജന്മശാപങ്ങളുടെ ശൂദ്രത്വം മറികടക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.ചിന്തിക്കാനുള്ള അവരുടെ ശേഷിയെ എല്ലാ അര്ത്ഥംത്തിലും മൂടിവച്ചിരുന്നത്കൊണ്ട് സവര്ണ്ണളമേധാവിത്തത്തിനു മുന്നില്‍ അവര്‍ Ready to Wait പറഞ്ഞുകൊണ്ടിരുന്നു!അവരെ ഉണര്ത്തു കയും തങ്ങള്ക്കുനനിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തപ്പോഴും അവരിലും ഉണ്ടായിരുന്നു സംശയങ്ങളും ആത്മവിശ്വാസക്കുറവും .

ക്ഷേത്രമുറ്റങ്ങളിലേക്കും ഉള്ളിലേക്കും അവരെ തടഞ്ഞിരുന്ന മതിലുകളും വാതിലുകളും തട്ടിമറിച്ച് ദളിതൻ അകത്തേയ്ക്കു കയറിയപ്പോൾ കൂടെ നിന്നവരിൽ അധികവും അവിശ്വാസികളായിരുന്നു;

‘നിങ്ങള്ക്കി്വിടെ എന്ത് കാര്യം’ എന്ന് ചോദിച്ചവരിലേക്ക് ഇരച്ചുചെല്ലുവാന്‍ അടിച്ചമര്ത്ത പ്പെട്ട ജനതയുടെ കണ്ണീരിന്റെ ശക്തിയുണ്ടായിരുന്നു അവര്ക്ക്്.സതിയും ശൈശവവിവാഹവും നരബലിയും അയിത്തവും വിധവാവിവാഹവും തുടങ്ങി എല്ലാത്തിനുമുണ്ടായിരുന്നു വിശ്വാസത്തിന്റെ കാരണങ്ങള്‍..അവയ്ക്കെല്ലാം ഉണ്ടായിരുന്നു പ്രമാണങ്ങളുടെ കരുതലുകള്‍!അതിനെ ധീരമായി ധിക്കരിച്ചും കത്തിച്ചും ജ്വലിച്ചുമാണ് സമൂഹം വളര്ന്ന ത്.

മതങ്ങളുടെ പ്രാകൃതദര്ശ്നങ്ങളെല്ലാം അടിസ്ഥാനപരമായി സ്ത്രീവിരുദ്ധമാണ് .അതിനു അപവാദമായി ലോകത്ത് ഒരു മതവുമില്ല!അതുകൊണ്ട് തന്നെ ഈഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ ദൌത്യം അവസാനിക്കുന്നില്ല.അത് കാലത്തിന്റെ ആവിശ്യമാണ്.ആചാരങ്ങളുടേയും വിശ്വാസങ്ങളുടെയും പേര് പറഞ്ഞ് തടുക്കുന്നത് കൊണ്ട് ആരും അലംഭാവംകൊണ്ടുകൂടാ! ശബരിമലയുടെ സ്ത്രീപ്രവേശനം ഒരു സാമൂഹികവിഷയമാകുന്നത് അത് കൊണ്ടാണ്.ഇനിയും ഉണ്ട് സ്ത്രീവിരുദ്ധമതങ്ങളും പ്രമാണങ്ങളും വേറെയുമുണ്ട്.ചോദ്യം ചെയ്യപ്പെടേണ്ടതായ വിഷയങ്ങളിൽ കണ്ണടച്ച് നിന്നിതുവരെ എത്തി .

മനസ്സിലാക്കേണ്ട ഒരു സംഗതി ഇതാണ്. ഏകതാനതയല്ല ബഹുസ്വരതയാണ് നമ്മുടെ മുഖം. അതും ഒരു ഭംഗി തന്നെ. ഭംഗി നമ്മുടെ ചിന്തകളിൽ, വാക്കുകളിൽ ഒക്കെ പ്രതിഭലിക്കും. ഭക്തി ഒരു സ്വകാര്യതയാണ്. വിശ്വസിക്കാൻ വിശ്വസിക്കാതിരിക്കാൻ അവിശ്വസിക്കാൻ ഒക്കെ ആർക്കും ഉണ്ട് സ്വാതന്ത്ര്യം

ദേവാലയങ്ങളെക്കാൾ നാടിനാവശ്യം വിദ്യാലയങ്ങളും കളിസ്ഥലങ്ങളും ഒക്കെയാണ്; ചരിത്ര സ്മാരകങ്ങളായാണ് എന്റെ മനസില വയ്ക്ക് സ്ഥാനം

ഗുരുവായൂരിൽ മറ്റു ക്ഷേത്രങ്ങളിൽ അടിയാള വിഭാഗത്തിന് പ്രവേശനം നിഷേധിച്ചവരും ധരിച്ചു അവിടേയ്ക്ക് കീഴാളന് കടലോളം ദൂരം കടക്കേണ്ടി വരും എന്ന്. പുഴയോളം ദൂരമേ ഉണ്ടായതുള്ളൂ അവർക്ക് കടക്കാൻ . അവർ നീന്തി, പലരും അവരുടെ കരം ഗ്രഹിച്ചു. അവിടെ എത്തി. ഒരു അത്യാപത്തും സംഭവിച്ചില്ല. ഒരു alternative ഉണ്ടായിരുന്നെ എന്നെ കാണേണ്ടാത്ത ദൈവത്തെ എനിക്ക് കാണണ്ട എന്ന് അവർ ശഠിച്ചിരുന്നെങ്കിൽ ഹിന്ദു എന്നു പട്ടിക പ്പെടുത്താൻ ആൾ കുറവായി പോയേനെ.

സ്ത്രീയ്ക്കും അത്ര ദൂരം തന്നെയേ ഉള്ളു കടക്കാൻ … ഒരു ചാൽ ദൂരം’ …. അത് കടക്കണോ കടത്തണോ എന്നൊക്കെ ആരാ തീരുമാനിക്കുന്നത്? എന്ത് ശാസ്ത്രീയത ,ഓരോരോ ചിന്തകൾ ഭംഗി ക്കുറവില്ലാതെ അടുക്കി വയ്ക്കാം

സതി നിരോധിച്ചത്നിർബന്ധിത വേശ്യാവൃത്തിയായ ദേവദാസി സമ്പ്രദായം , യല്ലമ്മ ദേവിക്കുള്ള ഉഴിഞ്ഞ് വയ്പ് മുതലായവ ഉപേക്ഷിച്ചത് ഒക്കെ അപ്പൊ ദൈവശാസ്ത്രത്തിനോടുള്ള വെല്ലുവിളി അല്ലെ എന്ന് ചിന്തിച്ച് പോകുന്നു. തീവ്ര ഹിന്ദുത്വ വാദികൾ പോലും ഇപ്പോൾ ആർത്തവത്തെ പുകഴ്ത്തുമ്പോൾ , സ്ത്രീ പ്രവേശത്തെ ക്കുറിച്ച് അനുകൂലമായി സംസാരിക്കുമ്പോൾ മാനസാന്തരം ഒന്നും അല്ല പൊതു പ്രതിരോധത്തിൽ സമൂഹത്തിന്റെ എതിർപ്പൽ അടിപതറിയിട്ടാണെന്ന് ധരിക്കാനേ സാധിക്കൂന്നും അവിടെ .

No comments

Explore More

രാഷ്ട്രീയത്തിന്റെ വായനയും വായനയുടെ രാഷ്ട്രീയവും

പത്രവും വാരികയും പുസ്തകവും വായിക്കുന്നത്‌ മാത്രമല്ല വായന. അക്ഷരങ്ങളിലൂടെ കണ്ണോടിച്ച്‌ ആശയം ഗ്രഹിക്കുന്നതല്ല വായന. വാക്കുകളും വാചകങ്ങളും പ്രയോഗിക്കുന്ന സന്ദർഭം മനസ്സിലാകുന്നതും വായനയാണ്‌ . അത് കൊണ്ടാണ്‌ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ വാചകങ്ങൾക്ക്‌ അർത്ഥലോപം ...