മലയാളിയുടെ മതനിരപേക്ഷ രാഷ്ട്രീയം സംരക്ഷിക്കുക

0

വിദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക്‌ കേരളത്തിലെ രാഷ്ട്രീയ ചലനങ്ങൾ മനസ്സിലാക്കുന്നതിന്ന് കൂടുതൽ അവസരം ഒരുക്കികൊടുക്കേണ്ടത്‌ അത്യാവശ്യമാണ്. മലയാളികൾക്ക്‌ അവന്റെ നാടും നാട്ടുകാരുമായിട്ടുള്ള ബന്ധവും അവന്റെ ഹൃദയ വികാരമണ്.അത് കൊണ്ടുതന്നെ രാഷ്ട്രീയ സംഭവവികാസങ്ങളോട്‌ തങ്ങൾക്ക്‌ കഴിയാവുന്ന നിലയിൽ വിദേശത്ത്‌ നിന്നും അവർ പ്രതികരിക്കുന്നുണ്ട്‌. പലപ്പോഴും ഇത്തരം പ്രതികരണങ്ങൾ ഭാഗികമായതോ, വളച്ചൊടിക്കപ്പെട്ടതോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സത്യസന്ധവും വസ്തുതാപരവുമായ വാർത്തകളുടെ വിതരണ സ്രോതസ്സുകൾ നമുക്ക്‌ ആവശ്യത്തിന് കാണാൻ കഴിയില്ല കുത്തക മാധ്യമങ്ങളാൽ പ്രചരിപ്പിക്കപ്പെടുന്ന ജനവിരുദ്ധമായ വാർത്താപ്രചരണ സംവിധാനങ്ങളെ പ്രതിരോധിക്കുന്നതിന് ജനകീയമായ ഇടപെടലുകൾ ഒഴിച്ചുകൂടാനാവാത്തതാണ്. ആ നിലയിൽ വിദേശത്തെ മലയാളീ സഖാക്കൾ തയ്യാറാക്കുന്ന “വെബ് സൈറ്റിനും നവമാധ്യമരംഗത്തെ ഇടപെടലുകളും പ്രസക്തമായിതീരുന്നു.

മതനിരപേക്ഷയുടെ രാഷ്ട്രീയം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാനത്തിലാണു ഇന്ന് നമ്മൾ ജീവിക്കുന്നത്‌. സംഘപരിവാര രാഷ്ട്രീയം ജനതയേ ഭിന്നിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ പരിശ്രമത്തിലാണ് . മനുഷ്യരേ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അവരെ നയിക്കുന്നത്‌ . ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തും ജനാധിപത്യവാദികളും പിന്നോക്കബഹുജനങ്ങളും വ്യാപകമായി അക്രമിക്കപ്പെടുകയാണ് . ഗുജാറാത്തിലും ഉത്തർപ്രദേശിലും സമീപകാലത്തുണ്ടായ ദളിതർക്കെതിരായ അക്രമങ്ങൾ രാജ്യത്തിന്റെ അന്ത:സ്സിനെ ഉലയ്ക്കുന്നതാണു . സവർണ്ണ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളായ ആർ.എസ്.എസ്‌ ഉണ്ടക്കിയിട്ടുള്ള സംഘടനകളാണ് ഇതിന് നേതൃത്വം നൽകുന്നത്‌ . സമൂഹത്തിൽ ദളിത്‌ വിരോധം പ്രചരിപ്പിക്കുകയും വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന് കേന്ദ്രസർക്കാർ സംവിധാനത്തിന്റെ പരിപൂർണ്ണമായ പിന്തുണയുണ്ട്‌ .
ഇന്ത്യാരാജ്യം അതിന്റെ അടിസ്ഥാന പ്രമാണമായി കാണുന്നത്‌ സാഹോദര്യവും മതനിരപേക്ഷതയുമാണ് . എന്നാൽ ഇത്തരം ഭരണഘടനാമൂല്യങ്ങളോട്‌ അശേഷം ആദരവോ പ്രതിബന്ധതയോ ഇല്ലാത്തവിഭാഗമാണ് നിലവിൽ രാജ്യത്ത്‌ അധികാരത്തിലിരിക്കുന്നത്‌. അപകടകരമായ സ്ഥിതിവിശേഷമാണ് ഇതിനാൽ സംജാതമായിരിക്കുന്നത്‌. നീതി നിർവ്വഹണ സംവിധാനത്തെയുൾപ്പെടെ വുരുതിയിൽ നിർത്താനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതിനുവേണ്ടി പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവരെ ഈ മേഘലയിൽ വ്യന്യസിക്കുകയാണ് .
ആർ എസ്‌ എസും സംഘപരിവാരവുമുയർത്തുന്ന വെല്ലുവിളിയെ മതപരമായി സംഘടിച്ചുകൊണ്ട്‌ നേരിടാമെന്ന് വ്യാമോഹിപ്പിച്ച്‌ മതന്യുനപക്ഷ ജനവിഭാഗങ്ങളെ വഴിതെറ്റിക്കുന്നവരും രാജ്യത്ത്‌ ശക്ത്തിയായി പ്രവർത്തിക്കുന്നുണ്ട്‌. ഭീകരവാദത്തിലേക്ക്‌ യുവാക്കളെ നയിക്കുന്ന ഐഎസും, പോപ്പുലർഫ്രണ്ടും പോലുള്ള സംഘടനകൾ ഇതിന്റെ പുറകിൽ സജീവമാണ്. മതസ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തിയും വിഘടനവാദ ശക്തികളുടെ വൻസാംബത്തിക സഹായം സ്വീകരിച്ചുമാണ് ഇത്തരത്തിലുള്ള പലസംഘടനകളും പ്രവർത്തിവ്വ്ഹുകൊണ്ടിരിക്കുന്നത്‌. മതവിശ്വാസികളിൽ വലിയവിഭാഗവും ഇവർക്കും ഇവരുടെ രാഷ്ട്രീയത്തിനും എതിരാണ്. സമാധാനകാംഷികളായ മതവിശ്വാസികളെയും ഇവർ വേട്ടയാടുന്നു. സാമൂഹ്യമായി ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയെന്നത്‌ വർഗ്ഗീയവാദികൾക്കെതിരായി പോരാട്ടത്തിന്റെ പ്രധാനഭാഗമാണ്.
രാജ്യത്തിന്റെ പൊതുവായ സാമൂഹ്യ സാംബത്തിക അന്തരീക്ഷത്തിൽ നിന്ന് ചിലകാര്യങ്ങളിൽ വ്യത്യസ്തമായൊരിടം രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം.വിദ്യാഭ്യാസത്തിലും ആരോഗ്യകാര്യങ്ങളിലും കേരളം ആർജ്ജിച്ചിട്ടുള്ള നേട്ടങ്ങൾ വികസിതരാങ്ങളോട്‌ കിടപിടിക്കുന്നതാണ് . കേരളത്തിൽ ഉയർന്നുവന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ സംഘടനകളുടെയും നിരന്തര ഇടപെടലുകളിലൂടെയാണ് അതിന് സാധ്യമായത്‌. കേരളത്തിലെ കാർഷികസമരങ്ങളും അതിന്റെ തുടർച്ചയിൽ അതിന് അടിത്തറപാകി. തുടർന്ന് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളും ഇടതുപക്ഷ സർക്കാരുകളുടെ ഭരണപരമായ തീരുമാനങ്ങളും അതിനെ മുന്നോട്ട്‌ നയിച്ചു. കേരളത്തിന്റെ സമഗ്രവികസത്തിനും മുന്നോട്ട്‌പോക്കിനും കേരളത്തിൽ ജീവിച്ച്‌ തൊഴിലെടുക്കുന്നവരെപ്പോലെതന്നെ പ്രവാസികൾക്കും വലിയ സംഭാവനകൾ നൽകുന്നുണ്ട്‌ .
മതനിരപേക്ഷ അഴിമതി രഹിത വികസിതകേരളത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള സന്ദേശം മുഴുവൻ മലയാളികൾക്കും ഇടയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനത്തിൽ മികച്ച സംഭാവന നൽകാൻ നിങ്ങളുടെ വെബ്‌സൈറ്റിനും നവമാധ്യമ പ്രവർത്തനത്തിനും കഴിയട്ടെയെന്ന് ആശംസിക്കുന്നു..

കോടിയേരി ബാലകൃഷ്ണൻ
സെക്രട്ടറി
സി പി ഐ (എം)
കേരള സംസ്ഥാന കമ്മറ്റി

No comments

Explore More

2017 ലേക്ക് സ്വാഗതം …..

കയ്പ്പും, മധുരവും, ദുഖവും, സന്തോഷവും ഒക്കെയായി പതിവുപോലെ 2016 ഉം അകന്നുപോയി. ഇനി നാം 2017 ലേക്കാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും, ഭാവിയെക്കുറിച്ചുള്ള ആകുലത മുന്‍പെങ്ങുമില്ലാത്തവിധം കനത്തിരിക്കുകയാണ്. ഭരണകൂടത്തെയും, നീതിസംവിധാനത്തെയും ഭയക്കുന്ന ഒരു ജനതയാണ് ഇപ്പോള്‍ ...