വർഗീയത ലോകത്തിന്റെ ഭീഷണി

0

“I COME FROM A COUNTRY WHICH WAS CREATED AT MIDNIGHT

WHWN I ALMOST DIED IT WAS JUST AFTER MIDDAY&amp”

സാത്ത് താഴ് വരെയുടെ പുത്രി മലാല യൂസഫ്സായിയുടെ വാക്കുളാണിത് ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പിൽ ലോകത്തെ സാക്ഷിയാക്കി തീവ്രവാദത്തിനെതിരെയും കുട്ടികളുടെ അവകാശത്തിനും വേണ്ടി ധീരമായ പ്രസംഗം നടത്തിയ പെൺകുട്ടി . താലിബാൻ പിടിച്ചെടുത്ത സാത്ത് താഴ് വെരയിൽ പഠിക്കാനുള്ള അവകാശത്തിന് ശബ്ദമുയർത്തിയതിനാണ് അവർ മലാലയെ

കൊലപ്പെടുത്താൻ ശ്രമിച്ചത് പഠിക്കാനുള്ള ആഗ്രഹത്തെ തളർത്താൻ തീവ്രവാദത്തിനാവില്ല എന്ന് മലാലതെളിയിച്ചു ഈ ജീവിതം മുന്നോട്ട് വെക്കുന്ന സന്ദേശമാണ് നമ്മുടെ സമൂഹം അറിയേണ്ടത്.അറിവ്, പഠനം, വിദ്യാഭ്യാസം ശാസ്ത്രബോധം സർഗാത്മകത എന്നിവ എക്കാലത്തും തീവ്രവാദത്തിന് എതിരായിരുന്നു

“അങ്ങനെയാണ് ഞങ്ങളുടെ സ്വപ്നം

ചോരയുടുപ്പുമായി അലയുന്ന

കുരുടിയായ ഒരു പെൺകുട്ടിയായത്

ഞങ്ങളുടെ ഭാവി അനന്തമായ

ഒരു തണുത്ത രാത്രിയായത് ”

( ഇരുട്ട്, സച്ചിദാനന്ദൻ )

കാശ്മീരിൽ വിഘടനവാദികളുടെ നേതൃത്വത്തിൽ നടന്ന കലാപം എത്രമാത്രം നാശനഷ്ടങ്ങളാണ്ണ്ടുക്കിയതെന്നും എത്രനിരപരാധികളുടെ ജീവിതങ്ങളാണ് കവർന്നെടുത്തതെന്നും നമുക്കറിയാം.ഒരു കാശ്മീരി കുട്ടിയുടെ ചിന്തകളിലൂടെ സഞ്ചരിച്ച് കലാപവും, യുദ്ധവും കവരുന്ന ജീവിതങ്ങളെ വരച്ച് വെച്ച സച്ചിദാനന്ദന്റെ ഈ കവിത പച്ചയായ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. കുട്ടികളും, യുവാക്കളും, സ്ത്രീകളും അക്രമങ്ങൾക്ക് ഇരയാകുന്ന കഥകൾ മാത്രമാണ് തീവ്രവാദത്തിനും യുദ്ധത്തിനും കലാപത്തിനും പറയാനുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ചൂഷണം ചെയ്യപ്പെട്ടത് തീവ്രവാദത്തിലൂടെയാണ്. മറിച്ച് ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പകരം മത വ്യാഖ്യാനങ്ങളിലൂന്നിയ വിദ്യാഭ്യാസം അവർക്ക് ലഭിക്കും അവർക്ക് യുവാക്കളെ, ആവശ്യമുണ്ട് വളരുന്ന തലമുറയെ ആവശ്യമുണ്ട്. കലാപത്തിന്റെ ചിത്രങ്ങളിലേറേയും കൗമാരക്കാരുടെയും യുവാക്കളുടെയുമായിരുന്നു.

ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. ഏത് ജനതയുടെയും ബഹുസ്വരത തകർക്കാൻ അവരിൽ ഇല്ലാത്ത വിശ്വാസങ്ങളും മത ഭ്രാന്തും കുത്തിവെച്ചാൽ മതിയാകും. പാക്കിസ്ഥാനിൽ തീവ്രവാദം വളരുന്നതും   ഇന്ത്യയിൽ സംഘപരിവാർ ചെയ്യുന്നതും ഇതുതന്നെയാണ് നരേന്ദ്ര ബോൽക്കർ, ഗോവിന്ദ്പൻസാരെ, എം എം കൽബുർഗീ … ജീവിച്ചിരിക്കെ നിലനിൽക്കുന്ന തിൻമകളോട് പേന പടവാളാക്കി പെരുതിയര വരാണിവർ. ഇവരെ കൊന്നു

തള്ളിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക മാത്രമല്ല, അസഹിഷ്ണുതയ്ക്കെതിരെ ശബ്ദമുയർത്തിയ കന്നട സാഹിത്യകാരൻ ഭഗവതിനെ വകവരുത്തും എന്നും സംഘപരിവാർ പ്രഖ്യാപിച്ചു. മത തീവ്രവാദത്തിന്റെ മുഖങ്ങൾ എവിടെയും മനുഷ്യരഹിതവും, ജനാധിപത്യ ' വിരുദ്ധവും അത്യന്ത്യം ക്രൂരവുമാണെന്നതിന് മറ്റ് തെളിവുകൾ തേടിപ്പോകേണ്ടതില്ല.

ലോകത്തിന്റെ ഗതി മാറ്റുന്നതിൽ എക്കാലവും മുന്നിൽ നിന്നത് ആർജ്ജവമുള്ള യുവ സമൂഹമാണ് ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രവും അതിനെ സാക്ഷ്യപ്പെടുത്തുന്നു.യുവാക്കളെ വഴിതെറ്റിച്ച് സമൂഹവിരുദ്ധ ചിന്തകളിലേക്ക് നയിക്കുക എന്നുള്ളതാണ് തീവ്രവാദികളുടെ പ്രവർത്തന പദ്ധതി അതിന് അവർ

ഉപയോഗിക്കുന്നത് വിശ്വാസത്തെയും മതത്തെയുമാണ്. കപട ബോധം മനസിൽ കുത്തിനിറച്ചാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ലോകത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണയായ ഐ എസ് ഐ

എസ് ഇന്ത്യയിൽ നിന്നു പോലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി കാണാൻ സാധിക്കും.

ഇന്ത്യ ബഹുസ്വരതയുടെ നാടാണ് എന്ന് പറയുമ്പോൾ തന്നെ ജാതീയമായ വിവേചനം നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യവും വിസ്മരിക്കരുത് അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് താങ്ങും തണലുമാകാൻ നമ്മുടെ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്.എന്നാൽ ഉത്തരേന്ത്യയിൽ ജാതിയുടെ പേരിൽ ദളിത് ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ വിവേചനവും

വിവരണാതീതവുമാണ്.കൈർലാഞ്ചിയും ഉനയും ഇതാണ്

സാക്ഷ്യപ്പെടുത്തുന്നത്.ഒരേ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർക്കിടയിൽ പോലുമുള്ള ഈ കൊടും വിവേചനങ്ങൾ സംഘപരിവാർ ശക്തികൾ പുലർത്തി വരുന്ന

ചാതുർവർണ്യത്തിലൂന്നിയ ആശയ പദ്ധതികളുടെ ഭാഗമാണ്.

അതുകൊണ്ട് തന്നെയാണ് ദളിത് ആക്രമങ്ങൾക്ക് എതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളെ ' തെരുവ് പട്ടികളുടെ ഉപമ കൊണ്ട് പരിഹരിക്കാൻ ഒരു കേന്ദ്രമന്ത്രിക്ക് ധൈര്യം വന്നത്.

യഥാർത്ഥ മത വിശ്വാസവുമായി വർഗീയതയ്ക്ക് ബന്ധമില്ലെന്നും അതൊരു രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും ഇന്ത്യയിൽ അടുത്ത കാലത്ത് നടന്ന സംഭവങ്ങൾ അടിവരയിടുന്നു. ബീഫ് വിഷയവും പശു സംരക്ഷകരുടെ കോലാഹലവും വർഗീയ ചേരിതിരിവ്

ഉണ്ടാക്കാനായിരുന്നു. മതവും വിശ്വാസവും ഇതിന്റെ കൂടെ കൂട്ടിയിഴച്ച് ജനങ്ങളെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്.എന്നാൽ ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രക്ഷോപവുമാണ് രാജ്യത്ത് ഉയർന്നു വന്നത്. വർഗീയ രാഷ്ട്രീയത്തിന് ഒപ്പമല്ല ഇന്ത്യ എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു അത്.മതവും വർഗീയതയും എങ്ങനെയാണ് ജനങ്ങളിലേക്ക് ഇവർ

ഉപയോഗിക്കുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ സംഭവങ്ങൾ. അതിനെതിരെയുള്ള മുന്നേറ്റത്തിന് മുൻപിൽ നിന്നതും യുവജനതയാണെന്നത് അഭിമാനാർഹമാണ് .ജെ എൻ യുവിലും

ഹൈദരാബാദിലും ഉണ്ടായ ക്യാമ്പസ് മുന്നേറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണ്.

മതവും വിശ്വാസവും ചൂഷണം ചെയ്യുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന് അത്യന്തം ഭയാനകമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് മുന്നിൽ നിൽക്കേണ്ട യുവ കൂട്ടായ്മയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന് അറിയണം. അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാക്കുമ്പോഴേക്കും സംഘപരിവാറുകാർ രാജ്യത്ത് ഉണ്ടാക്കിയ കോലാഹലങ്ങൾ മാത്രം മതി ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ മതത്തെ രാഷ്ട്രീയത്തിനുള്ള ഉപാധിയായി മാറ്റുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത് മതവിശ്വാസം ഭീകരതയ്ക്ക് വഴിമാറുമ്പോൾ നിരന്തരം യുദ്ധാവസ്ഥ സൃഷ്ടിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിറിയ നമ്മളെല്ലാം സുഖമായി ഉറങ്ങുമ്പോൾ സിറിയൻ ജനത ഉണർന്നിരിക്കുകയാണ്. മരണം മുന്നിൽ കണ്ടുള്ള ഭയമാണ് അവർക്ക്. ജീവനുവേണ്ടി ഒരു ജനത സ്വന്തം നാടും വീടും സ്വപ്നങ്ങളും ഉപേക്ഷിച്ച് പാലായനം ചെയ്യുകയാണ് ഒരു ചെറു ബോട്ടിലോ തോണിയിലോ ജീവൻ മുറുകെ പിടിച്ച് യാത്ര

ചെയ്യുമ്പോൾ സ്വന്തം കുഞ്ഞ് കയ്യിൽ നിന്നും വഴുതി പോയപ്പോഴാണ് ഐലൻ കുരിദ കടൽ തീരത്ത് നിന്നും ലേകത്തിന്റെ കണ്ണുനീരായത് മത തീവ്രവാദത്തിന്റെ ഭീകര മുഖം അന്ന് ലോകം തിരിച്ചറിഞ്ഞു.

സ്വന്തം ജീവിതത്തിലെ സങ്കടവും സന്തോഷവും ഒന്നുമല്ലെന്ന് അന്ന് ലോകം ചിന്തിച്ചു.           മതത്തിന്റെ പേരിൽ വർഗീയതയുടെ പേരിൽ ഗോത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കുരുതി കൊടുക്കപ്പെടുന്ന മനുഷ്യ ജീവിതങ്ങൾ നിരവധിയാണ്.ഇരയിലും, പ്രതി യിലും എണ്ണിയാലൊടുങ്ങാത്ത യുവാക്കളെ ദർശിക്കാനാകും.

നമ്മുടെ രാജ്യത്തും ഇതിന്റെ പ്രകാരമാണ് .. സങ്കുചിത മത വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു രാഷ്ട്രത്തിനും നിലനിൽക്കാൻ സാധ്യമെല്ലന്നതിന്റെ ഉദാഹരണമാണ് പാക്കിസ്ഥാൻ.

അതിവേഗതയാണ് പുതിയ കാലത്തിന്റെ മുഖമുദ്ര.

ഐസ്ക്രന്ദ്രത്തിലെത്തിയ മലയാളിതങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടത് വാട്സ് ആപ് വഴിയായിരുന്നു. ലോകമൊന്നാകെ പുതിയ കാലത്തിന്റെ അതിവേഗ ഗതിയിൽ ഭ്രമ ച്ച യാത്രയിലാണ്.വിരൽ തുമ്പിൻ എല്ലാം സുലഭം അതിൽ തീവ്രവാദവും വർഗീയതയും ഉൾപെടും. എല്ലാത്തിനും പിറകിൽ കച്ചവടമുണ്ടെന്നത് പുതിയ കാര്യമല്ല. എന്നാൽ പിന്നിൽ വർഗീയതയും മത വാദവും വിശ്വാസ ചൂഷണവും ഉൾപ്പെടുന്നു എന്നത് പുതിയ തും ഭയപ്പെടുത്തുന്നതുമായ കാര്യവുമാണ് ആദ്യം അവർ യുവാക്കളുടെ കൂട്ടായ്മകളെ ഇല്ലാതാക്കി പിന്നീട് അവർ ഒറ്റപ്പെട്ട വരെ വരുതിയിലാക്കി ഇപ്പോൾ അവർ ഏറ്റവും മുന്തിയ ടെക്നോളജി ഉപയോഗിച്ച് യുവാക്കളെ മയക്കിയെടുക്കുന്നു. ഇതിനൊന്നും കഴിവില്ലാത്ത ഒരു വിഭാഗത്തെ വിദ്യാഭ്യാസത്തിൽ നിന്നും അകറ്റി നിർത്തികഞ്ചാവിനും ലഹരിക്കും അടിമകളാക്കി പണം കൊടുത്ത് തീവ്രവാദം റിക്രൂട്ട് ചെയ്യുന്നു.

എല്ലാത്തിന്റെയും ഇരകൾ യുവജനങ്ങളാണ് നല്ല സാമൂഹ്യ രാഷ്ട്രീയ ബോധമുള്ളവരാക്കി യുവാക്കളെ മാറ്റിയെടുക്കാനുള്ള ബാധ്യതയാണ് പുതിയ കാലത്ത് നമുക്ക് നിർവഹിക്കാനുള്ളത്. മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ കരുത്തുറ്റ ഒരു തലമുറയ്ക്ക് വഴികാട്ടിയാവുക എന്നതാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

No comments

Explore More

കേരളത്തിന് അറുപതാം പിറന്നാൾ

_ _ നവംബർ ഒന്നിനാണ് കേരളത്തിൻറെ പിറന്നാൾ.കേരളം പിറന്ന നാൾ.തിരുവിതാംകൂർ,കൊച്ചി,മദിരാശി പ്രസിഡൻസിയിൽപ്പെട്ടിരുന്ന മലബാർ എന്നിങ്ങനെ മൂന്നു കഷണങ്ങളായി കിടന്നിരുന്ന പ്രദേശങ്ങളെ ഒന്നാക്കി ഒരു സംസ്ഥാനമാക്കിയ നാൾ.സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഏകീകരിക്കാനുള്ള ഭാരതസർക്കാരിൻറെ തീരുമാനത്തിൻറെ ഫലമായിരുന്നു ...