ഹിന്ദുരാഷ്ട്രവാദവും ‘ജാതിയില്ലാ വിളംബര’ സന്ദേശത്തിന്റെ പ്രസക്തിയും

0

രാജ്യത്തിൻറെ മത നിരപേക്ഷതക്കും ബഹുസ്വരക്കുമെതിരെ സംഘപരിവാർ ശക്തികൾ
ഭീഷണിയുയർത്തിയിരിക്കുന്ന അത്യന്തം ഗുരുതരമായ ദേശീയരാഷ്ട്രീയ
സാഹചര്യത്തിലാണ് നാം ശ്രീനാരായണ ഗുരുവിന്റെ “ജാതിയില്ലാ വിളംബര” ത്തിന്റെ
ശതാബ്‌ദി ആഘോഷിക്കുന്നത്.1916 ജൂൺ മാസത്തിലാണ് നാരായണഗുരു ആലുവ
അദ്വൈതാശ്രമത്തിൽ നിന്ന് ‘ നമുക്ക് ജാതിയില്ല ‘ എന്ന വിളംബരം
പ്രഖ്യാപിച്ചത്. ചാതുർവർണ്യാധിഷ്ഠിത ജാതി ജന്മിത്വ വ്യവസ്ഥ സൃഷ്ടിച്ച
മനുഷ്യത്വരഹിതമായ സാമൂഹ്യബന്ധങ്ങൾക്കെതിരായ പരിവർത്തനോന്മുഖമായ
നീതിബോധമാണ് ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനം മുന്നോട്ട് വെച്ചത്
അയ്യാ വൈകുണ്ഡന്റെ സമതാ സമാജവും ശ്രീനാരായണഗുരുവിന്റെ എസ് എൻ ഡി പിയും
അയ്യങ്കാളിയുടെ സാധുജനപരിപാലന സംഘവും സവർണ്ണാധികാരം സൃഷ്ടിച്ച ജാതി
ഉച്ചനീചത്വങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള സാമൂഹ്യ
മുന്നേറ്റങ്ങൾക്കാണ് നേതൃത്വം കൊടുത്തത് ഇത് ഭ്രാന്താലയമോ എന്ന് സ്വാമി
വിവേകാനന്ദനെ കൊണ്ട് സന്ദേഹിപ്പിച്ച മനുഷ്യത്വരഹിതമായ
ബ്രാഹ്മണാധികാരത്തിലധിഷ്ടിതമായ ജാതി ഉച്ചനീചത്വങ്ങളിൽ നിന്നും മതനിരപേക്ഷ
ജധാധിപത്യ ബോധത്തിലേക്ക് മലയാളിയെ നയിച്ചത് ഈ നവോത്ഥാന മുന്നേറ്റങ്ങളാണ്
ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയുടെ ഉന്മൂലനം തന്നെയായിരുന്നു ശ്രീ നാരായണൻ
മുതൽ അംബേദ്കർ വരെയുള്ള നവോത്ഥാന ദേശീയ നേതാക്കൾ ലക്ഷ്യം വെച്ചത്
നാരായണഗുരു ജാതിരഹിത സമൂഹം ലക്ഷ്യം വെച്ചാണ് ചാതുർവർണ്യം സൃഷ്ടിച്ച
അയിത്തത്തിനും ജാതി ഉച്ചനീചത്വങ്ങൾക്കുമെതിരെ പോരാടിയത്.എന്നാൽ
പിൽക്കാലത്ത് എസ് എൻ ഡി പി യോഗം നേതൃത്വത്തിൽ പിടിമുറുക്കിയ സമ്പന്ന
വിഭാഗങ്ങളിൽ ജാത്യാഭിമാനവും ഗുരുവിനെ തന്നെ ഒരു പ്രത്യേക ജാതിയുടെ
പ്രതിനിധാനമായി അവതരിപ്പിക്കാനുള്ള വാഞ്ഛയും. പ്രകടമായതോടെയാണ്
ചരിത്രപ്രസിദ്ധമായ ജാതിയില്ലാ വിളംബരം ഗുരു പുറപ്പെടുവിക്കുന്നത്
വർത്തമാന ഇന്ത്യൻ സാഹചര്യത്തിലും പ്രത്യേകിച്ച് കേരളീയ സാഹചര്യത്തിലും
ജാതിയില്ലാ വിളംബര സന്ദേശം വളരെ പ്രസക്തമായിരിക്കുന്ന
സന്ദർഭമാണിത്.ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന
മാതൃകാ സംസ്ഥാനമാണിതെന്ന ഗുരുവിന്റെ അരിവിപ്പുറം പ്രതിഷ്ഠക്കു ശേഷമുള്ള
പ്രഖ്യാപനം ആധുനിക കേരള നിർമ്മിതിയെ ത്വരിപ്പിച്ച മഹാ സന്ദേശമാണ്.

നരേന്ദ്ര മോദിദേശിയാധികാരത്തിൽ എത്തിയതോടെ കോർപ്പറേറ്റ് മൂലധനവും
ഹിന്ദുത്വവർഗീയതയും ചേർന്ന് ഇന്ത്യയുടെ സാശ്രയത്വവും പരമാധികാരവും ഒരു
രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയിലെ ബഹു മത വിശ്വാസികളായ ജനങ്ങളെ
ഒന്നിപ്പിച്ചു നിർത്തുന്ന മതനിരപേക്ഷതയും തകർക്കാനുള്ള നീക്കങ്ങളാണ്
നടക്കുന്നത് സംഘപരിവാർ ശക്തികൾ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനും
ജനങ്ങളുടെ സമാധാനപരവും സൗഹൃദപൂർണ്ണവുമായ ജീവിതത്തിനു നേരെ നിരന്തരമായി
കടന്നാക്രമണം നടത്തി കൊണ്ടിരിക്കുകയാണ് പശുഹത്യയുടെ പേരിൽ മനുഷ്യരെ
തുടർച്ചയായി കൊല ചെയ്യുന്ന സംഘപരിവാർ ശക്തികൾ ന്യൂനപക്ഷങ്ങളെയെന്ന പോലെ
ദളിത് സമൂഹങ്ങളേയും വേട്ടയാടുകയാണ് ഗുജറാത്തിലെ ഉന സംഭവം രാജ്യവ്യാപകമായ
ദളിത് മുന്നേറ്റങ്ങൾക്ക്, സവർണ ജാതി വ്യവസ്ഥക്കെതിരായ അധസ്ഥിത
പോരാട്ടങ്ങൾക്ക് തീകൊളുത്തിയിരിക്കുകയാണല്ലോ.ദളിതരേയും സ്ത്രീകളേയും
നീചജന്മങ്ങളായും ഇഹത്തിലും പരത്തിലും രക്ഷയില്ലാത്തവരായി ചിത്രീകരിച്ച്
വേട്ടയാടിയ മനുവാദമൂല്യങ്ങളോട് ഏറ്റുമുട്ടിയാണ് കേരളം ആധുനികതയിലേക്ക്
ചുവടുവെച്ചത് സംസ്കൃതപാരമ്പര്യത്തോടും വരേണ്യ മൂല്യങ്ങളോടും
കണക്കുതീർത്താണ് മലയാളികളുടെ മാതൃഭൂമി ജധാധിത്യവൽക്കരണത്തിലേക്ക്
നടന്നടുത്തത്. ചട്ടമ്പിസ്വാമികളുടെ പ്രാചീന കേരളവും വേദാധികാര നിരൂപണവും
സംസ്കൃത യാഗ വിധി പ്രകാരമുള്ള വിഗ്രഹപ്രതിഷ്ഠയെ വെല്ലുവിളിച്ച ശ്രീ
നാരായണന്റെ ഇടപെടലുകളും ബ്രാഹ്മണരുടെ ജ്ഞാനാധികാരത്തെ തന്നെ വിധം സകമായി
ചോദ്യം ചെയ്യുകയായിരുന്നു.ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും
ഭക്ഷിക്കുകയും വിസർജിക്കുകയും ഇണ ചേരുകയും ചെയ്യുന്നതുൾപ്പെടെ പൗര
ജീവിതത്തിന്റെ എല്ലാ വ്യവഹാര മണ്ഡലങ്ങളെയും നിയന്ത്രിക്കാനാണ് ഹിന്ദുത്വ
ശക്തികൾ ശ്രമിക്കുന്നത്.ബ്രാഹ്മണാധികാരത്തിൽ അധിഷ്ഠിതമായ ജീർണ്ണ
മൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദു ധർമ്മമെന്ന പേരിൽ തങ്ങളുടെ ഫാസിസ്റ്റ്
നിയമങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ അതിന്റെ പല
പേരിലും രൂപത്തിലുമുള്ള സംഘടനാ സംവിധാനങ്ങളെ
രംഗത്തിറക്കിയിരിക്കുന്നത് വർഗീയ കലാപങ്ങളും പ്രുവീകരണവും സൃഷ്ടിച്ച് 16
ാം ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സംഘപരിവാർ ശക്തികൾ
കോർപറേറ്റ് മൂലധന താൽപര്യങ്ങൾക്കായ് ഇന്ത്യൻ സമൂഹത്തെയും സംസ്കാരത്തെയും
ആകെ ഫാസിസവൽക്കരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.യുപി തെരെഞ്ഞെടുപ്പ്
മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രിതമായ കലാപങ്ങൾക്ക് ഗോരക്ഷ സഭ
ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ ഇപ്പോൾ കോപ്പുകൂട്ടുന്നത്.
സവർണ ജാതി മേധാവിത്വത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വത്തിനെതിരെ
ചിന്തിക്കുന്നവരെയും സർഗ സൃഷ്ടിയിലേർപ്പെടുന്നവരേയും ശാരീരികമായി തന്നെ
ഇല്ലായ്മ ചെയ്യുന്ന ഹിംസാത്മകമായ ഒരു രാഷ്ട്രീയമാണ് രാജ്യമെമ്പാടും
സംഘപരിവാർ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് നരേന്ദ്ര മോദിയെ തെരെഞ്ഞെടുപ്പ്
കാലത്ത് വിമർശിച്ച ഇന്ത്യയുടെ വിശ്വ പ്രസിദ്ധമായ സാഹിത്യകാരൻ
അനന്തമൂർത്തിക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് അയച്ച്
കൊടുത്തതും അമേരിക്കയിൽ സംഗീത കച്ചേരിക്ക് പോയ വിശ്വ പ്രസിദ്ധ ഇന്ത്യൻ
ഗായിക ശുഭാ മുഗ്ദലിനെ മോദിയെ തെരെഞ്ഞെടുപ്പിൽ എതിർത്തു എന്ന പേരിൽ പാടാൻ
അനുവദിക്കാതിരുന്നതും സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ആദ്യ
പ്രകടനങ്ങളായിരുന്നു അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രബോധം പ്രചരിപ്പിച്ചു
എന്നതിന്റെ പേരിലാണ് നരേന്ദ്ര ദാ ബോൽക്കറെ കൊല ചെയ്തത് സംഘപരിവാറിന്റെ
കപട ചരിത്രത്തെ തുറന്ന് കാണിച്ച് കൊണ്ട് ‘ ആരാണ് ശിവജി ‘ എന്ന
പുസ്തകമെഴുതിയതിന്റെ പേരിലാണ് ഗോവിന്ദപൻസാരെയെ കൊല ചെയ്തത് കർണാടകയിലെ
തലയെടുപ്പുള്ള എഴുത്തുകാരൻ എം എം കൽബർഗിയെ വിഗ്രഹാരാധനയെ എതിർത്ത്
പ്രസംഗിച്ചതിന്റെ പേരിലാണ് വെടിയുതിർത്ത് കൊന്നത് മറ്റൊരു കന്നഡ
എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്
സുധീന്ദ്ര കുൽക്കർ ണി യുടെ മുഖത്ത് കരിയോയിലൊഴിച്ച് അപമാനിച്ചു.ജാതി
മേൽക്കൊയ്മക്കെതിരെ എഴുതിയതിന്റെ പേരിൽ കർണാടകയിലെ യുവ എഴുത്തുകാരനായ
ഹുചൻ ഗി പ്രസാദിന്റെ കൈവെട്ടുകയാണ് ചെയ്തത് ഗോവധത്തിന്റെ പേരിൽ നടക്കുന്ന
നരഹത്യകളെ അപലപിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ കന്നഡ എഴുത്തുകാരി ചേതന
തീർത്ഥഹള്ളിയെ ബലാത്സംഗം ചെയ്യുമെന്ന് സംഘപരിവാർ സംഘടനകൾ ഭീഷണി
മുഴക്കിയത് എഴുത്തുകാരുടെ ആശയാവിഷ്കാര സ്വാതന്ത്രത്തിന്
ഭീഷണിയുയർത്തിക്കൊണ്ട് രാജ്യമെമ്പാടും ഹിന്ദുത്വ ഫാസിസ്റ്റുകൾ
അഴിഞ്ഞാടുകയാണ്. വാല്മീകിയുടെ രാമായണത്തെ കുറിച്ചുള്ള മാതൃഭൂമി പോലൊരു
പത്രത്തിലെ തന്റെ ലേഖന പരമ്പര സംഘപരിവാർ ഭീഷണി മൂലം ഡോ.എം.എം ബഷീറിന്
നിർത്തേണ്ടി വന്നത് കേരളം പോലൊരു സമൂഹത്തിലാണ്!
മുംബൈയിലും ഡൽഹിയിലും വിശ്വ പ്രസിദ്ധ ഗസൽ ഗായകൻ ഗുലാം അലിക്ക് കച്ചേരി
നടത്താൻ അനുവദിക്കാതിരുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത മാത്രമല്ല
സംഗീതത്തോടും കലയോടും സ്വതന്ത്ര ചിന്തയോടുമുള്ള അവരുടെ എതിർപ്പ്
എത്രമാത്രം സങ്കുചിതവും ഭീകരമാണെന്നു കൂടിയാണ് കാണിക്കുന്നത്. ഘ ർ വാപ്പ
സി, ലൗ ജിഹാദ് മീറ്റ് ജിഹാദ്, എന്നെല്ലാമുള്ള പേരിൽ വി ധ്വoസക
പ്രവർത്തനങ്ങൾ നാടെമ്പാടും അഴിച്ചുവിടുകയാണ് ന്യൂനപക്ഷ സമൂഹങ്ങളിൽ ഭീതി
പടർത്താനും വർഗീയ കലാപങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണം
രൂപപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത് ആഗോള ബന്ധമുള്ള ഇസ്ലാമിക്
സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് അഭ്യസ്തവിദ്യരായ മലയാളി
യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.
ഓൺലൈൻ മത പ്രചരണങ്ങളിലൂടെ ഹിന്ദുമുസ്ലിം തീവ്രവാദികൾ തങ്ങളുടെ മതരാഷ്ട്ര
അജണ്ടയിലേക്ക് യുവതി യുവാക്കളെ വശീകരിച്ചെടുക്കുന്നതിനെതിരെ അതീവ ജാഗ്രത
പുലർത്തേണ്ട സന്ദർഭമാണിത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും
പരസ്പരം എതിർത്തും സംഘർഷങ്ങൾ സൃഷ്ടിച്ചും സ്വയം വളരുകയും ജനങ്ങളെ
വർഗീയമായി ചേരിതിരിക്കുകയാണ്. നവലിബറൽ മൂലധനം സൃഷ്ടിക്കുന്ന
അസമത്വങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരായ പണിയെടുക്കുന്ന വർഗങ്ങളുടെ
ഐക്യത്തെയും പോരാട്ടത്തേയുമാണ് എല്ലാ രൂപത്തിലും നാമത്തിലുമുള്ള വർഗീയ
വാദികൾ ശിഥിലമാക്കാൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള
ഭക്ഷണം സൂക്ഷിച്ചു എന്നതിന്റെ പേരിലാണ് മുഹമ്മദ് അഖ്ലക്ക് എന്ന 56
വയസ്സുള്ള കർഷക തൊഴിലാളി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്.ഷിംലയിലും
കാശ്മീരിലുമെല്ലാം ഗോക്കളെ കടത്തി എന്നതിന്റെ പേരിൽ നടന്ന നരഹത്യകൾ
സംഘപരിവാർ ആസൂത്രിതമായി നടത്തി കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ
ദുരന്തഫലങ്ങളാണ് ദാദ്രിയിൽ വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും
കുഞ്ഞുങ്ങളുടെയും മുന്നിലിട്ടാണ് മുഹമ്മദ് അഖ്ലക്കിനെ പ്രാദേശിക ബി.ജെ.
പി നേതാവ് വിശാൽ റാണയുടെ നേതൃത്വത്തിലുള്ള ഒരാൾക്കൂട്ടം അടിച്ചും
ഇടിച്ചും മൃഗീയമായി കൊലപ്പെടുത്തിയത് ഷിംലയിൽ ട്രക്കിൽ കന്നുകാലികളെ
കടത്തിയതിന്റെ പേരിൽ കേസെടുത്ത കോൺഗ്രസ് സർക്കാർ ന്യൂ മാനെ തല്ലിക്കൊന്ന
വർഗീയ വാദികളെ അറസ്റ്റ് ചെയ്യാൻപോലും തയ്യാറായില്ല. ബിജെപിക്കാരെ പോലെ
കോൺഗ്രസുകാരും പശുവിന്റെ പേരിൽ നടത്തുന്ന നരഹത്യയ്ക്കുത്തരവാദികളായവരെ
സംരക്ഷിക്കുകയാണ് നമ്മുടെ ദേശീയ മനസാക്ഷിയെ ഞെട്ടിച്ച ദാദ്രി സംഭവത്തിൽ
രാജ്യമാകെ പ്രതിഷേധമുയരുമ്പോഴാണ് കോൺഗ്രസ് വക്താവ് ദിഗ്വിജയ് സിംഗ് ഗോവധ
നിരോധന പ്രസ്താവന നടത്തി തങ്ങളുടെ മൃദു ഹിന്ദുത്വ നിലപാട് ആവർത്തിച്ചത്.
ഗുജറാത്തിൽ ചത്ത പശുവിന്റെ തോലുരിച്ച നാല് യുവാക്കളെ നഗ്നരാക്കി നിർത്തി
ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ കണ്ടവർ ഇന്ത്യയിൽ
ജാതിയുടെ പേരിൽ നിലനിൽക്കുന്ന വർണ വിവേചനത്തിന്റെ ഭീകരതയാണ് അറിഞ്ഞത്
സവർണ്ണ ജാതിരാഷ്ട്രീയത്തിന്റെ രാക്ഷസീയതയാണ് ഹരിയാനയിലെ ദളിത്
കൂട്ടക്കൊലയിലൂടെ പുറത്തുവന്നത്.ആർ. എസ്. എസ്.പിന്തുണയുള്ള സവർണ രജപുത്ര
സംഘമാണ് ഹരിയാനയിലെ സുനാ പേഡ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തത്
ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരെയും പിന്നോക്ക ജാതിക്കാരെയും
വേട്ടയാടുന്ന സവർണ ജാതി പ്രത്യയശാസ്ത്രമാണ് സംഘപരിവാറിന്റെ ഹിന്ദുത്വ
രാഷ്ട്രീയം ബെൽച്ചി, പരാസ് ബീഗ നാരയണപൂർ ലക്ഷൺപൂർ ബാത്തതുടങ്ങിയ
പ്രദേശങ്ങളിലെല്ലാം ദളിതുകളെ ചുട്ടുകൊന്ന സവർണ സേനക്കു പിറകിൽ സംഘപരിവാർ
സംഘടനകളായിരുന്നു. ഗുജറാത്തിലെ 20 ലക്ഷത്തോളം വരുന്ന തുകൽ വ്യവസായവുമായി
ബന്ധപ്പെട്ട് ജീവിക്കുന്ന ജനസമൂഹങ്ങളുടെ പണിയെടുത്ത് ജീവിക്കാനുള്ള
അവകാശത്തിനു നേരെയാണ് സംഘപരിവാർ ഭീഷണി ഉയർത്തിയിരിക്കുന്നത്. ഗോരക്ഷ
സഭയുടെ പേരിൽ സംഘപരിവാർ ദളിതർക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്
കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചു കൊണ്ടാണ് വിശ്വഹിന്ദു
പരിഷത്തലവൻ പ്രവീൺ തൊഗാഡിയ എസ്.എൻ.ഡി. പിയെ കൂട്ടുപിടിച്ച് മതനിരപേക്ഷതയെ
തകർക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടത്.അമിത് ഷായുടെ കേരളീയ
പരിസരത്തിലുള്ള സോഷ്യൽ എഞ്ചിനീയറിംഗ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും
ആഭ്യന്തര ഭീഷണിയും പരമ ശത്രുക്കളുമായി കാണുന്ന സംഘപരിവാർ ദളിതരെയും
പിന്നോക്ക ജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത ചാതുർവർണ്യ
വ്യവസ്ഥയുടെ ഉപാസകരാണ്. ഗുജറാത്തിലെ വംശഹത്യയുടെ ഇരകളെ കാറിനടിയിൽ പെട്ട്
ചതഞ്ഞ പട്ടികളോടാണ് നരേന്ദ്ര മോദി ഒരിക്കൽ ഉപമിച്ചത് ഇപ്പോൾ ഹരിയാനയിലെ
ദളിതരെ ആരോ എറിഞ്ഞു വീഴ്ത്തിയ പട്ടികളായിട്ടാണ് മോദിയുടെ മന്ത്രി വി.കെ.
സിംഗ് വിശേഷിപ്പിച്ചത്. നായാടി മുതൽ നമ്പൂതിരി വരെയുള്ള വിശാലഹിന്ദു
ഐക്യം സ്വപ്നം കാണുന്ന വെള്ളാപ്പള്ളിയും ആദിവാസി നേതാവ് സി.കെ. ജാനു
ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്ര വാദികളുടെ കരവലയത്തിലാണ്.
അമിത് ഷായുടെയും കുമ്മനത്തിന്റെയും ധൃതരാഷ്ട്രാലിംഗനമാണെന്ന് പിന്നോക്ക
ദളിത് സമൂഹങ്ങൾ തിരിച്ചറിയേണ്ടതുണ്ട് ഗോരക്ഷാ സഭയെ അക്രമികളായി
അക്ഷേപിച്ച് നരേന്ദ്രമോഡി രാജ്യത്താകെ വളർന്നവരുന്ന പ്രതിഷേധങ്ങൾക്ക
മുന്പിൽ മുഖം രക്ഷിക്കാനായി ഗൗളി സൂത്രം പ്രയോഗിക്കുകയാണ്.
സംവരണമുൾപ്പെടെ പിന്നോക്ക വിഭാഗങ്ങളുടെയും ഭരണഘടനാപരമായ ജനാധിപത്യാവകശാ
ങ്ങളെ എല്ലാ കാലത്തും സംഘപരിവാർ സംഘടനകൾ എതിർത്തു പോന്നിട്ടുണ്ട് 1989 -ൽ
വി.പി. സിംഗ് ഗവൺമെന്റ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിക്കിലാക്കാൻ
തീരുമാനിച്ചപ്പോൾ സവർണകുമാരന്മാരെ തെരുവിലിറക്കി ആത്മാഹുതി നാടകങ്ങൾ വരെ
സംഘടിപ്പിച്ചവരാണല്ലോ ബി.ജെ. പി നേതൃത്വം.ജനസംഖ്യയിൽ 52 % പിന്നോക്കം
വരുന്ന പിന്നോക്ക സമുദായങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന 27 % തൊഴിൽ
സംവരണം നൽകാൻ വി.പി. സിംഗ് ഗവൺമെന്റ് തീരുമാനമെടുത്തപ്പോൾ മസ്ജിദ്
പ്രശ്നമുയർത്തി മണ്ഡലിനെ തകർക്കാനാണ് കോൺഗ്രസ് സഹായത്തോടെ ബി.ജെ. പി
ശ്രമിച്ചത്.വി.പി. സിംഗ് ഗവൺമെന്റിനെ കോൺഗ്രസും ബി.ജെ. പിയും ചേർന്നാണ്
അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിച്ചത്.പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യ
നീതിക്കുവേണ്ടിയുള്ള എല്ലാ മുന്നേറ്റങ്ങളെയും സവർണ ജാതി
താൽപര്യമുയർത്തിപ്പിടിച്ച് എതിർത്തു പോന്ന സംഘപരിവാറുമായി കൂട്ടുചേരാൻ
ശ്രീനാരായണ പ്രസ്ഥാനത്തിന് ഒരിക്കലും കഴിയില്ല. വെള്ളാപ്പള്ളി നടേശൻ
സ്വാർത്ഥതാൽപര്യങ്ങൾക്കായി ആര് എസ് എസുമായി ചേർന്ന് വർഗീയ ചേരിതിരിവ്
ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഉമ്മൻചാണ്ടി കുറ്റകരമായ മൗനം
പാലിക്കുകയാണ്.സങ്കുചിതവും താല്കാലികവുമായി സങ്കുചിതവും താല്കാലികവുമായ
രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് ന്യൂനപക്ഷ വിരോധത്തിന്റെയും ദളിത്
ഹിംസയുടെയും രാഷ്ട്രീയം കയ്യാളുന്ന ബി.ജെ. പി നടേശബാന്ധവത്തിന് എല്ലാ
സഹായവും ചെയ്തു കൊടുക്കുകയാണ്. സംഘപരിവാറിന്റെ പേരിലുള്ള എല്ലാ കേസുകളും
പിൻവലിച്ചു കൊടുത്തത് ഉമ്മൻചാണ്ടി ഭരണത്താലല്ലോ. പ്രവീൺ തൊഗാഡിക്കെതിരെ
കോഴിക്കോട് പോലീസ് ചാർജ്ജ് ചെയ്ത കേസു പോലും പിൻവലിച്ച്
സംഘപരിവാറിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കാൻ യു.ഡി. എഫ് സർക്കാരിന്
മടിയുണ്ടായില്ലല്ലോ
കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് വിരുദ്ധരുടെയും സംഘപരിവാറിനെ
പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങൾ തീക്കൊള്ളികൊണ്ടുള്ള തല ചെറിയലാണ്.
കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ ആസൂത്രിതമായ കലാപങ്ങൾ
ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.ആയുധ നിർമ്മാണവും ശേഖരണവും
വ്യാപകമാക്കിയിരിക്കുകയാണല്ലോ. കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ
കോൺഗ്രസ് സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയത്തെ രഹസ്യവും പരസ്യവുമായി
പിന്തുണക്കുകയാണ്.സമൂഹത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്കു നേരെ
ഉയർന്നു വരുന്ന വർഗീയ ഫാസിസ്റ്റ് ഭീഷണിയെ ലഘൂകരിച്ച് കാണുകയാണ്
കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ.
കോൺഗ്രസിലും യു.ഡി. എഫ് ഘടകക്ഷികളിലുമുള്ള മതനിരപേക്ഷ ക്കു വേണ്ടി
നിലകൊള്ളുന്ന രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ട് അക്രമ
രാഷ്ട്രീയത്തിന്റെ പുകമറ സൃഷ്ടിച്ച് ബി.ജെ. പിയും കോൺഗ്രസും ചേർന്ന്
നടത്തുന്ന ഈ അപകടകരമായ രാഷ്ട്രീയ കളിയുടെ പ്രത്യാഘാതങ്ങൾ എത്ര
ഭീകരമായിരിക്കുമെന്ന് ജനാധിപത്യവാദികൾ ചിന്തിക്കണം.ആർ എസ് എസിന്റെ
പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ കേരളം പാകപ്പെട്ടാൽ യോ ഗോസ്ലാവിയ ക്ക്
സമാനമായ ശിഥിലീകരണമാണ് സംഭവിക്കുക.48 % – ഓളം ന്യൂനപക്ഷ മതവിശ്വാസികളും
52 %- ഓളം ഭൂരിപക്ഷ മതവിശ്വാസികളും സൗഹാർദ്ദപൂർവ്വം ജീവിക്കുന്ന നാടാണ്
കേരളം.വിദ്വേഷ പ്രചരണങ്ങളിലൂടെ സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ
സൃഷ്ടിക്കാനാണ് സവർണ ജാതിയിലധിഷ്ഠതമായ ഹിന്ദു രാഷ്ട്രവാദികൾ ശ്രമിച്ചു
കൊണ്ടിരിക്കുന്നത് കേരളത്തിന്റെ മത സൗഹൃദത്തിന്റെ
കണ്ണികളറ്റു കഴിഞ്ഞാൽ വർഗ്ഗീയയുദ്ധങ്ങളുടെ ചോരക്കളമായ് ഈ നാട് മാറും ..
അതാണ് ആർ.എസ്. എസ് ലക്ഷ്യം വെക്കുന്നതും. ഗാന്ധി പിറന്ന നാട്ടിൽ
ഗോഡ്സെയുടെ സന്തതികൾ ഭരണം നടത്തുന്നത് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ
സമീപനം കൊണ്ടു കൂടിയാണെന്ന കാര്യം വർത്തമാന ഹിന്ദുത്വ ഫാസിറ്റ് ഭീഷണിയുടെ
പശ്ചാത്തലത്തിൽ മതനിരപേക്ഷശക്തികൾ മനസിലാക്കേണ്ടതുണ്ട് സംഘപരിവാർ
മുന്നോട്ടു വെക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും മതരാഷ്ട്രവാദത്തിനുമെതിരെ
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന് ഇന്ത്യയും കേരളവും
ആവശ്യപ്പെടുന്നത് മനുവാദത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥ നവലിബറൽ നയങ്ങളുടെ
സൗകര്യങ്ങളും സൗജന്യങ്ങളും അനുഭവിച്ച് വളർന്ന് വന്നിരിക്കുന്ന പുതിയ
സമ്പന്ന വർഗങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായ രീതിയിൽ
പുനരുജ്ജീവിക്കപ്പെടുകയാണ്.ജാതിയുടെ പേരിൽ സമ്മർദ്ദ ഗ്രൂപ്പുകളും വോട്ടു
ബാങ്കുകളും സൃഷ്ടിച്ച് ജാതി സമുദായ വിഭാഗങ്ങളിലെ സമ്പന്ന വർഗങ്ങൾ
അധികാരവും സമ്പത്തും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള
മത്സരത്തിലാണ്.ജാതിമത പുനരുജ്ജീവനത്തിന്റെ ഈ ഒരു സാമൂഹ്യ പരിസരത്തെ
തിരിച്ചറിഞ്ഞു കൊണ്ട് ജാതി വൽകരണയത്തിനും വർഗീയവൽകരണത്തിനുമെതിരായി
നമ്മുടെ നവോത്ഥാന മൂല്യങ്ങളെ ജനമനസുകളിൽ പൂർവ്വാധികം ശക്തിയോടെ
എത്തിക്കേണ്ടത് ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി വർഷം .
അതാണ് മതനിരപേക്ഷ ജനാധിപത്യവാദികളിൽ നിന്ന് ആവശ്യപ്പെടുന്നത്.

No comments

Explore More

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും ചില കരുതലോടുകളോടു കൂടിയാണ്………….. ചില ഓര്‍മപ്പെടുത്തലോടുകൂടിയാണ്……………. ചില തിരിച്ചറിവുകളോടു കൂടിയാണ്…………. കനിവുകള്‍ കുറ്റിയറ്റു പോകുന്ന ഒരു കാലത്തെ അതിജീവനമാണ്‌ നമുക്ക് ചിന്തിക്കാനുള്ളത്. കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലല്ല ഒന്നും.. എല്ലാം നമ്മില്‍ നിന്നും ...